»   » തമിഴിലെത്തിയ അമല പോള്‍ ഒന്നുകൂടി ഹോട്ടായി! പുതിയ സിനിമയുടെ പോസ്റ്റര്‍ പുറത്ത്!!!

തമിഴിലെത്തിയ അമല പോള്‍ ഒന്നുകൂടി ഹോട്ടായി! പുതിയ സിനിമയുടെ പോസ്റ്റര്‍ പുറത്ത്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാള സിനിമയ്ക്ക് പുറമെ അമല പോള്‍ തമിഴിലും സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ധനുഷിനൊപ്പം അഭിനയിച്ച വേലയില്ലാ പട്ടതരി എന്ന സിനിമ ഈ മാസം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ഒപ്പം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന 'തിരുട്ടു പയലേ' എന്ന സിനിമയുടെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്.

മലയാള സിനിമയ്ക്ക് ദുല്‍ഖര്‍ സല്‍മാനെ നഷ്ടപ്പെടുമോ? മലയാളത്തിനെക്കാളും കൂടുതല്‍ ആരാധകര്‍ ഇവിടെയുണ്ട്

പുതിയ പോസ്റ്ററില്‍ ഹോട്ട് ലുക്കിലാണ് അമല പോള്‍ എത്തിയിരിക്കുന്നത്. ബോബി സിംഹ, പ്രസന്ന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ വിജയ് സേതുപതിയാണ് പുറത്ത് വിട്ടിരിക്കുന്നത്. അമല പോളും തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റര്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

തിരുട്ടു പയലേ


അമല പോള്‍ നായികയായി അഭിനയിക്കുന്ന പുതിയ തമിഴ് സിനിമയാണ് തിരുട്ടു പയലേ. ചിത്രം ഈ മാസം തന്നെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ്.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍


ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. വിക്രം വേദയിലുടെ തിളങ്ങി നില്‍ക്കുന്ന വിജയ് സേതുപതിയാണ് 'തിരുട്ടു പയലേ' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.

അമലയുടെ ഹോട്ട് ലുക്ക്


പുറത്തിറങ്ങിയിരിക്കുന്ന പോസ്റ്ററില്‍ അമല പോല്‍ ഹോട്ട് ലുക്കിലാണ് ഉള്ളത്. മഞ്ഞ സാരിയും മഴയും പ്രണയം തുളുമ്പുന്ന രീതിയിലാണ് പോസ്റ്ററില്‍ അമല പോള്‍.

പ്രധാന കഥാപാത്രങ്ങള്‍


സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമലയ്‌ക്കൊപ്പം ബോബി സിംഹയും പ്രസന്നയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വേലയില്ലാ പട്ടത്തരി 2


അമല പോളും ധനുഷും ഒന്നിച്ചഭിനയിച്ച വേലയില്ലാ പട്ടത്തരി എന്ന സിനിമയുടെ രണ്ടാം ഭാഗം വേലയില്ലാ പട്ടത്തരി 2 എന്ന സിനിമയാണ് അടുത്തതായി അമലയുടെ റിലീസിനെത്തുന്ന സിനിമ. ചിത്രം ഈ മാസം തന്നെ തിയറ്ററുകളിലെത്തും.

ഭാസ്‌കര്‍ ദി റാസ്കല്‍

മലയാളത്തില്‍ മമ്മുട്ടിയും നയന്‍താരയും നായിക നായകന്മാരായി അഭിനയിച്ച ഭാസ്‌കര്‍ ദി റാസകല്‍ എന്ന സിനിമ തമിഴിലും നിര്‍മ്മിക്കാന്‍ പോവുകയാണ്. ചിത്രത്തില്‍ അമല പോളാണ് നായികയായി അഭിനയിക്കുന്നത്. ട

Amala Paul Latest Photoshoot Goes Viral

തമിഴില്‍ സജീവം


മലയാള സിനിമയെക്കാളും അമല പോള്‍ ഇപ്പോള്‍ സജീവമായിരിക്കുന്നത് തമിഴിലാണ്. നിലവില്‍ നാല് തമിഴ് സിനിമകളുടെ തിരക്കുകളിലാണ് അമല.

English summary
Thiruttu Payale-2:Creates curiosity with a sensuous first look!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam