For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമല പോളിനെതിരെയുള്ള വിവാദം! റിലീസ് നീണ്ട് പോയാല്‍ നാണക്കേടാണെന്ന് നടി, ആടൈ തകര്‍ക്കുന്നു

  |

  തെന്നിന്ത്യന്‍ സിനിമാലോകത്ത് വിസ്മയം തീര്‍ത്തിരിക്കുകയാണ് നടി അമല പോള്‍. വലിയ വിമര്‍ശനങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമിടയിലൂടെയാണ് അമല നായികയായിട്ടഭിനയിക്കുന്ന ആടൈ എന്ന ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. റിലീസ് ദിവസം തന്നെ ചില പ്രശ്‌നങ്ങളില്‍ കൂടുങ്ങിയതോടെ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെച്ചു. പ്രശ്‌നം പരിഹരിച്ചതിന് ശേഷം വീണ്ടും സിനിമ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്.

  സിനിമയുടെ റിലീസ് മുടങ്ങാതിരിക്കാന്‍ അമല പോള്‍ അടക്കമുള്ള ആടൈ യുടെ അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നിരുന്നു. സിനിമയ്ക്ക് വേണ്ടി ലഭിച്ച പ്രതിഫലമടക്കം വേണ്ടെന്ന് വെച്ചാണ് അമല വിവാദങ്ങളെ ശമിപ്പിച്ചത്. അമലയുടെ ഈ ശ്രമങ്ങളെ അഭിനന്ദിച്ച് ആരാധകര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഇതിനൊപ്പം ചിത്രത്തെ കുറിച്ച് സംസാരിച്ച് ട്വിറ്ററിലൂടെ അമലയും രംഗത്ത് എത്തിയിരിക്കുകയാണ്.

  തിയറ്ററുകളിലേക്ക് എത്തിയെങ്കിലും അടുത്ത കാലത്തൊന്നും ഒരു സിനിമകള്‍ക്കും സംഭവിക്കാത്ത പ്രതിസന്ധിയായിരുന്നു അമല പോളിന്റെ ആടൈ എന്ന ചിത്രത്തിന് നേരിടേണ്ടി വന്നത്.

  തിയറ്ററുകളിലേക്ക് ലഭിക്കേണ്ട കെഡിഎം കീ (കീ ഡെലിവറി മെസേജ്) ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് മാറ്റിനി അടക്കമുള്ള ഷോ റദ്ദാക്കേണ്ടി വന്നത്. ഇതോടെ ആരാധകരും നിരാശയിലായി. ആടെ യുടെ റിലീസ് മുടങ്ങാതിരിക്കാന്‍ അമല പോളും രംഗത്ത് എത്തി. വൈകുന്നേരത്തോട് കൂടി സിനിമയുടെ പ്രദര്‍ശനം വീണ്ടും ആരംഭിച്ചു. വേള്‍ഡ് വൈഡ് റിലീസ് ആയി നേരത്തെ തീരുമാനിച്ചിരുന്നത് പോലെ വൈകുന്നേരം ആറുമണിയോട് കൂടി ചിത്രം വീണ്ടും റിലീസ് ചെയ്തു.

  എല്ലാ ശാപവാക്കുകളും ലൈംഗികാധിഷേപങ്ങളും സ്വഭാവഹത്യയും സ്ത്രീ വിരുദ്ധതയും കെഡിഎം പ്രതിസന്ധിയും മറികടന്ന് എഴുന്നൂറിലേറെ തിയറ്ററുകളില്‍ ആടൈ എത്തുന്നു എന്ന് പോസ്റ്ററിലെ പരസ്യ വാചകത്തിലൂടെ അമല തന്നെയാണ് പറഞ്ഞത്.

  പിന്നാലെ ട്വിറ്ററിലൂടെ നടിയുടെ പ്രതികരണമെത്തി. ഒരുപാട് പേരുടെ കഠിനാധ്വാനമാണ് ഈ ചിത്രം. റിലീസ് നീണ്ട് പോയാല്‍ അത് വലിയ നാണക്കേട് ആണെന്നുമാണ് ട്വിറ്ററില്‍ അമല കുറിച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള അമലയുടെ പ്രയത്‌നങ്ങള്‍ കണ്ട് അഭിനന്ദനങ്ങളുമായിട്ടാണ് ആരാധകരെത്തിയത്.

  9 വര്‍ഷം 100 സിനിമകള്‍! അജു വര്‍ഗീസും സെഞ്ച്വൂറി അടിച്ചു, നൂറാമത്തെ സിനിമയാണ് തിയറ്ററുകളിലെത്തിയത്

  സിനിമയുടെ റിലീസിന് മുന്‍പ് തന്നെ അമലയ്‌ക്കെതിരെ ആരേപണങ്ങള്‍ വന്നിരുന്നു. നഗ്നത പ്രദര്‍ശനമായിരുന്നു വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്. നടി പണത്തിനും പ്രശസ്തിയ്ക്കും വേണ്ടിയാണ് നഗ്നയായി അഭിനയിക്കുന്നതെന്നും ഇതൊന്നും തമിഴ്‌നാട്ടിലെ സംസ്‌കാരത്തിന് ചേര്‍ന്നത് അല്ലെന്നും തരത്തില്‍ ആരോപണം ഉന്നയിക്കപ്പെട്ടു. പിന്നാലെ ചിലര്‍ നടിയ്‌ക്കെതിരെ കേസുമായി രംഗത്ത് എത്തിയിരുന്നു.

  റിലീസിനിടെ പ്രശ്‌നങ്ങള്‍ വന്നതോടെ സിനിമയ്ക്ക് വേണ്ടി വാങ്ങിയ പ്രതിഫലം അമല നിര്‍മാതാക്കള്‍ക്ക് തിരിച്ച് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രശസ്ത ട്രേഡ് അനലിസ്റ്റാണ് ഇക്കാര്യം സൂചിപ്പിച്ച് ട്വീറ്റ് ചെയ്തത്.

  ചില ന്യൂജെൻ നാട്ടു വിശേഷങ്ങൾ ഇങ്ങനെയാണ്; ട്രെയിലര്‍ പുറത്ത്

  അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ഡ്രാമ ത്രില്ലര്‍ ചിത്രമായ ആടൈ രത്‌നകുമാര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി രചന നിര്‍വഹിച്ചതും സംവിധായകന്‍ തന്നെയാണ്. റിലീസിന് മുന്‍പും ആടൈ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ചിത്രത്തില്‍ നിന്നും പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

  ആക്രമിക്കപ്പെട്ട് വസ്ത്രങ്ങള്‍ ചീന്തിയെറിയപ്പെട്ട് നിസാഹയ അവസ്ഥയിലിരിക്കുന്ന അമലയായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. ടോയ്‌ലെറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി മുഖത്തും ശരീരത്തും രക്തകറകളുമായി പേടിച്ച് കരയുന്ന നടിയെ കണ്ട് എല്ലാവരും ഞെട്ടി. പിന്നാലെ അര്‍ദ്ധ നഗന്നയായിരിക്കുന്ന അമലയുടെ ദൃശ്യങ്ങളടക്കമുള്ള ട്രെയിലറുമെത്തി. ഇതും പ്രശ്‌നങ്ങള്‍ക്ക് കാരണമായി മാറി.

  ആടൈ വിവാദം, പ്രതിഫലം തിരിച്ചു നല്‍കി അമല പോള്‍.. പണത്തിന് വേണ്ടിയാണെന്ന് ഇനി പറയുമോ?

  English summary
  Amala Paul's Tweet About Her Movie Aadai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X