ആടൈയിലെ ആ രംഗം ചിത്രീകരിക്കുന്ന സമയം പതിനഞ്ച് ഭര്‍ത്താക്കന്മാര്‍ ഒപ്പമുളളതായി തോന്നി: അമല പോള്‍

By Midhun Raj

അമല പോളിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ആടൈ സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതിനു ശേഷമായിരുന്നു എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നത്. നടിയെ അര്‍ദ്ധ നഗ്നയായി കാണിച്ചുകൊണ്ടുളള പോസ്റ്ററായിരുന്നു ആദ്യം പുറത്തുവന്നിരുന്നത്. ആടൈ ഫസ്റ്റ്‌ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമാവുകയും ചെയ്തിരുന്നു.

ആടൈയിലെ അമലാ പോളിന്റെ പ്രകടനത്തിനായിട്ടാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നടിയുടെ കരിയറിലെ വലിയ വഴിത്തിരിവായി ചിത്രം മാറുമെന്നാണ് അധികപേരും അഭിപ്രായപ്പെടുന്നത്. സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയിരുന്നത്. ട്രെയിലറിനും മികച്ച വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. അതേസമയം ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ വെച്ച് അണിയറ പ്രവര്‍ത്തകരെക്കുറിച്ച് അമല പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു.

ആടൈയില്‍ കാമിനി എന്ന കഥാപാത്രം

ആടൈയില്‍ കാമിനി എന്ന കഥാപാത്രം

ആടൈയില്‍ കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോള്‍ അവതരിപ്പിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുളള ചിത്രം രത്നകുമാറാണ് സംവിധാനം ചെയ്യുന്നത്. അമലാ പോളിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കുന്ന റോളായിരിക്കും ആടൈയിലെ വേഷമെന്ന് അധികപേരും അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ വയലന്‍സ് രംഗങ്ങളുടെ അതിപ്രസരമാണ് ചിത്രത്തിലേന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ആടൈയ്ക്ക് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്.

തിരക്കഥ അത്രയധികം ഇഷ്ടപ്പെട്ടതുകൊണ്ട്

തിരക്കഥ അത്രയധികം ഇഷ്ടപ്പെട്ടതുകൊണ്ട്

ഇത്തരമൊരു കഥാപാത്രം ചെയ്യാന്‍ വലിയ ചങ്കൂറ്റം വേണമെന്നും അത് അമലയ്ക്കുണ്ടെന്നുമായിരുന്നു നേരത്തെ അധികപേരും അഭിപ്രായപ്പെട്ടിരുന്നത്. തിരക്കഥ അത്രയധികം ഇഷ്ടപ്പെട്ടതുകൊണ്ടായിരുന്നു സിനിമ ചെയ്യാന്‍ അമലാ പോള്‍ തയ്യാറായത്. ആക്രമിക്കപ്പെട്ട് വസ്ത്രങ്ങള്‍ ചീന്തിയെറിയപ്പെട്ട് നിസഹായവസ്ഥയിലിരിക്കുന്ന അമലയായിരുന്നു ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ കാണിച്ചിരുന്നത്.

ട്രെയിലര്‍ ലോഞ്ച്

ട്രെയിലര്‍ ലോഞ്ച്

ആടൈയുടെ ട്രെയിലര്‍/ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ചടങ്ങില്‍ അണിയറ പ്രവര്‍ത്തകരെക്കുറിച്ച് അമല പോള്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു. തനിക്ക് ചിത്രീകരണം സമയം സെറ്റില്‍ പതിനഞ്ച് ഭര്‍ത്താക്കന്മാരുണ്ടെന്ന് തോന്നിപ്പോയി എന്നായിരുന്നു നടി പറഞ്ഞത്. സിനിമയുടെ രണ്ടാം പകുതിയിലാണ് അര്‍ദ്ധ നഗ്ന രംഗങ്ങള്‍ വരുന്നതെന്നും ആദ്യ ദിവസം ഇത് ഷൂട്ട് ചെയ്യുമ്പോള്‍ കുറച്ച് ടെന്‍ഷനുണ്ടായിരുന്നുവെന്നും നടി പറയുന്നു

അത്തരം രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയം

അത്തരം രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയം

നല്ല ബോള്‍ഡായി നിന്ന് സിനിമ ചെയ്യാമെന്ന് വിചാരിച്ചാലും അത്തരം രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയമാണ് ടെന്‍ഷന്‍ കൂടുക. ആ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് മുന്‍പായി സംവിധായകനോട് ഷൂട്ടിംഗില്‍ പങ്കെടുക്കുന്നവരെക്കുറിച്ചും എല്ലാ സേഫ് അല്ലെയേന്നും തിരക്കിയിരുന്നു. എല്ലാം ഒകെ ആയ ശേഷമാണ്‌ കാരവാനില്‍ നിന്ന് ഇറങ്ങി സെറ്റിലേക്ക് വന്നത്.

പതിനഞ്ച് ടെക്‌നീഷ്യന്‍മാര്‍ മാത്രം

പതിനഞ്ച് ടെക്‌നീഷ്യന്‍മാര്‍ മാത്രം

ആ രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയം പതിനഞ്ച് ടെക്‌നീഷ്യന്‍മാര്‍ മാത്രമായിരുന്നു ഉണ്ടായത്. അതും ഷൂട്ടിംഗിന് അത്യാവശ്യമായി വേണ്ട അണിയറ പ്രവര്‍ത്തകര്‍ മാത്രം. ബാക്കിയുളളവരെല്ലാം സെറ്റില്‍ റെസ്റ്റെടുക്കുകയായിരുന്നു. ആ രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയം താന്‍ സുരക്ഷിതയായിരുന്നുവെന്നും പതിനഞ്ച് പേര്‍ ചുറ്റും നില്‍ക്കുമ്പോള്‍ താന്‍ പാന്ത്രാലി ആണെന്ന് തോന്നിപ്പോയെന്നും നടി പറഞ്ഞു. മഹാഭാരതത്തിലെ പാഞ്ചാലിയെ ഉദാഹരണമായി പറഞ്ഞുകൊണ്ടാണ് നടി ഇത് വിശദീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X