പെണ്‍കുട്ടികള്‍ തമ്മില്‍ ചുംബിക്കുന്നതില്‍ എന്താണ് തെറ്റ്? ആടൈയിലെ വിവാദരംഗത്തെക്കുറിച്ച് അമല പോള്‍
അമല പോളിന്റെതായി പ്രേക്ഷകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടൈ. ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങിയ സമയം മുതല്‍ മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അര്‍ദ്ധനഗ്നയായിട്ടുളള നടിയുടെ പോസ്റ്റര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ആടൈയില്‍ വളരെയധികം ബോള്‍ഡായിട്ടുളള ഒരു കഥാപാത്രത്തെയാണ് അമല പോള്‍ അവതരിപ്പിക്കുന്നത്.
സിനിമയുടെതായി പുറത്തിറങ്ങിയ ട്രെയിലറും നേരത്തെ വൈറലായി മാറിയിരുന്നു, അമലയുടെ പ്രകടനം തന്നെയായിരുന്നു ട്രെയിലറിലും മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. ട്രെയിലറില്‍ രമ്യ സുബ്രമണ്യവുമൊത്തുളള നടിയുടെ ലിപ് ലോക്ക് നേരത്തെ വിവാദമായി മാറിയിരുന്നു. ആടൈയുടെ ഒരു പ്രധാന ഭാഗത്താണ് ഇത് ചീത്രീകരിച്ചിരിക്കുന്നതെന്ന് അറിയുന്നു. വിവാദമായ ലിപ് ലോക്ക് രംഗത്തെക്കുറിച്ച് അമല പോള്‍ തന്നെ ഒരഭിമുഖത്തില്‍ സംസാരിക്കവേ തുറന്നുപറഞ്ഞിരുന്നു.

ആടൈ
ത്രില്ലര്‍ സ്വഭാവമുളള അമല പോളിന്റെ ആടൈ രത്‌നകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയില്‍ കാമിനി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. അമലാ പോളിന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായേക്കാവുന്ന ഒരു ചിത്രം തന്നെയാണ് ആടൈയെന്നാണ് അറിയുന്നത്. നേരത്തെ വയലന്‍സ് രംഗങ്ങളുടെ അതിപ്രസരമാണ് ചിത്രത്തിലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. ആക്രമിക്കപ്പെട്ട് വസ്ത്രങ്ങള്‍ ചീന്തിയെറിയപ്പെട്ട് നിസ്സഹായവസ്ഥയിലിരിക്കുന്ന അമലയെയായിരുന്നു ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ കാണിച്ചിരുന്നത്.

ട്രെയിലറിലെ ലിപ് ലോക്ക് രംഗം
ജൂലായ് പത്തൊമ്പതിനാണ് അമല പോളിന്റെ ആടൈ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ഡെക്കാണ്‍ ക്രോണിക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആടൈയിലെ ലിപ് ലോക്ക് രംഗത്തെക്കുറിച്ച് അമല പോള്‍ തുറന്നുസംസാരിച്ചിരുന്നത്. സ്ത്രീകള്‍ തമ്മില്‍ ഉമ്മ വെക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നാണ് അമല പോള്‍ ചോദിക്കുന്നത്. ആടൈയുടെ ട്രെയിലറില്‍ പെട്ടെന്ന് മാറിമറിയുന്ന ഒരു രംഗത്തിലാണ് രമ്യയെ അമലാ പോള്‍ ചുംബിക്കുന്നത്.

പെണ്‍കുട്ടികള്‍ തമ്മില്‍
പെണ്‍കുട്ടികള്‍ തമ്മില്‍ ഉമ്മ വെക്കുന്നതില്‍ എന്താണ് തെറ്റെന്നും ആ ഷോട്ട് പെട്ടെന്ന് ഉണ്ടായതാണെന്നും അത് സ്‌ക്രിപ്റ്റില്‍ ഇല്ലായിരുന്നുവെന്നും അമല പോള്‍ പറഞ്ഞു. നിങ്ങള്‍ കഥാപാത്രത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ ആന്തരിക അഭിനേതാവിനെ നിങ്ങളെ ഏറ്റെടുക്കാന്‍ അനുവദിക്കണമെന്നും അമല പോള്‍ പറയുന്നു. ഇവിടെ ലൈംഗികതയൊന്നുമില്ല. ആ രംഗത്തിന്റെ പശ്ചാത്തലം മനസിലാക്കാന്‍ നിങ്ങള്‍ സിനിമ കാണണം.

തുടക്കത്തില്‍ ഈ രംഗം
വാസ്തവത്തില്‍ എനിക്ക് അങ്ങേയറ്റം ശക്തിയുണ്ടെന്ന് തോന്നി. തുടക്കത്തില്‍ ഈ രംഗം ഞാന്‍ എങ്ങനെ ചെയ്യുമെന്ന് എനിക്കറിയില്ലായിരുന്നു, എന്നാല്‍ ഒരിക്കല്‍ ചെയ്തുകഴിഞ്ഞപ്പോള്‍ എനിക്ക് കംഫര്‍ട്ടബിളായി തോന്നി. ലോകത്തിലെ ഏത് വെല്ലുവിളിയും നേരിടാന്‍ കഴിയുമെന്ന് എനിക്ക് തോന്നി. കഡാവര്‍ സിനിമയുടെ നിര്‍മ്മാതാവാകാന്‍ ആടൈ എനിക്ക് കരുത്തും ടീം സ്പിരിറ്റും നല്‍കി. അഭിമുഖത്തില്‍ സംസാരിക്കവേ അമല പോള്‍ തുറന്നുപറഞ്ഞു.

നഗ്നരംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയം
നേരത്തെ ആടൈയിലെ നഗ്നരംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയം പതിനഞ്ച് ടെക്നീഷ്യന്‍മാര്‍ മാത്രമായിരുന്നു അടുത്തുണ്ടായിരുന്നതെന്ന് അമല പോള്‍ വെളിപ്പെടുത്തിയിരുന്നു. ഷൂട്ടിംഗിന് അത്യാവശ്യമായി വേണ്ട അണിയറ പ്രവര്‍ത്തകര്‍ മാത്രമാണ് ഉണ്ടായതെന്ന് നടി പറഞ്ഞിരുന്നു. ബാക്കിയുളളവരെല്ലാം സെറ്റില്‍ റെസ്റ്റെടുക്കുകയായിരുന്നു. ആ രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയം താന്‍ സുരക്ഷിതയായിരുന്നുവെന്നും പതിനഞ്ച് പേര്‍ ചുറ്റും നില്‍ക്കുമ്പോള്‍ താന്‍ പാന്ത്രാലി ആണെന്ന് തോന്നിപ്പോയെന്നും നടി പറഞ്ഞിരുന്നു. മഹാഭാരതത്തിലെ പാഞ്ചാലിയെ ഉദാഹരണമായി പറഞ്ഞുകൊണ്ടാണ് നടി ഇത് വിശദീകരിച്ചത്.


Click it and Unblock the Notifications