അദ്ദേഹത്തിനോട് മാപ്പ് പറഞ്ഞു!! എന്നിട്ടും നാണമായരുന്നു, രാക്ഷസൻ സംവിധായകനെ കുറിച്ച് അമല
എന്റെ മുന്നിൽ എത്തിയപ്പോൾ അദ്ദേഹത്തിനൊരു പരിഭ്രമമായിരുന്നു
അധികം ഹൈപ്പില്ലാതെ വന്ന ചിത്രമായിരുന്നു രാക്ഷസൻ. ഒരു സസ്പെൻസ് ക്രെയിം ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന ഈ ചിത്രത്തിന് തെന്നിന്ത്യയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. തമിഴിൽ മാത്രമവല്ല മലയാളത്തിലും രാക്ഷസന് മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. ചിത്രത്തിന്റെ കഥ പറയാനായി സംവിധായരൻ രാംകുമാർ എത്തിയപ്പോഴുണ്ടായ സംഭവം പങ്കുവെച്ച് നടി അമല പോൾ പങ്കുവെയ്ക്കുകയാണ്.

ചിത്രത്തിന്റെ കഥപറയാൻ അദ്ദേഹം എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്റെ മുന്നിൽ എത്തിയപ്പോൾ അദ്ദേഹത്തിനൊരു പരിഭ്രമമായിരുന്നു. എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. തനിയ്ക്ക് ഒന്നും തന്നെ മനസ്സിലായില്ല. കഥ പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ തനിയ്ക്ക് താൽപര്യമില്ലെന്ന് അറിയിക്കുകയു ചെയ്തിരുന്നു
എന്നാൽ രണ്ടു ദിവസങ്ങൾ ശേഷം നായകൻ വിഷ്ണു വിശാൽ എന്നെ വിളിക്കുകയായിരുന്നു. അദ്ദേഹം ലജ്ജ ശീലമുള്ള വ്യക്തിയാണന്നും കഥ പറയാനായി അസിസ്റ്റന്റ് വരുമെന്നും അറിയിച്ചു. എന്നാൽ ആ കഥ തനിയ്ക്ക് ഇഷ്ടമാകുകയും അപ്പോൾ തന്നെ ഓക്കെ പറയുകയും ചെയ്തു. എന്നാൽ ഷൂട്ടിങ്ങിന് എത്തിയപ്പോൾ നേരത്തെയുണ്ടായ സംഭവത്തിന് താൻ മാപ്പ് പറഞ്ഞിരുന്നു. എന്നിട്ടും അദ്ദേഹത്തിന് നാണമായിരുന്നു- അമല പോൾ പറയുന്നു.


Click it and Unblock the Notifications











