മീ ടു വെളിപ്പെടുത്തലുമായി അമല പോളും! തമിഴ് സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി

By Midhun Raj

Recommended Video

മീ ടു വെളിപ്പെടുത്തലുമായി അമല പോളും! | filmibeat Malayalam

സിനിമാ ലോകത്തുനിന്നും മറ്റുമുളള മീ ടു വെളിപ്പെടുത്തലുകള്‍ നേരത്തെ തരംഗമായിരുന്നു. ബോളിവുഡില്‍ നിന്നും തെന്നിന്ത്യയില്‍ നിന്നുമുളള നടിമാരുടെ വെളിപ്പെടുത്തലുകള്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നിരുന്നത്. തൊഴിലിടത്തില്‍ നിന്നോ അല്ലാടെയോ തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങളായിരുന്നു എല്ലാവരും പങ്കുവെച്ചിരുന്നത്.

ഗായിക ചിന്മയിയുടെ തുറന്നുപറച്ചിലോടെ ആയിരുന്നു മീ ടു തെന്നിന്ത്യയിലും സജീവമായിരുന്നന്നത്. ചിന്മയിക്ക് പിന്നാലെ നിരവധി സിനിമാ പ്രവര്‍ത്തകര്‍ തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മലയാളി നടി അമലാ പോളും തമിഴ് സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അമല അടുത്തിടെ അഭിനയിച്ച ഒരു ചിത്രത്തിന്റെ സംവിധായകനെതിരെ ആയിരുന്നു നടി രംഗത്തെത്തിയിരുന്നത്.

അമലയുടെ ആരോപണം

അമലയുടെ ആരോപണം

ബോളിവുഡിലും തെന്നിന്ത്യയിലുമായി മീ ടു മൂവ്‌മെന്റ് കത്തിനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അമലാ പോളും ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരുന്നത്. തമിഴ് സംവിധായകന്‍ സൂസി ഗണേഷനെതിരെയാണ് അമല പോള്‍ രംഗത്തെത്തിയിരിക്കുന്നത്. സൂസി ഗണേഷനെതിരെ നേരത്തെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സംവിധായിക ലീന മണിമേഖലയും രംഗത്തെത്തിയിരുന്നു. ലൈംഗിക അതിക്രമണ ആരോപണങ്ങളുന്നയിച്ചായിരുന്നു ലീന നേരത്തെ സൂസി ഗണേഷനെതിരെ രംഗത്തെത്തിയിരുന്നത്.

തിരുട്ടുപയലേ 2 സംവിധായകന്‍

തിരുട്ടുപയലേ 2 സംവിധായകന്‍

അമല അടുത്തിടെ അഭിനയിച്ച തിരുട്ടുപയലേ 2 എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ് സൂസി ഗണേഷന്‍. അമലയ്‌ക്കൊപ്പം ബോബി സിംഹ,പ്രസന്ന തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സംവിധായകനില്‍ നിന്ന് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നിരുന്നുവെന്നാണ് അമലാ പോള്‍ പറഞ്ഞത്.

അമല പറഞ്ഞത്

അമല പറഞ്ഞത്

ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഉചിതമല്ലാത്ത സ്പര്‍ശനങ്ങളും അയാളുടെ ഭാഗത്തുനിന്നും ഉണ്ടായെന്നും അമല പോള്‍ പറയുന്നു. ലീന മണിമേഖലയ്ക്ക് സംഭവിച്ച വിഷമം തനിക്ക് മനസിലാകുമെന്നും ആ മാനസിക സമ്മര്‍ദ്ദം താനും അനുഭവിച്ചിട്ടുണ്ടെന്നും അമല പറയുന്നു. തനിക്ക് നേരിട്ട ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ പറയാനും കുറ്റക്കാരെ തുറന്നുകാട്ടാനും അവര്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്നും അമലാ പോള്‍ പറഞ്ഞു. തമിഴിലും ഇംഗ്ലീഷിലുമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലായിരുന്നു അമലാ പോള്‍ ഇക്കാര്യം പറഞ്ഞത്.

ലീന പറഞ്ഞത്

ലീന പറഞ്ഞത്

താന്‍ ടെലിവിഷന്‍ അവതാരിക ആയിരുന്ന സമയത്തായിരുന്നു സംഭവം നടന്നതെന്നായിരുന്നു നേരത്തെ ലീന മണിമേഖല വെളിപ്പെടുത്തിയിരുന്നത്. സൂസി ഗണേഷനെ അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ അഭിമുഖം ചെയ്യാനായി താന്‍ പോയിരുന്നു. അഭിമുഖം കഴിഞ്ഞ് രാത്രി ഏറെ വൈകി പോകാന്‍ ഓട്ടോ കാത്തിരുന്ന തനിക്ക് സൂസി ഗണേഷ് ലിഫ്റ്റ് വാഗ്ദാനം ചെയ്തുവെന്നും തുടക്കത്തില്‍ മാന്യമായി സംസാരിച്ച ഇയാളുടെ സ്വഭാവം പിന്നീട് മാറുകയായിരുന്നുവെന്നും ലീന പറഞ്ഞിരുന്നു. സൂസി ഗണേഷനെതിരെ ഗുരുതമായ ലൈംഗികാരോപണങ്ങളായിരുന്നു ലീന നടത്തിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X