എനിക്ക് വേണ്ടി എല്ലാം ത്യജിച്ച വ്യക്തി !! ഉപാധികളില്ലാതെ സ്‌നേഹിച്ചു; പ്രണയം തുറന്ന് പറഞ്ഞ് അമല
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അമല പോൾ . തമിഴിലാണ് താരം സജീവമാണെങ്കിലും തെന്നിന്ത്യയിൽ ഉടനീളം താരത്തിന് കൈ നിറയെ ആരാധകരുണ്ട്. ശക്തമായ കഥാപാത്രങ്ങളിലൂടെ വാർത്തകളിൽ അമല പോൾ ഇടം പിടിക്കാറുണ്ട്. പ്രേക്ഷകരും തെന്നിന്ത്യൻ സിനിമ ലോകവും ആകാംക്ഷയോടെ കാത്തിരിക്കുന്ന അമല പോൾ ചിത്രമാണ് ആടൈ. ജൂലൈ 19 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
ഇപ്പോൾ തെന്നിന്ത്യൻ സിനിമ കോളം ചർച്ച ചെയ്യുന്നത് അമല പോളിന്റെ പ്രണയത്തെ കുറിച്ചാണ്. താരം തന്നെയാണ പ്രണയ വാർത്തയെ കുറിച്ച് പ്രേക്ഷകരുമായി പങ്കുവെച്ചത്. എന്നാൽ ആളിന്റേ പേരോ മറ്റ് വിവരങ്ങളെ പുറത്തു വിട്ടിരുന്നില്ല. ഇപ്പോഴിത തന്റെ പ്രണയത്തെ കുറിച്ച് കൂടുതൽ വിവരം വെളിപ്പെടുത്തിയിരിക്കുകയാണ് അമല. ഫിലിം കമ്പനിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.

ആടൈയെ കുറിച്ച് ആദ്യം പറഞ്ഞത് അദ്ദേഹത്തിനോട്
താൻ പ്രണയത്തിലാണെന്ന് താരം തുറന്ന സമ്മതിച്ചിരിക്കുകയാണ്. ആടൈയെ കുറിച്ച് താൻ ആദ്യം സംസാരിച്ചത് അദ്ദേഹത്തിനോടാണ്. ചിത്രത്തിനെ കുറിച്ച് കേട്ടപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് ഈ കഥാപാത്രമാകാന്‍ നീ ശരിക്കും സ്വയം പ്രാപ്തയാകണം. ശാരീരികമായും മാനസികമായും തയ്യാറെടുക്കണം. ഈ സിനിമ ചെയ്യുകയാണെങ്കില്‍ നൂറ് ശതമാനവും അതിന് നല്‍കണം എന്നാണ്. സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചാല്‍ അതുമായി മുന്നോട്ടുപോകുക, വേറൊനന്നിനേയും കുറിച്ച് ആലോചിക്കരുത്' എന്നാണ്, എന്റെ എല്ലാ സിനിമകളും അദ്ദേഹവുമായി ചർച്ച ചെയ്യാറുണ്ട്.

അദ്ദേഹത്തിനോടൊപ്പമുളള സമയം
ഞാനൊരു റിബൽ ആയിരുന്നു. യഥാർഥ സ്നേഹമാണ് എന്റെ മുറവ് ഉണക്കാൻ സഹായിച്ചത്. ഞാന്‍ വിചാരിച്ചിരുന്നത് ഉപാധികളില്ലാതെ, സ്നേഹിക്കാന്‍ ലോകത്തില്‍ അമ്മയ്ക്ക് മാത്രമേ കഴിയൂ എന്നാണ്. എന്നാല്‍ അദ്ദേഹം ആ ധാരണ മാറ്റി.എനിക്കു വേണ്ടി, എനിക്കൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടി അദ്ദേഹം സ്വന്തം ജോലിയും കരിയറും എല്ലാം ത്യജിച്ചു. അദ്ദേഹത്തിന് എന്റെ പാഷന്‍ അറിയാം. അദ്ദേഹം പിന്തുണച്ച് കൂടെ നിൽക്കുന്നുമുണ്ട്.

ജീവിതത്തിൽ ഞെട്ടിപ്പിച്ച വൃക്തി
എന്നെ പുകഴ്ത്തുന്ന വ്യക്തിയല്ല അദ്ദേഹം. എന്റെ കുറ്റങ്ങളും കുറവു പോരായ്മകളും അദ്ദേഹം ചൂണ്ടിക്കാണിക്കാറുണ്ട്. ചില സിനിമകൾ കണ്ടിട്ട് നീ എങ്ങനെ ഇത്രയും നാൾ സിനിമയിൽ പിടിച്ചു നിന്നു എന്ന് ചോദിച്ചിരുന്നു.അദ്ദേഹം എനിക്ക് ഒരു മൂന്നാം കണ്ണ് തുറന്നു തന്നു. എന്നെ പുകഴ്ത്തുന്നവരാണ് എനിക്ക് ചുറ്റും ഉണ്ടായിരുന്നത്, ആരും സത്യം പറഞ്ഞിരുന്നില്ല. എന്നാല്‍ ഈ വ്യക്തി എന്നെ ശരിക്കും ഞെട്ടിച്ചു. അദ്ദേഹമാണ് എന്റെ ജീവിതത്തിലെ സത്യം. എനിക്ക് എന്നെത്തന്നെ കണ്ടെത്താന്‍ സഹായിച്ചത് അദ്ദേഹമാണ്-അമല പോള്‍ പറയുന്നു.

വീണ്ടും വിവാഹിതയാകും
താൻ വീണ്ടും വിവാഹിതയാകുമെന്നും അമല വ്യക്തമാക്കി. ഞാൻ സന്യാസിയായി ഹിമാലയത്തിൽ പോകാൻ പോവുന്നില്ല. ഞാൻ വീണ്ടും വിവാഹം കഴിക്കുക തന്നെ ചെയ്യും. അത് പ്രണയം വിവാഹം തന്നെയാണ്. എന്നാൽ അത് ആരാണെന്ന് സമയം ആകുമ്പോൾ പറയുമെന്നും എല്ലാവരേയും അറിയിച്ചു കൊണ്ടുളള വിവാഹമായിരിക്കുമെന്നും അമല പോൾ പറഞ്ഞു.


Click it and Unblock the Notifications











