»   » അമല പോള്‍ നിര്‍മ്മാണത്തിലേക്ക് തിരിയുന്നു

അമല പോള്‍ നിര്‍മ്മാണത്തിലേക്ക് തിരിയുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ഇപ്പോഴത്തെ ട്രെന്‍ഡ് ആണല്ലോ താരങ്ങള്‍ നിര്‍മ്മാണത്തിലേക്ക് തിരിയുന്നത്. അടുത്തതായി സിനിമ നിര്‍മ്മിക്കാന്‍ പോകുന്നത് തെന്നിന്ത്യന്‍ താരം അമലാ പോളാണ്. പക്ഷേ തമിഴിലാണെന്ന് മാത്രം.

ദേശീയ അവാര്‍ഡ് നേടിയ കാഞ്ചീവരം എന്ന ചിത്രത്തിന് ശേഷം തമിഴില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അമലയും ഭര്‍ത്താവ് എ എല്‍ വിജയും ചേര്‍ന്ന് നിര്‍മ്മിക്കുന്നത്. ചിത്രത്തിന് പേര് തീരുമാനിച്ചിട്ടില്ല. പ്രകാശ് രാജും ശ്രേയ റെഡ്ഡിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

amalapaul

ആദ്യമായി സിനിമ നിര്‍മ്മിക്കുന്നതിന്റെ സന്തോഷത്തിലാണ് അമല പോള്‍. താന്‍ എല്ലാ കാര്യങ്ങളും വലുതായി ചിന്തിക്കുന്ന വ്യക്തിയായതിനാല്‍ തന്റെ സിനിമ കമ്പനിയുടെ പേര് തിങ്ക് ബിഗ് സ്റ്റുഡിയോസ് എന്നാണെന്നും അമല പറയുന്നു.

പുതിയ ചിത്രത്തെ അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിക്കാനും പദ്ധതിയുണ്ടന്നും, അന്താരാഷ്ട്ര തലത്തില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ചിത്രം ഒരുക്കാനാണ് ശ്രമിക്കുന്നതെന്നും താരം വ്യക്തമാക്കി.

English summary
mala Paul is all set to venture into production with a film by Priyadarashan. Think Big Studios has commence the shoot of their untitled next film with Prakash Raj and Sreya Reddy by the mid of August.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam