ജ്യോതികയെ പോലെ വീട്ടിലിരിക്കുമെന്ന് കരുതി; നിയന്ത്രിക്കാൻ വന്ന അമ്മായിച്ഛൻ; വെള്ളം കുടിപ്പിച്ച് അമല പോൾ

വിവാഹം കഴിഞ്ഞിട്ട് വർഷങ്ങൾക്കിപ്പുറവും പ്രണയിച്ച് കൊണ്ടിരിക്കുന്ന താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. പരസ്പരം ആത്മാർത്ഥമായി സ്നേ​ഹിക്കുന്ന, മനസിലാക്കുന്ന ഇരുവർക്കും പക്ഷെ വിവാഹ ജീവിതത്തിലെ നാടകീയതയും മറ്റും ഒഴിവാക്കാനായില്ല. സൂര്യയുടെ പിതാവ് ശിവകുമാർ ഇവരുടെ പ്രണയത്തെ എതിർത്തു. എന്നാൽ സൂര്യയെ ജ്യോതികയേ വിവാഹം ചെയ്യൂ എന്ന് പറഞ്ഞപ്പോൾ വിവാഹത്തിന് സമ്മതിക്കേണ്ടി വന്നു.

പക്ഷെ ജ്യോതിക സിനിമാ രം​ഗം വിടണമെന്ന കർശന നിബന്ധന ശിവകുമാറിനുണ്ടായിരുന്നു. താര റാണിയായിരുന്ന ജ്യോതിക ഇതിന് സമ്മതിച്ചു. 9 വർഷം സിനിമാ രം​ഗത്ത് നിന്നും ഇടവേളയെടുത്ത് ചെന്നെെയിലെ സൂര്യയുടെ വീട്ടിൽ കഴിഞ്ഞു. മുംബെെക്കാരിയായ ജ്യോതികയ്ക്ക് തനിക്കൊപ്പം ജീവിക്കാൻ പഴയ ലെെഫ് സ്റ്റെെൽ വരെ ഉപേക്ഷിക്കേണ്ടി വന്നെന്ന് അടുത്തിടെ സൂര്യ തുറന്ന് പറയുകയുമുണ്ടായി.

Jyothika   Amala Paul

യാഥാസ്ഥിതികരാണ് സൂര്യയുടെ കുടുബം. കൂട്ടുകുടുംബമായി ജീവിക്കാനാ​ഗ്രഹിക്കുന്നവർ. തന്റെ പാഷനും കരിയറും പഴയ ജീവിതവുമെല്ലാം ശിവകുമാറിന്റെ കുടുംബത്തിന് വേണ്ടി ഉപേക്ഷിക്കാൻ ജ്യോതിക തയ്യാറായി. എന്നാൽ ഒരു ഘട്ടത്തിൽ നടി തിരികെ മുംബെെയിലേക്ക് പോകാനും സിനിമാ രം​ഗത്ത് സജീവമാകാനും തീരുമാനിച്ചു. ഇതിൽ സൂര്യയുടെ പിതാവിന് ഇന്നും എതിർപ്പുണ്ടെന്നാണ് വിവരം.

ഇതേസാഹചര്യം നടി അമല പോളിനും നേരിടേണ്ടി വന്നിട്ടുണ്ട്. സംവിധായകൻ എൽ വിജയുമായുള്ള വിവാഹ ബന്ധം തകരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് എഎൽ വിജയുടെ വീട്ടുകാരുടെ ഇടപെടലാണ്. രണ്ട് മതസ്ഥരാണ് വിജയും അമലയും. എഎൽ വിജയ് യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച് വളർന്നയാൾ. വിവാഹ ശേഷം അമല പോൾ കരിയറിൽ തുടരുന്നതിൽ എഎൽ വിജയ്ക്കും കുടുംബത്തിനും താൽപര്യമില്ലായിരുന്നു.

Jyothika  Amala Paul

വിവാഹ ശേഷം കരിയറിൽ നിന്ന് ഇടവേളയെടുക്കാൻ അമല പോൾ തീരുമാനിച്ചതുമാണ്. എന്നാൽ വിവാ​ഹത്തിന് മുമ്പ് കമ്മിറ്റ് ചെയ്ത സിനിമകൾ നടിക്ക് പൂർത്തിയാക്കാനുണ്ടായിരുന്നു. ഈ സിനിമകളുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകളിലേക്കും അമല പോൾ കടന്നു. വിവാഹ ശേഷം പുതിയ സിനിമകളിൽ നടി ഒപ്പുവെച്ചതോടെ എഎൽ വിജയുടെ കുടുംബം ഇടപെട്ടെന്നാണ് റിപ്പോർട്ടുകൾ.
സംവിധായകന്റെ പിതാവ് എഎൽ അഴകപ്പൻ അമലയ്ക്കെതിരെ പരസ്യമായി സംസാരിക്കുകയും ചെയ്തു.

അവൾ ഇപ്പോൾ തുടരെ സിനിമകൾ കമ്മിറ്റ് ചെയ്യുന്നു. സൂര്യയുടെ പസങ്ക 2, ധനുഷിന്റെ അമ്മ കണക്ക്, ഒപ്പം നടന്റെ വരാനിരിക്കുന്ന അമ്മ കണക്ക് എന്ന സിനിമയും. ഇനിയും ഇത് ഞങ്ങൾക്ക് സഹിക്കാനാകില്ല. അമലയുടെ മാതാപിതാക്കളോട് സംസാരിച്ചതാണ്. പക്ഷെ അമല ഞങ്ങൾ പറയുന്നത് ശ്രദ്ധിക്കുന്നില്ല. വിജയ് എന്താണ് ഇക്കാര്യത്തിൽ അമലയോട് പറഞ്ഞതെന്ന് അറിയില്ല. പക്ഷെ ഞങ്ങളുടെ മകൻ ഞങ്ങൾക്ക് പ്രധാനപ്പെട്ടതാണ്. വിവാഹബന്ധം പിരിയുന്നെന്ന വാർത്ത സത്യമാണെന്നും അന്ന് എഎൽ അഴകപ്പൻ പറഞ്ഞതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

വിവാഹ മോചനത്തിന് ശേഷം അമല പോൾ സിനിമാ രം​ഗത്ത് സജീവമായി. യഥാസ്ഥിതികരായ ഭർത്താവിന്റെ വീട്ടുകാർക്ക് വേണ്ടി കരിയർ ഉപേക്ഷിക്കാനോ സ്വന്തം ഇഷ്‌ടങ്ങൾ വേണ്ടെന്ന് വെക്കാനോ അമല പോൾ തയ്യാറായില്ല. ഇന്ന് ഭർത്താവ് ജ​ഗത് ദേശായിക്കൊപ്പം സന്തോഷകരമായ വിവാഹ ജീവിതം അമല പോൾ നയിക്കുന്നു. നടിയുടെ കരിയറിന് വലിയ പിന്തുണ ഭർത്താവ് നൽകുന്നുണ്ട്.

എഎൽ വിജയ് അമല പോളിന് ഭാര്യയെന്ന നിലയിലും നടിയെന്ന നിലയിലും ബഹുമാനം നൽകിയിരുന്നെന്നാണ് അമല പോളിന്റെ സുഹൃത്ത് അന്ന് പറഞ്ഞത്. എന്നാൽ വിജയുടെ വീട്ടുകാർ അവളുടെ വ്യക്തി ജീവിതത്തെയും കരിയറിനെയും കുറിച്ച് ചോദ്യങ്ങൾ ചോദിച്ച് നിരന്തരം ശല്യപ്പെടുത്തി. വിജയ് ഇതറിഞ്ഞിട്ടും നിസഹായനായിരുന്നെന്നും സുഹൃത്ത് അന്ന് പറഞ്ഞു.

More from Filmibeat

Read more about: jyothika amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X