അമല പോള്‍ മുണ്ടുടുത്തത് വെറുതേയല്ല !
തെന്നിന്ത്യന്‍ താരം അമല പോള്‍ മുണ്ടും തലേക്കെട്ടുമായി നില്‍ക്കുന്ന ഫോട്ടോസ് ഫേസ്ബുക്കിലിട്ടത് വലിയ വാര്‍ത്തയായിരുന്നു. മുണ്ടും തലേക്കെട്ടുമായി പല പോസുകളില്‍ നില്‍ക്കുന്ന അമലയുടെ ഫേസ്ബുക്ക് ഫോട്ടോയ്ക്ക് വമ്പന്‍ ലൈക്കുകളായിരുന്നു ലഭിച്ചത്. എല്ലാവരും വിചാരിച്ചത് അമല ഏതോ തോന്നലിന്റെ പുറത്ത് വെറുതേ ഒരു തമാശയ്ക്കായി മുണ്ടും ഷര്‍ട്ടുമെല്ലാമിട്ട് കുറേ ഫോട്ടോകളെടുത്ത് ഫേസ്ബുക്കിലിട്ടതായിരിക്കുമെന്നാണ്.
എന്നാല്‍ അമലയുടെ മുണ്ടുടുക്കല്‍ അങ്ങനെ വെറുതേയുണ്ടായ കാര്യമല്ല. തമിഴിലെ പുതിയ ചിത്രത്തിന് വേണ്ടിയായിരുന്നു അമലയുടെ വേഷംമാറല്‍. തമിഴ് നടനായ പാര്‍ത്ഥിപന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കഥൈ തിരക്കഥൈ വസനം ഇയക്കം ആണ് അമലയുടെ മുണ്ടുവേഷവുമായി എത്താന്‍ പോകുന്ന ചിത്രം. നടന്‍ ആര്യ ജോഡിയായി എത്തുന്ന ഒരു ഗാനരംഗത്തിന് വേണ്ടിയാണ് അമല മുണ്ടും ഷര്‍്ട്ടും തലേക്കെട്ടുമെല്ലാം അണിഞ്ഞത്.

ചിത്രത്തില്‍ അമലയും ആര്യയും അതിഥി താരങ്ങളായിട്ടാണ് എത്തുന്നത്. പാര്‍ത്ഥിപന്റെ ചിത്രത്തില്‍ ഇവരെക്കൂടാതെ സൂര്യ, വിജയ് സേതുപതി, ചേരന്‍, പ്രകാശ് രാജ്, നസ്രിയ നസീം എന്നിവരും അതിഥി താരങ്ങളായി എത്തുന്നുണ്ട്.
അമല മുണ്ടുടുത്ത ഫോട്ടോയ്ക്ക് ഫേസ്ബുക്കില്‍ മണിക്കൂറുകള്‍കൊണ്ട് ഒരു ലക്ഷത്തിന് മുകളില്‍ ലൈക്കും കമന്റും വന്നിരുന്നു. എന്റെയുള്ളില്‍ എവിടേയോ ഒരു വികൃതി പയ്യന്‍ ഉണ്ട്. ആരാധകര്‍ക്ക് ആ വികൃതിത്തരം ഇഷ്ടവുമാണ്. അതുകൊണ്ടല്ലേ വമ്പന്‍ ഡിസൈനര്‍ വസ്ത്രങ്ങളണിഞ്ഞ് പോസ് ചെയ്ത ഫോട്ടോകള്‍ക്കൊന്നും കിട്ടാത്ത സ്വീകാര്യത ഈ ചിത്രത്തിന് ലഭിച്ചത്- അമല ചോദിയ്ക്കുന്നു.


Click it and Unblock the Notifications











