ശിവാജി ഗണേഷന് ട്രിബ്യൂട്ടുമായി അമിതാഭ് ബച്ചന്‍! വൈറലായി പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍! കാണൂ
ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണ് ഉയര്‍ന്ധ മനിതന്‍. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അടുത്തിടെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നത്. മുണ്ടും ഷര്‍ട്ടും തലക്കെട്ടും കുറിയുമെല്ലാം അണിഞ്ഞുളള നടന്റെ തമിഴ് ലുക്ക് വൈറലായി മാറിയിരുന്നു. അമിതാഭ് ബച്ചനൊപ്പം എസ് ജെ സൂര്യയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

ചിത്രീകരണം പുരോഗമിക്കുന്നതിനിടെ സിനിമയുടെ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ അമിതാഭ് ബച്ചന്‍ പുറത്തുവിട്ടിരുന്നു. ഉയര്‍ന്ധ മനിതന്റെ ഒരു സീനില്‍ ശിവാജി ഗണേഷന്റെ ഫോട്ടോ ചുമരില്‍ വെച്ചിരിക്കുന്ന ചിത്രമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത് . തമിഴിലെ മഹാനടന്റെ ഫോട്ടോയ്ക്കു മുന്‍പില്‍ നില്‍ക്കുന്ന അമിതാഭിനെയും എസ് ജെ സൂര്യയെയുമാണ് ചിത്രങ്ങളില്‍ കാണാനാവുക.
ശിവാജി തമിഴ് സിനിമയിലെ ഇതിഹാസമാണെന്നും അദ്ദേഹത്തിനുളള ആദരവായിട്ടാണ് സിനിമയുടെ സീനില്‍ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു.
തമിഴിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ഉയര്‍ന്ധ മനിതന്‍ സംവിധാനം ചെയ്യുന്നത് തമിഴ് വാനനാണ്. ചിത്രത്തിനു വേണ്ടി 40 ദിവസത്തെ ഡേറ്റാണ് അമിതാഭ് ബച്ചന്‍ നല്‍കിയിരിക്കുന്നത്. ഒറ്റ ഷെഡ്യൂള്‍ കൊണ്ട് അമിതാഭ് ബച്ചന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും നായകന്മാരായി പുതിയ ചിത്രം! ഒപ്പം വിനായകനും! കാണൂ


Click it and Unblock the Notifications











