ബോളിവുഡിന്റെ ബിഗ്ബി ഇനി തമിഴിലേക്ക്! അമിതാഭ് ബച്ചന്‍ ചിത്രം ഉയര്‍ന്ധ മനിതന്‍ ഫസ്റ്റ്‌ലുക്ക് പുറത്ത്
ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണ് ഉയര്‍ന്ധ മനിതന്‍. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. മുണ്ടും ഷര്‍ട്ടും തലക്കെട്ടും കുറിയുമെല്ലാം അണിഞ്ഞ് ടിപ്പിക്കില്‍ തമിഴ് രീതിയിലാണ് ബിഗ്ബിയെ കാണിച്ചിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തുവിട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
വൈറലായിരുന്നു.
അമിതാഭ് ബച്ചനൊപ്പം സംവിധായകനും നടനുമായ എസ് ജെ സൂര്യയും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ബിഗ്ബിക്കൊപ്പം എസ് ജെ സൂര്യയും ഉയര്‍ന്ധ മനിതന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു, ജീവിതത്തിലെ എറ്റവും സന്തോഷമുളള മുഹൂര്‍ത്തം എന്നാണ് ബിഗ്ബിക്കൊപ്പമുളള ഷൂട്ടിംഗിനെക്കുറിച്ച് എസ് ജെ സൂര്യ കുറിച്ചിരിക്കുന്നത്.

തമിഴിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തമിഴ് വാനനാണ്. ഉയര്‍ന്ധ മനിതനു വേണ്ടി 40 ദിവസത്തെ ഡേറ്റാണ് അമിതാഭ് ബച്ചന്‍ നല്‍കിയിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒറ്റ ഷെഡ്യൂള്‍ കൊണ്ട് അമിതാഭ് ബച്ചന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
T 3137 -" ढलती उम्र के साथ एक चीज़ का अफ़सोस हमेशा रहता है की
— Amitabh Bachchan (@SrBachchan) March 31, 2019
'तू' , बुलाने वाले कम होते जाते है।" ~ Ef pic.twitter.com/20bHMqVJs6


Click it and Unblock the Notifications