അമിതാഭ് ബച്ചന്റെ തമിഴ് അരങ്ങേറ്റം, ചിത്രം പ്രഖ്യാപിച്ചത് രജനികാന്ത്!

By Lekhaka

മലയാളം, തെലുങ്ക് എന്നീ തെന്നിന്ത്യന്‍ ഭാഷ ചിത്രങ്ങളില്‍ അരങ്ങേറിയ അമിതാഭ് ബച്ചന്‍ ആദ്യമായി ഒരു തമിഴ് ചിത്രത്തിന്റെ ഭാഗമാകുകയാണ്. ക്യാമറക്ക് മുന്നിലും പിന്നിലും ഹിറ്റുകളൊരുക്കിയ എസ്‌ജെ സൂര്യയ്‌ക്കൊപ്പമാണ് ഉയര്‍ന്ത മനിതന്‍ എന്ന ചിത്രത്തിലൂടെ അമിതാഭ് ബച്ചന്‍ തമിഴിലേക്ക് എത്തുന്നത്. തമിഴിനൊപ്പം ഹിന്ദിയിലും ചിത്രീകരിക്കുന്ന ഈ ദ്വിഭാഷ ചിത്രത്തിലൂടെ എസ്‌ജെ സൂര്യ ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ്.

amitab

തമിഴ് സൂപ്പര്‍സ്റ്റാര്‍ തലൈവര്‍ രജനികാന്താണ് ഈ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. അമിതാഭ് ബച്ചനെ തമിഴകത്തേക്ക് സ്വാഗതം ചെയ്തതിനൊപ്പം എസ്‌ജെ സൂര്യയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് ആശംസകളും അര്‍പ്പിച്ചു. എസ്‌ജെ സൂര്യയെ കേന്ദ്രകഥാപാത്രമാക്കി കല്‍വാനിന്‍ കാതലി എന്ന ചിത്രം സംവിധാനം ചെയ്ത തമില്‍വാനന്‍ ആണ് ഉയര്‍ന്ത മനിതന്‍ സംവിധാനം ചെയ്യുന്നത്.

എസ്‌ജെ സൂര്യയും സംവിധായകനും ചുരുക്കം അണിയറ പ്രവര്‍ത്തകരും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങില്‍ വച്ചായിരുന്നു രജനികാന്ത് ചിത്രം പ്രഖ്യാപിച്ചത്. അമിതാഭ് ബച്ചനൊപ്പമുള്ള തന്റെ ബോളിവുഡ് അരങ്ങേറ്റവും, ചിത്രം പ്രഖ്യാപിച്ച രജനികാന്തിനുള്ള നന്ദിയും അറിയിച്ചുകൊണ്ട് എസ്‌ജെ സൂര്യ ട്വീറ്റ് ചെയ്തു. ചിരഞ്ചീവി നായകനായി എത്തുന്ന സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്ര ഇതിഹാസ ചിത്രത്തില്‍ ശക്തമായ കഥാപാത്രമായി അമിതാഭ് ബച്ചന്‍ എത്തുന്നു. നയന്‍താര, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. വിജയ് നായകനായി എത്തിയ മെര്‍സല്‍ എന്ന അറ്റ്‌ലി ചിത്രത്തില്‍ എസ്‌ജെ സൂര്യ വില്ലനായി എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X