ആ രംഗം ചെയ്യുമ്പോള്‍ വിജയ് കണ്ണടച്ച് നിന്നു! ഒപ്പം അഭിനയിച്ചതിനെ കുറിച്ച് നടി അമൃത പറയുന്നു
ഇളയദളപതി വിജയ്-ആറ്റ്‌ലി കൂട്ടുകെട്ടില്‍ പിറന്ന ഏറ്റവും പുതിയ സിനിമയാണ് ബിഗില്‍. ദീപാവലിയ്ക്ക് മുന്നോടിയായി ഒക്ടേബര്‍ 25 ന് റിലീസ് ചെയ്ത സിനിമ 250 കോടിയോളം കളക്ഷന്‍ നേടി ബോക്‌സോഫീസില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. ഫുട്‌ബോളിനെ ഇതിവൃത്തമാക്കി ഒരുക്കിയ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമാണ് ബിഗില്‍.
ഫുട്‌ബോള്‍ ടീമിലെ ക്യാപ്റ്റന്‍ തെന്‍ട്രലിനെ അവതരിപ്പിച്ചത് പുതുമുഖ നടി അമൃത അയ്യര്‍ ആയിരുന്നു. ബിഗിലിന് ശേഷം വിജയ് യേശുദാസ് നായകനാവുന്ന തമിഴ് ചിത്രം പടൈ വീരനില്‍ നായികയായിട്ടും വിജയ് ആന്റണിയുടെ കാളി എന്ന സിനിമയിലും അമൃത ചെറിയ വേഷത്തിലും അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ബിഗിലിനെ കുറിച്ച് നടി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.

ചിത്രത്തില്‍ ക്യാപ്റ്റന്‍ വേഷം ചെയ്യുമെന്ന് എനിക്കോ സിനിമയിലെ എന്റെ സഹതാരങ്ങള്‍ക്കോ അറിയില്ലായിരുന്നു. ആറ്റ്‌ലി സര്‍ എന്ത് കൊണ്ടാണ് അങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് എനിക്ക് അറിയില്ല. ഇക്കാര്യം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. നീ നന്നായി ഫുട്‌ബോള്‍ കളിക്കുന്നുണ്ട്. അത് കൊണ്ടാണ് ക്യാപ്റ്റനാക്കിയതെന്നായിരുന്നു മറുപടി.

ആറ്റ്‌ലി സാറിന്റെ മാനേജരാണ് ഈ ചിത്രത്തിനായി വിളിക്കുന്നത്. അദ്ദേഹത്തെ നേരിട്ട് കാണമെന്ന് പറഞ്ഞു. അങ്ങനെ നേരില്‍ പോയി ആറ്റ്‌ലി സാറിനെ കണ്ടു. വിജയ് സാര്‍ പടത്തില്‍ അഞ്ച് പ്രധാന നായികമാരുണ്ട്. അതില്‍ ഒരു നായികയായി അഭിനയിക്കണമെന്ന് പറഞ്ഞു. എന്നാല്‍ കഥാപാത്രത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല. സ്‌പോര്‍ട്‌സ് സിനിമയാണെന്ന് മാത്രം പറഞ്ഞു. അങ്ങനെ സിനിമയുടെ ഫോട്ടോഷൂട്ട് സമയത്താണ് ഫുട്‌ബോള്‍ സിനിമയാണെന്ന് അറിയുന്നത്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ബാസ്‌കറ്റ് ബോള്‍ കളിക്കുമായിരുന്നെങ്കിലും ഫുട്‌ബോളില്‍ താല്‍പര്യമില്ലായിരുന്നു. പക്ഷേ ഈ ചിത്രത്തിനായി എന്റെ സുഹൃത്തുക്കളാണ് ഫുട്‌ബോള്‍ പഠിപ്പിച്ചത്. സിനിമയുടെ വര്‍ക്ക്‌ഷോപ്പിന് മുന്‍പേ ഞാന്‍ സ്വന്തമായി ഫുട്‌ബോള്‍ പരിശീലിക്കാന്‍ ആരംഭിച്ചു. അതിന് ശേഷം സിനിമയില്‍ ജോയിന്‍ ചെയ്തു. അത് കൊണ്ട് നന്നായി കളിക്കാനും അഭിനയിക്കാനും സാധിച്ചെന്ന് അമൃത പറയുന്നു.

തെരി സിനിമയില്‍ പത്ത് ദിവസം മാത്രമായിരുന്നു ഷൂട്ട്. അന്ന് വിജയ് സാറിനോട് നേരില്‍ കണ്ട് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സിനിമയില്‍ അതൊക്കെ സാധിച്ചു. ആശുപത്രി രംഗമാണ് ആദ്യം ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. അതും വിജയ് സാറിനെ ചീത്ത പറയുന്നത്. എന്നാല്‍ അദ്ദേഹത്തെ ചീത്ത പറയാന്‍ എനിക്ക് മനസ് വന്നില്ല. ആ രംഗത്തിന് വേണ്ടി ഒരുപാട് ടേക്ക് എടുത്തു. വിജയ് സാറഇന് ഇക്കാര്യം മനസിലായി. അങ്ങനെ വിജയ് സാര്‍ കണ്ണുമൂടി വെച്ചു. അങ്ങനെയാണ് ഞാന്‍ ആ സീനില്‍ അഭിനയിക്കുന്നത്. സിനിമയില്‍ കാണുന്നതില്‍ കൂടുതല്‍ അദ്ദേഹത്തെ ചീത്ത പറയുന്ന രംഗമുണ്ട്. ഭാഗ്യത്തിന് ആ രംഗം ഡിലീറ്റ് ചെയ്തു കളഞ്ഞു എന്നും അമൃത പറയുന്നു.

ബിഗില്‍ ഷൂട്ടിങിനിടെയായിരുന്നു അമൃതയുടെ പിറന്നാള്‍. നയന്‍താര ഒരു വാച്ച് ആയിരുന്നു സമ്മാനമായി കൊടുത്തത്. രാവിലെ വിജയ് സാര്‍ ഷൂട്ടിങിന് വന്നപ്പോള്‍ ഇന്ദുജയാണ് പറയുന്നത് എന്റെ പിറന്നാള്‍ ആണെന്ന്. അപ്പോള്‍ വിജയ് സാറിന്റെ സന്തോഷം ഒന്ന് കാണണമായിരുന്നു. അപ്പോള്‍ തന്നെ മാനേജറെ വിളിച്ച് വലിയൊരു കേക്ക് വാങ്ങി. ആറ്റ്‌ലി സാറും കേക്ക് വാങ്ങിയിരുന്നു. ഇരുവര്‍ക്കും നടുവില്‍ നിന്നുമായിരുന്നു പിറന്നാള്‍ ആഘോഷിച്ചത്.


Click it and Unblock the Notifications











