എമി ജാക്‌സണ്‍ അമ്മയാവുന്നു! സന്തോഷവാര്‍ത്ത പുറത്തുവിട്ട് താരം! പോസ്റ്റ് വൈറല്‍! കാണൂ!
ആര്യ നായകനായെത്തിയ മദ്രാസ്പട്ടണത്തിലൂടെയാണ് എമി ജാക്‌സണ്‍ സിനിമയില്‍ തുടക്കം കുറിച്ചത്. മികച്ച പ്രതികരണം ലഭിച്ച ചിത്രത്തില്‍ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലിന്‍രെ മകളുടെ വേഷത്തിലായിരുന്നു എമി എത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ ഈ നായികയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിണൈതാണ്ടി വരവായയുടെ ബോളിവുഡ് പതിപ്പില്‍ വേഷമിട്ടതും എമിയായിരുന്നു. താണ്ഡവം, ഐ, തങ്കമകന്‍, തെരി തുടങ്ങിയ സിനിമകളിലും എമി അഭിനയിച്ചിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെക്കുന്ന എമിയുടെ പുതിയ വിശേഷത്തെക്കുറിച്ച് അറിഞ്ഞതിന്‍രെ സന്തോഷത്തിലാണ് ആരാധകര്‍. താന്‍ അമ്മയാവാന്‍ പോവുകയാണെന്നുള്ള സന്തോഷവാര്‍ത്ത പങ്കുവെച്ചത് താരം തന്നെയാണ്. ഇതിനകം തന്നെ താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റും വൈറലായി മാറിയിട്ടുണ്ട്. അടുത്തിടെയായിരുന്നു ജോര്‍ജ് പനയോറ്റുവുമായുള്ള വിവാഹം നടന്നത്. 2015 മുതല്‍ത്തുടങ്ങിയ ബന്ധമായിരുന്നു ഇവരുടേത്. പ്രാണപ്രിയനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. മോഡലിംഗ് രംഗത്തുനിന്നുമാണ് താരം സിനിമയിലേക്കെത്തിയത്.

മനോഹരമായ ചിത്രവും പങ്കുവെച്ചാണ് താരം ഈ സന്തോഷവാര്‍ത്തയെക്കുറിച്ച് അറിയിച്ചിട്ടുള്ളത്. വിമര്‍ശകരുടെ വായടിപ്പിക്കുന്ന തരത്തിലുള്ള മറുപടിയുമായാണ് താനെത്തുന്നതെന്നും താരം പറഞ്ഞിരുന്നു. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് താനെന്നും ഇനിയും കാത്തിരിക്കാന്‍ വയ്യെന്നും താരം കുറിച്ചിട്ടുണ്ട്. എമി ജാക്‌സന്‍രെ പോസ്റ്റ് കാണാം.


Click it and Unblock the Notifications