»   » മലയാളി പെണ്‍കുട്ടിയാകാന്‍ എമി ജാക്‌സനു മോഹം, 'വിജയ് 59'ല്‍ വിജയ്‌ക്കൊപ്പം എമിയും

മലയാളി പെണ്‍കുട്ടിയാകാന്‍ എമി ജാക്‌സനു മോഹം, 'വിജയ് 59'ല്‍ വിജയ്‌ക്കൊപ്പം എമിയും

Posted By:
Subscribe to Filmibeat Malayalam

താര സുന്ദരിക്ക് ഇങ്ങനൊരു മോഹം മനസ്സില്‍ ഉണ്ടായിരുന്നോ? എന്തായാലും അതിനൊരു സാഹചര്യം വന്നിരിക്കുകയാണ്. വിജയ് 59 എന്ന പുതിയ തമിഴ് ചിത്രത്തിലാണ് എമി മലയാളി പെണ്‍കുട്ടിയായി എത്തുന്നത്. ഇരട്ട വേഷത്തിലെത്തുന്ന വിജയ് ആണ് ചിത്രത്തിലെ നായകന്‍.

വിജയുടെ അവസാന ചിത്രമായ പുലിക്ക് വന്ന പരാജയം തിരിച്ചു പിടിക്കാന്‍ പുതിയ ചിത്രത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. ചിത്രത്തില്‍ വിജയുടെ നായികയായി മലയാളി പെണ്‍കുട്ടിയുടെ വേഷത്തിലാണ് എമി എത്തുന്നത്. സമാന്തയാണ് ചിത്രത്തില്‍ മറ്റൊരു നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

amy

വിജയുടെ ആക്ഷന്‍ ക്രൈം ചിത്രമാണ് വിജയ് 59. നിലവില്‍ പരാജയങ്ങള്‍ നേരിട്ട വിജയ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് പുതിയ ചിത്രത്തിന്റെ ആവിഷ്‌ക്കാരം. ന്യൂജനറേഷന്‍ സിനിമകള്‍ക്ക് ആരാധകര്‍ വര്‍ധിക്കുമ്പോള്‍ വിജയ് സ്‌റ്റൈലുകള്‍ മാറ്റി പിടിച്ചിട്ടുണ്ടോ പുതിയ ചിത്രം എന്ന് പുറത്തിറങ്ങുമ്പോള്‍ അറിയാം.

അറ്റലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയില്‍ പുരോഗമിക്കുന്നു. രാധിക ശരത്ത് കുമാര്‍, സത്യരാജ് എന്നിലര്‍ പ്രധാന കഥാപാത്രങ്ങളെ അവരിപ്പിക്കുന്നു. 2016 ആദ്യത്തില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

English summary
Amy Jackson to play a Malayali girl in Vijay 59
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam