സൂര്യയെ പേടിപ്പിക്കാനോ ആമി ജാക്‌സണ്‍ വരുന്നത്
സൂര്യയെ നായകനാക്കി വെങ്കിട് പ്രഭു ഒരുക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ആമി ജാക്‌സണും നായികയായി എത്തുന്നു എന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ചിത്രത്തില്‍ നിന്ന ആമി പിന്മാറിയതായും കേട്ടിരുന്നു. എന്നാല്‍ പിന്നീട് ആണിയറ പ്രവര്‍ത്തകര്‍ തന്നെ വാര്‍ത്ത നിഷേധിച്ചു.
ആമി ചിത്രത്തില്‍ തന്നെയുണ്ട്. ആമിയെ കണ്ട് ഇനിയാരെങ്കിലും പേടിച്ചോടാതിരുന്നാല്‍ മതി. മറ്റൊന്നും കൊണ്ടല്ല, ചിത്രത്തില്‍ ആമിയ്ക്ക് ഒരു പ്രേതത്തിന്റെ വേഷമാണത്രെ. 'മാസ്' എന്ന താത്കാലിക പേര് നല്‍കിയ സൂര്യ - വെങ്കിട് പ്രഭു ചിത്രം ഒരു ഹൊറര്‍ ത്രില്ലറാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നതാണ്. എന്നാല്‍ ആരാണ് ഭൂതപ്രേതം അന്ന് തിരിച്ചറിഞ്ഞിരുന്നില്ല.

പൂച്ചാണ്ടി എന്നായിരുന്നു ചിത്രത്തിന് ആദ്യം പേർ നൽകിയിരുന്നത്. പിന്നീട് മാറ്റി മാസ് എന്നാക്കി. ആമി ജാക്‌സണിനൊപ്പം തല്യ പ്രധാന്യമുള്ള വേഷവുമായി നയന്‍ താരയും ചിത്രത്തിലെത്തുന്നുണ്ട്. 'ആദവന്' ശേഷം വീണ്ടും നയന്‍താരയും സൂര്യയും ഒന്നിക്കുകയാണ് മാസിലൂടെ. ഇവരെ കൂടാതെ റാണ ഗുപ്തയും ചിത്രത്തിലൊരു കഥാപാത്രമായി വരുന്നു.
സൂര്യയുടെ സഹോദരന്‍ കാര്‍ത്തിയെ നായകനാക്കി 'ബിരിയാണി' എന്ന ചിത്രമാണ് വെങ്കിട് പ്രഭു ഒടുവില്‍ സംവിധാനം ചെയ്തത്. 'അഞ്ചാനാ'ണ് സൂര്യ അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അഞ്ചാന്‍ സൂര്യ ഫാന്‍സിന്റെ പ്രതീക്ഷയ്‌ക്കൊത്ത് വളര്‍ന്നിരുന്നില്ല. എന്തായാലും മാസ്സിന് ആ ഗതി വരില്ലെന്നാണ് വിശ്വാസം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പ്രേക്ഷകരില്‍ നിന്ന് നല്ല അഭിപ്രായങ്ങളാണ് ലഭിച്ചത്.


Click it and Unblock the Notifications











