»   » നീന്തല്‍ വേഷത്തില്‍ എമി ജാക്‌സണ്‍

നീന്തല്‍ വേഷത്തില്‍ എമി ജാക്‌സണ്‍

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യയുടെയും ബോളിവുഡിന്റെയും പ്രിയതാരം എമി ജാക്‌സണ് കൈനിറയെ അവസരങ്ങളുണ്ട് ഇപ്പോള്‍. യുകെക്കാരിയായ ഈ താരം ഗ്ലാമര്‍ വേഷങ്ങളോട് മുഖം തിരിയ്ക്കാറില്ല. അതുകൊണ്ടുതന്നെ വിവിധ ബ്രാന്റുകള്‍ തങ്ങളുടെ മോഡലായി എമിയെ തിരഞ്ഞെടുക്കാറുമുണ്ട്.

അടുത്തിടെ ഒരു പ്രമുഖ ബ്രാന്റിന്റെ ബീച്ച് വസ്ത്രങ്ങളുടെ കളക്ഷനുവേണ്ടി എമി മോഡലായി. ബീച്ച് വസ്ത്രങ്ങളണിഞ്ഞ് സെക്‌സിയായ എമി ജാക്‌സണന്റെ ചിത്രങ്ങള്‍ യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫര്‍ ജെയിംസ് റൗലന്‍ഡ് ആണ് പകര്‍ത്തിയത്.

പെര്‍ഫക്ട് പോസുകളിലാണ് എമി ബീച്ച് വസ്ത്രങ്ങളില്‍ ഫോട്ടോകള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്. എമിയുടെ ശരീരസൗന്ദര്യത്തെ മികവുറ്റതാക്കുന്നതാണ് ഓരോ ചിത്രങ്ങളും. കടലിന്റെ പശ്ചാത്തലത്തില്‍ പച്ചനിറത്തിലുള്ള നീന്തല്‍വേഷത്തില്‍ പോസ് ചെയ്യുന്ന എമിയുടെ ചിത്രങ്ങള്‍ അതിസുന്ദരമെന്ന് പറയാതിരിക്കാനാവില്ല.

നീന്തല്‍ വേഷത്തില്‍ എമി ജാക്‌സണ്‍

തമിഴകത്ത് ഏറെ ചിത്രങ്ങളില്‍ എമി ജാക്‌സണ്‍ നായികയായിക്കഴിഞ്ഞു. മോഡേണ്‍ ലുക്കും ദേശി ലുക്കും ഒരുപോലെ ചേരുന്ന ഈ താരം അഭിനയശേഷിയുടെ കാര്യത്തിലും മികച്ചുനില്‍ക്കുന്നു.

നീന്തല്‍ വേഷത്തില്‍ എമി ജാക്‌സണ്‍

വിക്രമിനെ നായകനാക്കി സംവിധായകന്‍ ശങ്കര്‍ ഒരുക്കുന്ന ഐ എന്ന ചിത്രത്തിലാണ് എമി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

നീന്തല്‍ വേഷത്തില്‍ എമി ജാക്‌സണ്‍

സ്വാതന്ത്ര്യസമരകാലഘട്ടത്തിലെ കഥ പറഞ്ഞ മദിരാശിപ്പണട്ടണം എന്ന ചിത്രത്തിലാണ് എമി ആദ്യമായി നായികയായത്. തമിഴ് യുവാവിനെ പ്രണയിക്കുന്ന ബ്രീട്ടീഷുകാരിയായി അഭിനയിച്ച എമിയ്ക്ക് ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ താരത്തിനുള്ള പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ലഭിച്ചിരുന്നു.

നീന്തല്‍ വേഷത്തില്‍ എമി ജാക്‌സണ്‍

തമിഴിലും തെലുങ്കിലുമായി ഇറങ്ങിയ താണ്ഡവം എന്ന ചിത്രത്തില്‍ സാറ വിനായകം എന്ന കഥാപാത്രത്തെയാണ് എമി അവതരിപ്പിച്ചത്. തമിഴില്‍ മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം ഈ ചിത്രത്തിലെ അഭിനയം എമിയ്ക്ക് നേടിക്കൊടുത്തു.

നീന്തല്‍ വേഷത്തില്‍ എമി ജാക്‌സണ്‍

തെലുങ്കില്‍ റിലീസിനൊരങ്ങുന്ന യേവദു എന്ന ചിത്രത്തില്‍ എമിയാണ് നായികയായി എത്തുന്നത്.

നീന്തല്‍ വേഷത്തില്‍ എമി ജാക്‌സണ്‍

സൂര്യയെ നായകനാക്കി ഗൗതം മേനോന്‍ ഒരുക്കുന്ന ചിത്രത്തിലും എമി പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

English summary
Amy Jackson turned on the heat by flaunting her sexy curves for a photo shoot.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam