സൂര്യയ്ക്ക് നയന്‍താരയും എമിയും
ലിങ്കുസ്വാമി സംവിധാനം ചെയ്യുന്ന അഞ്ചാന്‍ എന്ന ചിത്രത്തില്‍ സൂര്യയുടെ വരവും കാത്തിരിക്കുകയാണ് തമിഴകം. അഞ്ചാനിന് ശേഷം സൂര്യ അഭിനയിക്കുന്ന ചിത്രവും പ്രഖ്യാപിച്ചു കഴിഞ്ഞു. വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നതാണ്.
എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു വെങ്കിട് പ്രഭു ചിത്രത്തില്‍ സൂര്യയ്ക്ക് നയന്‍താര മാത്രമല്ല മറ്റൊരു നായിക കൂടെയുണ്ടെന്ന്. ഗ്ലാമര്‍ താരം എമി ജാക്‌സണ്‍. ഇപ്പോള്‍ വിക്രം നായകനാകുന്ന ചിത്രത്തിലാണ് എമി അഭിനയിക്കുന്നത്. നയന്‍ താരയും സൂര്യയും ഗജനി, ആധവന്‍ എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

പതിവ് വെങ്കിട് പ്രഭു ചിത്രങ്ങള്‍ പോലെ തന്നെ ഹാസ്യത്തിനും ആക്ഷന്‍ രംഗങ്ങള്‍ക്കും പ്രധാന്യം നല്‍കിയായിരിക്കും പുതിയ ചിത്രവും. പ്രേംഗിയാണ് ചിത്രത്തിലെ മറ്റൊരു താരം. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം
കാകാ കാകാ, സില്ലിനൊരു കാതല്‍, ഗജനി തുടങ്ങി സൂര്യയുടെ ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രഹകന്‍ ആര്‍ ജെ രാജഗോപാലാണ് ഈ ചിത്രത്തിന്റെയും ഛായഗ്രഹകന്‍ എന്നതാണ് ഒരു പ്രത്യേകത.
സൂര്യയുടെ സഹോദരന്‍ കാര്‍ത്തിയെ നായകനാക്കി ബിരിയാണി എന്ന ചിത്രമാണ് വെങ്കിട് പ്രഭു ഒടുവില്‍ സംവിധാനം ചെയ്തത്. സന്താനവും മറ്റൊരു മുഖ്യവേഷത്തിലെത്തിയ ചിത്രത്തില്‍ ഹന്‍സികയായിരുന്നു നായിക.


Click it and Unblock the Notifications