സൂര്യ നടനാകുമെന്ന് ജ്യോത്സ്യന്‍ പ്രവചിച്ചിരുന്നുവത്രെ
സിനിമയില്‍ അഭിനയിക്കുക എന്നത് ഒരു ഭാഗ്യമാണ്. അഭിനയിക്കുന്ന സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിക്കുകയും ഇന്റസ്ട്രിയില്‍ ഉറച്ചു നില്‍ക്കാന്‍ കഴിയുക എന്നതും മറ്റൊരു ഭാഗ്യ. അച്ഛന്റെ വഴി പിന്തുടര്‍ന്നുകൊണ്ട് സിനിമയിലെത്തി നടന്മാര്‍ ഒത്തിരിയാണ്. എന്നാല്‍ തമിഴ് നടന്‍ സൂര്യ ഒരിക്കലും സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ലത്രെ. പക്ഷെ ഒരു ജ്യോത്സ്യന്‍ വീട്ടില്‍ വന്നു പറഞ്ഞിരുന്നുവത്രെ മകന്‍ നടനാകുമെന്ന്.
ഡിഗ്രി കഴിഞ്ഞപ്പോള്‍ എന്ത് ചെയ്യണമെന്ന് ഒരു പിടിയുമുണ്ടായിരുന്നില്ല. അച്ഛന്‍ ശിവകുമാറിന് സിനിമയല്ലാതെ മറ്റ് ബിസ്‌നസുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അന്നന്നത്തെ കാര്യങ്ങള്‍ നല്ലതുപോലെ നടത്തുന്ന കാര്യത്തിലായിരുന്നു ശ്രദ്ധ. പഠനം കഴിഞ്ഞ് എന്തെങ്കിലും ചെയ്തിരിക്കണമല്ലോ എന്ന ചിന്തയില്‍ ഗാര്‍മെന്റ് എക്‌സപോര്‍ട്ട് ബിസ്‌നസിലിറങ്ങി. രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴേക്കും അത് പൊട്ടി.

പിന്നെ സിനിമയില്‍ വരണമെന്നത് വിധിയായിരിക്കാം എന്നാണ് സൂര്യ പറയുന്നത്. താന്‍ സിനിമയിലെത്തുമെന്ന് ഒരിക്കല്‍ ഏതോ ജ്യോത്സ്യന്‍ വീട്ടില്‍ വന്ന് പ്രവചിച്ചിരുന്നുവെന്ന് പിന്നീടൊരിക്കന്‍ അച്ഛന്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്ന് അവര്‍ അത് വിസ്വസിച്ചിരുന്നില്ല. നടക്കുകയാണെങ്കില്‍ നടക്കട്ടെ എന്ന ചിന്തയായിരുന്നു വീട്ടുകാര്‍ക്കെന്നാണ് സൂര്യ പറയുന്നത്.
ഫ്രണ്ട്‌സ്, മൗനം പേസിയതേ, കാക്ക കാക്ക, നന്ദ, പിതാമഹന്‍, ഗജനി, അയേന്‍, വാരണം ആയിരം, സിങ്കം, സിങ്കം 2 അങ്ങനെ അഭിനയിച്ച മുപ്പതു ചിത്രങ്ങളിലും സ്വപ്രയത്‌നത്തിലൂടെ സൂര്യ തമിഴകത്തെ മികച്ച അഞ്ച് നടന്മാരില്‍ ഒരാളായി. ഇപ്പോള്‍ പ്രതീക്ഷയോടെ അഞ്ചാന്റെ റിലീസ് കാത്തിരിക്കുകയാണ്. ആഗ്‌സറ്റ് 15, സ്വാതന്ത്ര്യ ദിനത്തില്‍ ചിത്രം തിയേറ്ററിലെത്തും.


Click it and Unblock the Notifications











