»   » അനുഷ്‌കയക്ക് വണ്ണം വെച്ചാല്‍ ഇങ്ങനെയും ചില പ്രശ്‌നങ്ങള്‍, സൈസ് സീറോ ടീസര്‍ കാണാം

അനുഷ്‌കയക്ക് വണ്ണം വെച്ചാല്‍ ഇങ്ങനെയും ചില പ്രശ്‌നങ്ങള്‍, സൈസ് സീറോ ടീസര്‍ കാണാം

Posted By: AkhilaKS
Subscribe to Filmibeat Malayalam


പ്രകാശ് കൊവെലാ മുടി സംവിധാനം ചെയ്യുന്ന സൈസ് സീറോ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അമിത വണ്ണക്കാരിയുടെ കഥ പറയുന്ന ചിത്രമാണ് സൈസ് സീറോ. ആര്യയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

ചിത്രത്തില്‍ അനുഷ്‌ക ഷെട്ടിയുടെ പൊണ്ണതടിയാണ് ഹൈലൈറ്റ് ചെയ്യുന്നത്. അനുഷ്‌കയുടെ അമിത വണ്ണംകൊണ്ട് ചിത്രം നേരത്തെ തന്നെ പ്രേഷക ശ്രദ്ധ നേടിയിരുന്നു.

anushka

സൈസ് സീറോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പേര് സൂചിപ്പിക്കുന്നതു പോലെ സീറോ സൈസില്‍ എത്താനാണ് അനുഷ്‌കയുടെ പുറപ്പാട്. സ്ത്രീകളുടെ ഫിറ്റ്‌നസ്, വണ്ണം കുറയക്കല്‍ എന്നിവ പ്രമേയമാകുന്ന സൈസ് സീറോ ഒരു കോമഡി ത്രില്ലര്‍ കൂടിയാണ്.

അനുഷ്‌കയെ കൂടാതെ സോണാല്‍ ചൗഹാന്‍, ഉര്‍വശി,പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്

English summary
After the earth shattering success of Baahubali, Anushka Shetty is on a high these days. Other than the fact that she will be playing a very critical role in Baahubali 2, the actress has lots of interesting projects in hand.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam