കാലയിൽ രജനി ഉപയോഗിച്ച ഥാർ എവിടെയെന്ന് അറിയാമോ? റിലീസിങ് ദിവസം തന്നെ വണ്ടിയും പോയി

ചിത്രത്തിൽ രജനി ഉപയോഗിച്ചിരുന്ന വണ്ടി ഇനി ആനന്ദ് മഹീന്ദ്രയ്ക്ക് സ്വന്തം.

കബാലിയ്ക്ക് ശേഷം സ്റ്റൈൽ മന്നൻ രജനികാന്തിന്റെ മാസ് ക്ലാസ് ചിത്രമാണ് കാല. ജൂൺ 7 ന് പ്രദർശനത്തിനെത്തിയ കാലയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിൽ കിടിലൻ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. കറുപ്പ് ധരിച്ച് സോൾട്ട് ആന്റ് പെപ്പർലുക്കിലാണ് സ്റ്റൈൽ മന്നന്റെ എൻട്രി. രജനിയുടെ പുതിയ ലുക്കും ഗെറ്റപ്പും ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. സ്റ്റൈൽ മന്നന്റെ ഗെറ്റപ്പ് മാത്രമല്ല താരത്തിന്റെ വാഹനവും ഇതിനോടകം തന്നെ ട്രെന്റിങ്ങായിട്ടുണ്ട്.

kala

മഹീന്ദ്രയുടെ ഥാർ വഹാനമാണ് ചിത്രത്തിൽ. കാലിൽ കാൽ കയറ്റി കറുപ്പ് ധരിച്ചിരിക്കുന്ന രജനിയുടെ മാരണ മാസ് സ്റ്റൈൽ പ്രേക്ഷകർ തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ ഥാറും സ്റ്റാറായിരിക്കുകയാണ്. ചിത്രത്തിൽ രജനി ഉപയോഗിച്ചിരുന്ന വണ്ടി ഇനി ആനന്ദ് മഹീന്ദ്രയ്ക്ക് സ്വന്തം. ആനന്ദ് തന്നെയാണ് വണ്ടി സ്വന്തമാക്കിയ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. കമ്പനിയുടെ ഒട്ടോ മ്യൂസിയത്തിൽ വാഹനം സൂക്ഷിക്കുമെന്ന് താരം ട്വീറ്റ് ചെയ്തിട്ടുണ്ട്.

കാലയുടെ ചിത്രീകരണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ രജനി ഉപയോഗിക്കുന്ന മഹേന്ദ്രയുടെ താർ തനിയ്ക്കേ വേണമെന്ന് ആനന്ദ് ധനുഷിനോട് അറിയിച്ചിരുന്നു. സിനിമയുടെ ചിത്രീകരണത്തിനു ശേഷം വാഹനം തിരികെ നൽകാമെന്ന് ധനുഷ് വാക്ക് നൽകുകയും ചെയ്തിരുന്നു. വാക്ക് നൽകിയതു പോലെ ചിത്രം പുറത്തിറങ്ങിയ തെട്ട് അടുത്ത ദിവസം തന്നെ ധനുഷ് വാഹനം ആനന്ദിന് ഏൽപ്പിക്കുകയായിരുന്നു. വാഹനം തനിയ്ക്ക് കിട്ടിയെന്ന് കാണിച്ച് ആനനദ് വണ്ടിയുടെ മുഖലിൽ ഇരിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെയ്ക്കുകയും ചെയ്തു. ഇപ്പോൾ വാഹനം ചെന്നൈയിലെ മഹീന്ദ്രയുടെ റിസർച്ച് വാലിയിൽ സൂക്ഷിച്ചിരിക്കുകയാണ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X