പാന്പിനൊപ്പം അഭിനയിക്കേണ്ടി വന്ന ഒരു നായിക പറയുന്നത് കേള്‍ക്കൂ
അഭിനയം അത്ര ഈസിയായ കാര്യമൊന്നും അല്ലെന്ന് പല താരങ്ങളുടേയും അനുഭവ കഥകളിലൂടെ നമ്മള്‍ അറിഞ്ഞതാണ്. സാഹസികമായ രംഗങ്ങളൊക്കെ ഡ്യൂപ്പിനെ ഉപയോഗിച്ച് ചെയ്താലും കണിശക്കാരായ സംവിധാകര്‍ക്ക് മുന്നില്‍ ചില സാഹസിക രംഗങ്ങള്‍ അഭിനേതാക്കള്‍ തന്നെ അഭിനയിച്ച് ഫലിപ്പിയ്‌ക്കേണ്ടി വരും. 'കായല്‍' എന്ന സിനിമയിലൂടെ തമിഴില്‍ പ്രിയങ്കരിയായ ആനന്ദിയ്ക്ക് പാമ്പുകളെന്ന് കേട്ടാലേ പേടിയാണ്
അടുത്തിടെയാണ് കേട്ടോ ആനന്ദിയുടെ പാമ്പ് പേടി കൂടിയത്. ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പാമ്പിനൊപ്പം അഭിനയിക്കേണ്ടി വന്നതാണ് പേടിയ്ക്ക് കാരണം. താന്‍ ഒരു പാമ്പിന് തൊട്ടടുത്ത് നില്‍ക്കുന്ന രംഗങ്ങള്‍ അഭിനയിച്ചത് മുതലാണ് ആനന്ദിയ്ക്ക് പേടി തുടങ്ങിയത്. ദേശീയ അവാര്‍ഡ് നേടിയ സംവിധായകന്‍ സര്‍കുണത്തിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് ആനന്ദിയെ പേടിപ്പിയ്ക്കാന്‍ പാമ്പുകളെത്തിയത്.

ഷൂട്ടിംഗിനിന് വേണ്ടി ആനന്ദിയുടെ അടുത്തേയ്ക്ക് പാമ്പിനെ എത്തിച്ചതും നടി പേടിച്ച് പിന്നോട്ട് മാറി. പിന്നീട് തഞ്ചാവൂരിലെ ഒരു താടകത്തില്‍ വച്ചും ഷൂട്ടിംഗ് ഉണ്ടായിരുന്നു. തടാകത്തിനകത്ത് ആനന്ദി നില്‍ക്കുന്നതായിരുന്നു രംഗം. ആ തടാകവും പാമ്പുകള്‍ നിറഞ്ഞതായിരുന്നത്രേ. എന്നാലും ഒരുവിധം ഷൂട്ടിംഗ് പൂര്‍ത്തിയാക്കുകയായിരുന്നു താരം. ഇപ്പോള്‍ 'തൃഷ ഇല്ലന നയന്‍താര' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് താരം.


Click it and Unblock the Notifications











