നടനും ഭാര്യയും തമ്മില്‍ 20 വയസിന്റെ വ്യത്യാസം! പ്രേംജിയ്ക്ക് അമ്മായിയമ്മയുടെ പ്രായമുണ്ട് ആരോപണവുമായി അനന്തന്‍

തമിഴ് സിനിമയിലെ ബാച്ചിലറായിരുന്ന നടന്‍ പ്രേംജിയുടെ വിവാഹവാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ജൂണ്‍ 9 നായിരുന്നു ഇന്ദുവെന്ന യുവതിയുമായി പ്രേംജിയുടെ വിവാഹം. നടന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങുകളിലും ആഘോഷത്തിലും പങ്കെടുത്തത. മാത്രമല്ല വിവാഹിതരായ വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു.

വിവാഹത്തിന് മുന്‍പേ പ്രേംജിയുടെ വധുവിനെ കുറിച്ചറിയാനാണ് ഏവരും കാത്തിരുന്നത്. എന്നാല്‍ ഇക്കാര്യം പറയാന്‍ ബന്ധുക്കള്‍ തയ്യാറായിരുന്നില്ല. എന്നാലിപ്പോള്‍ ഇന്ദുവിന്റെ പ്രായത്തെ കുറിച്ചുള്ള പുതിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. മാത്രമല്ല പ്രേംജിയെ കളിയാക്കി കൊണ്ട് എത്തിയിരിക്കുകയാണ് നടന്‍ കൂടിയായ അനന്തന്‍.

premji

ഇളയരാജയുടെ സഹോദരനും സംഗീത സംവിധായകനുമായ ഗംഗൈ അമരന്റെ ഇളയമകനാണ് പ്രേംജി. 1979 ഫെബ്രുവരി 25 ന് ജനിച്ച പ്രേംജി നാല്‍പത്തിയഞ്ചാമത്തെ വയസിലാണ് ഇപ്പോള്‍ വിവാഹിതനായിരിക്കുന്നത്. ഇന്ദു എന്ന പെണ്‍കുട്ടിയുമായി പ്രണയിച്ച് വിവാഹം കഴിച്ചതായിരുന്നു.

കൊറോണ കാലത്താണ് സോഷ്യല്‍ മീഡിയയിലൂടെ പ്രേംജിയും ഇന്ദുവും തമ്മില്‍ പരിചയപ്പെടുന്നത്. ആദ്യം സൗഹൃദത്തിലായിരുന്നെങ്കില്‍ വളരെ പെട്ടെന്ന് ഇരുവരും പ്രണയത്തിലായി. മാത്രമല്ല അന്നുമുതല്‍ ഇരുവരും ഒരുമിച്ചു ജീവിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പുറംലോകം തിരിച്ചറിഞ്ഞ് തുടങ്ങിയതോടെ വിവാഹിതരാവാമെന്ന തീരുമാനത്തിലേക്ക് താരങ്ങള്‍ എത്തുകയായിരുന്നു.

അടുത്തിടെ റെഡ്ഡിന്‍ കിംഗ്സ്ലി 45-ാം വയസ്സില്‍ വിവാഹിതനായതുപോലെ പ്രേംജിയും 45-ാം വയസ്സിലാണ് വിവാഹിതനാവുന്നത്. എന്നാല്‍ നടന്‍ വിവാഹം കഴിച്ച ഇന്ദുവിന്റെ പ്രായത്തെ സംബന്ധിച്ചാണ് ഇപ്പോള്‍ വിമര്‍ശനം ഉയര്‍ന്ന് വരുന്നത്. നടനെക്കാളും ഇരുപത് വയസിന് ഇളയതാണ് ഭാര്യയെന്നും ഇന്ദുവിന് 25 വയസ് മാത്രമേയുള്ളുവെന്നുമാണ് റിപ്പോര്‍ട്ട്.

premji

ഇത്തരത്തില്‍ പരിഹാസങ്ങള്‍ ഉയര്‍ന്ന് വരുന്നതിനിടയില്‍ പ്രേംജിയുടെ ഭാര്യ ഇന്ദുവിന്റെ അമ്മയ്ക്ക് പ്രേംജിയുടെ അതേ പ്രായമുണ്ടെന്ന് പറയുകയാണ് അനന്തന്‍. പുതിയൊരു വീഡിയോയിലൂടെയാണ നടന്റെ വിവാഹത്തെ കുറിച്ചും ഭാര്യയുടെ പ്രായത്തെ കുറിച്ചും പറഞ്ഞ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് വേലബെച്ചു അന്തനന്‍.

പ്രേംജിക്കും ഭാര്യയ്ക്കും 20 വയസ്സിന്റെ വ്യത്യാസമുണ്ടെന്ന വിവരം അടുത്തിടെ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ അമ്മായിയമ്മയൂടെ പ്രായം കൂടി ചര്‍ച്ചയായത്. എന്നാല്‍ നടനെ വിവാഹം കഴിച്ച പെണ്‍കുട്ടിയ്ക്ക് ഇല്ലാത്ത അത്രയും പ്രശ്‌നം മറ്റുള്ളവര്‍ക്ക് എന്തിനാണെന്ന് ചോദിക്കുകയാണ് ആരാധകരും.

മാത്രമല്ല പ്രേംജിയുടെ സഹോദരനും സംവിധായകനുമായ വെങ്കട്ട് പ്രഭുവിന്റെ ഭാര്യയും മകളും വിവാഹത്തിന് വരാതിരുന്നത് എല്ലാവരും ശ്രദ്ധിച്ചോ? എന്നും അനന്തന്‍ ചോദിച്ചിരുന്നു. ഇതിലൂടെ പുതിയൊരു ആരോപണമാണ് അദ്ദേഹം തുറന്ന് വിട്ടിരിക്കുന്നത്. മാത്രമല്ല കസിന്‍സായ യുവന്‍ ശങ്കര്‍ രാജയടക്കമുള്ളവരും താരവിവാഹത്തിന് എത്തിയിരുന്നില്ല.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X