Don't Miss!
- News
2024ൽ നരേന്ദ്ര മോദി തമിഴ്നാട്ടിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമോ? മറുപടിയുമായി ബിജെപി അധ്യക്ഷൻ
- Sports
ടീം ഇന്ത്യയില്‍ സ്ഥാനമര്‍ഹിക്കുന്നത് സഞ്ജുവോ, ഇഷാനോ? കണക്കുകള്‍ പറയും
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
മഞ്ജു വാര്യരുടെ മകളായി തുടക്കംകുറിച്ച അനശ്വര ഇനി തമിഴിലും! തൃഷയ്ക്കൊപ്പമാണ് അരങ്ങേറ്റമെന്ന് താരം!
സമീപകാലത്ത് തിയേറ്ററുകളിലേക്കെത്തിയ സിനിമകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. ഗിരീഷ് എഡി സംവിധാനം ചെയ്ത സിനിമ വിജയകരമായി മുന്നേറുകയാണ്. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തിലുള്ള ട്രീറ്റ്മെന്റും രസകരമായ തമാശകളുമൊക്കെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. ഉദാഹരണം സുജാതയില്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച അനശ്വര രാജനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയനായ മാത്യു തോമസ്, വിനീത് ശ്രീനിവാസന് തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിനായി അണിനിരന്നിരുന്നു.
മഞ്ജു വാര്യരുമായി മത്സരമുണ്ടായിരുന്നോ അന്ന്? കിടിലന്‍ മറുപടിയുമായി ദിവ്യ ഉണ്ണി!
തണ്ണീര്‍ മത്തനിലൂടെ ശ്രദ്ധ നേടി അനശ്വര രാജനെത്തേടി മികച്ച അവസരങ്ങളാണ് എത്തിയിട്ടുള്ളതെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മലയാളത്തിന് പിന്നാലെയായി തമിഴിലും പ്രവേശിക്കാനൊരുങ്ങുകയാണ് താരം. തൃഷയ്ക്കൊപ്പം അഭിനയിക്കാനുള്ള അവസരമാണ് ഈ താരത്തിന് ലഭിച്ചിട്ടുള്ളത്. എങ്കേയും എപ്പോതുമെന്ന ചിത്രത്തിന്റെ സംവിധായകനായ എം ശരവണന് സംവിധാനം ചെയ്യുന്ന റാങ്കിയിലൂടെയാണ് അനശ്വര തമിഴില്‍ പ്രവേശിക്കുന്നത്.

സിനിമയുടെ രണ്ടാമത്തെ ഷെഡ്യൂളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായി അനശ്വര അടുത്ത ചിത്രമായ ആദ്യരാത്രിയില്‍ ജോയിന്‍ ചെയ്യും. ബിജു മേനോനാണ് ചിത്രത്തിലെ നായകന്. മലയാളത്തില്‍ മാത്രമല്ല തമിഴകത്തും തിളങ്ങാന്‍ താരത്തിന് കഴിയട്ടെയെന്നാണ് ആരാധകര്‍ ആശംസിക്കുന്നത്.
-
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
-
സെലിബ്രിറ്റി അല്ലാത്തവര്‍ക്കും മത്സരിക്കാം; നൂറ് ശതമാനം സത്യമാണ്, ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞ് ശാലിനി നായര്‍