പഴയ സംഭവം വീണ്ടും ആവർത്തിച്ചു!! നടൻ വിജയെ വീണ്ടും പൂട്ടി, ഇത്തവണ സർക്കാരിന്റെ പോസ്റ്റർ
പോസ്റ്ററില്‍ പുകയുന്ന സിഗററ്റും കത്തുന്ന ലൈറ്ററുമായാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്.
തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും വിജയ്ക്ക് നിറയെ ആരാധകരാണ്. തമിഴിലെ പോലെ ഇളയ ദളപതി ചിത്രങ്ങളൊക്കെ മലയാളത്തിലും സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. മലയാള താരങ്ങൾക്കു നൽകുന്ന അതേ സ്നേഹവും ബഹുമാനവും വിജയ്ക്കും ജനങ്ങൾ നൽകുന്നുണ്ട്. കത്തിയ്ക്ക് ശേഷം വിജയ് -മരുഗുദോസ് ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സർക്കാർ. അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
മെർസലിനു ശേഷം ഇളയ ദളപതിയുടെ അടുത്ത മാസ് ചിത്രമായിരിക്കും സർക്കാർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിജയ് ആരാധകരുടെ ഇടയിൽ തംരഗം സൃഷ്ടിച്ചിരുന്നു. ചിത്രത്തിൽ പുതിയ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ചിത്രത്തിനെ പ്രകീർത്തിച്ചു കൊണ്ടുള്ള കമന്റുകൾ പുറത്തു വരുമ്പോൾ ചിത്രത്തിന് നേരെ വിമർശനങ്ങൾ ഉയരുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെതിരെ മുൻ കേന്ദ്ര ആരോഗ്യമന്ത്രി അൻപുമണി രാമദാസ് രംഗത്തെത്തിയിരിക്കുകയാണ്.

ചിത്രത്തിന്റെ പോസ്റ്റർ
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെതിരെയാണ് വിമർശനം ഉയരുന്നത്. പോസ്റ്ററിൽ പുകയുന്ന സിഗരറ്റും കത്തുന്ന ലൈറ്ററുമായി സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. സാധരണ വിജയ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിട്ടുള്ള ലുക്കിലാണ് ചിത്രത്തിൽ. ഭൂരിഭാഗം സിനിമകളിലും ക്ലീൻ ഷേവ് ലുക്കിലാകും താരം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ സർക്കാരിൽ സോൾട്ടാന്റ് പെപ്പർ ലുക്കിലാണ് വിജയ് എത്തുന്നത്.

വിജയ്ക്ക് ലജ്ജയില്ലേ
പോസ്റ്റർ പുറത്തിറങ്ങി മണിക്കൂറുകൾക്കുളളിലായിരുന്നു വിമർശനം. മുൻ കേന്ദ്ര ആരോഗ്യമാന്ത്രിയും പിഎകെം നേതാവുമായ അൻപുമണി രാമദാസാണ് വിമർശനവുമായി രംഗത്തെത്തിയത്. ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ പുകവലിക്കുന്ന ചിത്രമാണ് ആദ്ദേഹത്തെ ചൊടിപ്പിച്ചത്. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ തന്നെ പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന വിജയെ ഓർത്ത് നാണക്കേട് തോന്നുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.. പുകവലിയെ പ്രോത്സാഹിപ്പിക്കാതെയിരിക്കു എന്ന ഹാഷ്ടാഗോടെയായിരുന്നു മുൻ മന്ത്രിയുടെ പ്രതികരണം.

ഇനി പുകവലിയ്ക്കില്ല
വിജയിയെ തെളിവുകളോടെയാണ് അദ്ദേഹം ആക്രമിച്ചത്. ഇനി താൻ പുകവലിയ്ക്കുന്ന രംഗങ്ങൾ സിനിമയിൽ അഭിനയിക്കില്ലെന്ന് താരം പറഞ്ഞിരുന്നു. വിജയ് യുടെ കമന്റ് അന്ന് ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. അന്ന് പുറത്തു വന്ന പത്രറിപ്പോർട്ടും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഉത്തര വാദിത്വത്തോടെ പ്രവർത്തിക്കു എന്നും അൻപുമണി ട്വീറ്റ് ചെയ്തു. ഇതിനു മുൻപ് മുരുഗദോസ്- വിജയ് ടീമിന്റെ സൂപ്പർ ഹിറ്റ് ചിത്രമനായിരുന്ന തുപ്പാക്കിയുടെ സിനിമ പോസ്റ്ററിൽ വിജയ് സിഗരറ്റ് വലിച്ച് പ്രത്യക്ഷപ്പെട്ടത് വൻവിദാമായിരുന്നു.

സർക്കാർ
ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ഗണത്തിൽ വരുന്ന ചിത്രമാണിത്. ദീപാവലി റിലീസായിട്ടാകം ചിത്രം തിയേറ്ററുകളിൽ എത്തുക. ചിത്രത്തിൽ കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത് കുമാര്‍, പ്രേം കുമാര്‍, യോഗി ബാബു, രാധ രവി, പാല കറുപ്പയ്യ എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മെർസലിന്റെ വൻ വിജയത്തിനു ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് സർക്കാർ. സൂപ്പർ സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച വിജയ്-മുരുഗദോസ് ടീമും കൂടിയാകുമ്പോൾ ആകാംക്ഷയ്ക്കുള്ള വകയുണ്ട്. സൺ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.


Click it and Unblock the Notifications











