ടോപ്പ് ലെസ് മത്സ്യ കന്യക, വണ്ടർ വുമൻ... നടി ആൻഡ്രിയയുടെ ഗ്ലാമർ ഫോട്ടോ ഷൂട്ട്, വീഡിയോ വൈറൽ
താരത്തിന്റെ ഗ്ലാമറസ്സ് ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് നടി ആൻഡ്രിയ ജെർമി. തമിഴ് താരമായ നടി രണ്ട് സിനിമ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. നടി എന്നതിലുപരി പിന്നണി ഗായിക കൂടിയാണിവർ. ഇപ്പോള സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ഹോട്ട് ഫോട്ടോ ഷൂട്ടിന്റെ വീഡിയോയാണ്. വണ്ടർ വുമനായും, മത്സകന്യകയായും ആൻഡ്രിയ എത്തുന്നുണ്ട്.

ഇതിനു മുൻപും താരത്തിന്റെ ഗ്ലാമറസ്സ് ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇക്കുറി വ്യത്യസ്ത ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത് താരത്തിന്റെ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. ഇത് സമൂഹ മാധ്യമങ്ങളിൽ ചൂടൻ ചർച്ചയായിട്ടുണ്ട്.
ജെഎഫ്ഡബ്ല്യൂ മാഗസീനു വേണ്ടി പ്രശസ്ത ഫോട്ടോ ഗ്രാഫർ സുന്ദർ ദാമുവാണ് ചിത്രം പകർത്തിയിരിക്കുന്നത്. ഇതിനു മുൻപ് തന്നെ താരം മത്സകന്യകയായിട്ടുള്ള ചിത്രം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. ഇരു പ്രതികരണമാണ് അന്ന് ലഭിച്ചിരുന്നത്. മനോഹരമായ ചിത്രമെന്നും , അതിമനോഹരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നും ഒരു കൂട്ടർ പ്രശംസിക്കുമ്പോൾ താരത്തിന്റെ ടോപ്പ് ലെസ്സ് ഫേട്ടോയെ ഒരു കൂട്ടർ വിമർശിക്കുന്നുമുണ്ട്.


Click it and Unblock the Notifications











