For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹിതനുമായുള്ള ബന്ധം വിഷാദ രോ​ഗിയാക്കി; തുറന്നു പറഞ്ഞ ആൻഡ്രിയ ജെർമിയ

  |

  അഭിനേത്രി, ​ഗായിക എന്നീ നിലകളിൽ പ്രശസ്തയാണ് ആൻഡ്രിയ ജെർമിയ. സിനിമകളിൽ വളരെ സെലക്ടീവ് ആയ നടിയുടെ മിക്ക കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടാറുണ്ട്. മലയാളത്തിലഭിനയിച്ച അന്നയും റസൂലും എന്ന സിനിമയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിലാണ് ആൻഡ്രിയ കൂടുതൽ തിളങ്ങിയത്.

  വടചെന്നെെ, അവൾ, തരമണി തുടങ്ങി നടിയുടെ സിനിമകൾ ശ്രദ്ധിക്കപ്പെട്ടു. വട ചെന്നെെയിലെ വേഷം ഏറെ നിരൂപക പ്രശംസയും പിടിച്ചു പറ്റിയിരുന്നു. സ്വകാര്യ ജീവിതം നയിക്കുന്ന ആൻഡ്രിയയെ ​ഗോസിപ്പ് കോളങ്ങളിൽ വലിയ തോതിൽ കാണാറില്ല. പാട്ടുകാരിയാവാന​​ഗ്രഹിച്ച ആൻഡ്രിയ പിന്നീട് യാദൃശ്ചികമായി സിനിമയിലെത്തുകയായിരുന്നു.

  ചെന്നെെയിൽ ആം​ഗ്ലോ ഇന്ത്യൻ കുടുംബത്തിലാണ് ആൻഡ്രിയ ജനിച്ചത്. സം​ഗീതത്തോട് ചെറുപ്പം മുതലേ കമ്പമുള്ള ആൻഡ്രിയ എട്ട് വയസ്സ് മുതൽ പിയാനോ പഠിച്ച് തുടങ്ങി. ​ഗിരീഷ് കർണാടിന്റെ നാ​ഗംദള എന്ന നാടകത്തിലൂടെയാണ് ആൻഡ്രിയ അഭിനയ രം​ഗത്തെത്തുന്നത്. പിന്നീട് ​ഗൗതം മേനോന്റെ വേട്ടയാട് വിളയാട് എന്ന സിനിമയിൽ ഒരു ​ഗാനം പാടി. ഇതിന് ശേഷം ഇദ്ദേഹത്തിന്റെ തന്നെ പച്ചെെക്കിളി മുത്തുച്ചരം എന്ന സിനിമയിലും അഭിനയിച്ചു.

  Also Read: കടയിൽ സാധനം എടുത്ത് കൊടുക്കാൻ നിന്ന പയ്യൻ; തിരിച്ചു പോരവെ ഭാര്യ പറഞ്ഞത് ഫാസിലിനെ ചിന്തിപ്പിച്ചു

  തമിഴിൽ കമൽഹാസനൊപ്പം അഭിനയിച്ച ഉത്തമ വില്ലൻ, വിശ്വരൂപം എന്നീ സിനിമകൾ വൻ ഹിറ്റായിരുന്നു. ആയിരത്തിൽ ഒരുവൻ എന്ന സിനിമയിലെ ആൻഡ്രിയയുടെ കഥാപാത്രവും വ്യത്യസ്തമായിരുന്നു. മലയാളത്തിൽ അന്നയും റസൂലും, ലണ്ടൻ ബ്രിഡ്ജ്, ലോഹം എന്നീ സിനിമകളിലും ആൻഡ്രിയ അഭിനയിച്ചിട്ടുണ്ട്. പിന്നീട് നല്ല സിനിമകൾ വരാഞ്ഞതിനാലാണ് വീണ്ടും മലയാളത്തിൽ അഭിനയിക്കാതിരുന്നതെന്നും ആൻഡ്രിയ നേരത്തെ വ്യക്തമാക്കിയിരുന്നു.

  മുമ്പൊരിക്കൽ വിവാഹിതനായി പുരുഷനുമായുണ്ടായിരുന്ന പ്രണയം തന്നെ ബാധിച്ചതെങ്ങനെയെന്ന് ആൻഡ്രിയ തുറന്നു പറഞ്ഞിരുന്നു. 2019 ലാണ് ആൻഡ്രിയ ഇതേപറ്റി സംസാരിച്ചത്. ബ്രോക്കൺ വിം​ഗ് എന്ന തന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്യാനെത്തിയതായിരുന്നു ആൻഡ്രിയ. ദുഖഭാവമുള്ള ഈ കവിതകൾ എഴുതാനുള്ള കാരണമെന്തെന്ന് ആൻഡ്രിയയോട് ചോദ്യം വന്നു.

  Also Read: 'നിന്നെ ഓർക്കുമ്പോൾ തലയിണ കെട്ടിപിടിക്കുമെന്നുള്ള ക്രിഞ്ച് മെസേജാണ്'; പിന്തുടർന്ന അഞ്ജാതനെ കുറിച്ച് മീനാക്ഷി!

  വിവാഹിതനായ തന്റെ മുൻ കാമുകൻ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നെന്നും ഇതുമൂലം താൻ കടുത്ത വിഷാദരോ​ഗത്തിലേക്ക് പോയെന്നും ആൻഡ്രിയ തുറന്നു പറഞ്ഞു. ഇതിൽ നിന്നും പുറത്തു കടക്കാൻ താൻ ജോലിയിൽ നിന്ന് കുറച്ച് നാൾ മാറിനിൽക്കുകയും ആയുർവേദ ചികിത്സകൾ നടത്തിയെന്നും ആൻഡ്രിയ പറഞ്ഞു.

  കവിതകൾ തന്റെ വ്യക്തിപരമായ അനുഭവങ്ങളിൽ നിന്നുള്ളതാണെന്ന് ആൻഡ്രിയ അന്ന് സോഷ്യൽ മീഡിയയിലൂ‍ടെയും വ്യക്തമാക്കിയിരുന്നു. ഈ കവിതാ പുസ്തകം എന്റെ പ്രണയത്തിന്റെ കരവിരുതാണ്. വളരെ വ്യക്തിപരമായ ഒന്ന് ലോകത്തോട് പങ്കിടാൻ എനിക്ക് വളരെയധികം ധൈര്യം ആവശ്യമായിരുന്നു. അതിനാൽ ദയവായി ഇത് അർഹിക്കുന്ന ബഹുമാനത്തോടെ പരി​ഗണിക്കുക, ആൻഡ്രിയ അന്ന് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചതിങ്ങനെ.

  Also Read: മേഘ്‌ന രാജിന്റെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുന്നു; റയാന് കൂട്ടായി അനിയത്തിയോ അനിയനോ ഉടനെത്തും

  മലയാളം സിനിമാ മേഖലയോട് തനിക്ക് വലിയ ബഹുമാനം ഉണ്ടെന്നും വിജയകരമായി പോവുന്ന സിനിമാ മേഖലയാണ് മലയാളത്തിലേതെന്നും ആൻഡ്രിയ അടുത്തിടെ പറഞ്ഞിരുന്നു. ഇൻവെസ്റ്റ്മെന്റും റിട്ടേ‌ണും നോക്കുകയാണെങ്കിൽ അവരുടേതാണ് സക്സ്ഫുൾ ഇൻഡസ്ട്രി. തിരക്കഥാകൃത്തുക്കൾക്ക് വലിയ ബഹുമാനമാണ് മലയാളം സിനിമകളിൽ ലഭിക്കുന്നത്. മറ്റൊരു ഇൻഡസ്ട്രിയിലും അങ്ങനെയല്ലെന്നും ആൻഡ്രിയ പറഞ്ഞു.

  Read more about: andrea jeremiah
  English summary
  andrea jeremiah once revealed that she was in depression due to relationship with a married man
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X