സിനിമയിലെ കാസ്റ്റിംഗ് കൗച്ച്! പുരുഷന്‍മാര്‍ മാത്രമല്ല സ്ത്രീകളും ഉത്തരവാദികളെന്ന് നടി ആന്‍ഡ്രിയ

By Midhun Raj

നിരവധി ശ്രദ്ധേയ സിനിമകളിലൂടെ തമിഴിലെ മുന്‍നിര നടിയായ മാറിയ താരമാണ് ആന്‍ഡ്രിയ ജെര്‍മിയാഹ്. കണ്ട നാള്‍ മുതല്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നടി തുടര്‍ന്ന് തമിഴിലെ സൂപ്പര്‍താര ചിത്രങ്ങളിലൂം അഭിനയിച്ചിരുന്നു. അന്നയും റസൂലും എന്ന ചിത്രത്തിലൂടെയായിരുന്നു ആന്‍ഡ്രിയ മലയാളികള്‍ക്ക് സുപരിചിതയായി മാറിയിരുന്നത്. തമിഴില്‍ ധനുഷ് നായകനായ വടചെന്നൈ എന്ന ചിത്രമായിരുന്നു ആന്‍ഡ്രിയയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണം നേടിയാണ് തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. ചിത്രത്തില്‍ രണ്ടു നായികമാരില്‍ ഒരാളായിട്ടാണ് നടി എത്തുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ആന്‍ഡ്രിയ തുറന്നു പറഞ്ഞിരുന്നു. കാസ്റ്റിംഗ് കൗച്ച് പ്രവണതയോടുളള തന്റെ നിലപാടായിരുന്നു അഭിമുഖത്തില്‍ ആന്‍ഡ്രിയ ജെര്‍മിയാഹ് വ്യക്തമാക്കിയിരുന്നത്.

ആന്‍ഡ്രിയ പറഞ്ഞത്

ആന്‍ഡ്രിയ പറഞ്ഞത്

സിനിമയിലെ കാസ്റ്റിംഗ് കൗച്ച് പ്രശ്‌നങ്ങള്‍ക്ക് പുരുഷന്‍മാരെ മാത്രം കുറ്റം പറയാന്‍ പറ്റില്ലെന്നാണ് ആന്‍ഡ്രിയ ജെര്‍മിയാഹ് പറയുന്നത്. സ്ത്രീകള്‍ നോ പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമേയുളളൂവെന്നും ആന്‍ഡ്രിയ പറയുന്നു. അവസരങ്ങള്‍ ലഭിക്കാനായി കിടപ്പറ പങ്കിടാന്‍ നടികള്‍ തയ്യാറാകാതിരുന്നാല്‍ ആരും നമ്മെ സമീപിക്കാനായി എത്തില്ലെന്നും ആന്‍ഡ്രിയ പറയുന്നു. തനിക്ക് ഇതുവരെ സിനിമാ രംഗത്തുനിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. മാത്രമല്ല കാസ്റ്റിംഗ് കൗച്ച് എന്ന പ്രവണതയ്ക്കും നിന്നുകൊടുത്തിട്ടുമില്ല.തന്നെ പോലെ ദുരനുഭവങ്ങള്‍ ഒന്നും നേരിടാത്ത ഒരുപാട് നടിമാര്‍ ഇന്‍ഡസ്ട്രിയിലുണ്ടെന്നും അത്തരം ആളുകളെ തനിക്ക് അറിയാമെന്നും ആന്‍ഡ്രിയ ജെര്‍മിയാഹ് പറയുന്നു.

സ്വന്തം കഴിവില്‍ വിശ്വാസമുണ്ടായിരിക്കുക

സ്വന്തം കഴിവില്‍ വിശ്വാസമുണ്ടായിരിക്കുക

എല്ലാവര്‍ക്കും സ്വന്തം കഴിവില്‍ വിശ്വാസമുണ്ടായിരിക്കണമെന്നും നടി പറയുന്നു. ആത്മവിശ്വാസം ഒട്ടുമില്ലാത്ത അവസരങ്ങള്‍ക്കായി എന്തിനാണ് വിട്ടുവീഴ്ച ചെയ്യുന്നത്. നിങ്ങള്‍ മറ്റുളളവര്‍ക്ക് മുന്നില്‍ എങ്ങനെ നില്‍ക്കുന്നുവോ അങ്ങനെ തന്നെയായിരിക്കും തിരിച്ചും അവര്‍ നമ്മളോട് കാണിക്കുക. എന്നെ പരിചയപ്പെട്ട ആളുകള്‍ക്കെല്ലാം അറിയാം അവരുടെ വൃത്തികെട്ട ഉദ്ദേശങ്ങള്‍ എന്റെ മുന്നില്‍ നടക്കില്ലെന്ന്. അതിനാല്‍ തന്നെ കാസ്റ്റിംഗ് കൗച്ച് പ്രശ്നങ്ങള്ക്ക് പുരുഷന്‍മാരെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. അഭിമുഖത്തില്‍ ആന്‍ഡ്രിയ പറഞ്ഞു.

ആന്‍ഡ്രിയയുടെ കരിയര്‍

ആന്‍ഡ്രിയയുടെ കരിയര്‍

കണ്ട നാള്‍ മുതല്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ആന്‍ഡ്രിയയുടെ കരിയറില്‍ വഴിത്തിരിവായിരുന്നത് പച്ചക്കിളി മുത്തുച്ചരം എന്ന ചിത്രമായിരുന്നു. ഗൗതം മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശരത് കുമാര്‍, ജ്യോതിക തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു ആന്‍ഡ്രിയയും എത്തിയിരുന്നത്. ശെല്‍വരാഘവന്‍ സംവിധാനം ചെയ്ത ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രവും നടിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. കാര്‍ത്തി നായകനായി എത്തിയ ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെ ആയിരുന്നു നടി അവതരിപ്പിച്ചിരുന്നത്. തുടര്‍ന്ന് തമിഴിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം നടി സിനിമകള്‍ ചെയ്തിരുന്നു.

സിനിമയിലെ കാസ്റ്റിംഗ് കൗച്ച്

സിനിമയിലെ കാസ്റ്റിംഗ് കൗച്ച്

നടി ശ്രീറെഡ്ഡി തുടങ്ങിവെച്ച പ്രതിഷേധത്തിനു ശേഷമായിരുന്നു സിനിമാരംഗത്തുനിന്നും കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുകള്‍ കൂടുതലുണ്ടായിരുന്നത്. നടിയുടെ ടോപ്ലെസ് പ്രതിഷേധത്തിന് രാജ്യവ്യാപകമായി വലിയ ജനശ്രദ്ധ ലഭിച്ചിരുന്നു.സിനിമാരംഗത്തുനിന്നും നേരിട്ട ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ ആയിരുന്നു നടി അന്ന് മുന്നോട്ടുവന്നിരുന്നത്. ശ്രീറെഡ്ഡിയുടെ പ്രതിഷേധത്തിനു ശേഷം തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നും കൂടുതല്‍ നടിമാര്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു.

മീ ടു വിവാദങ്ങള്‍

മീ ടു വിവാദങ്ങള്‍

കാസ്റ്റിംഗ് കൗച്ച് പോലെ സിനിമാ രംഗത്ത് തരംഗമായി കൊണ്ടിരിക്കുന്ന ഒന്നാണ് മീടു വെളിപ്പെടുത്തലുകള്‍. തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലുകള്‍ക്ക് ശേഷമായിരുന്നു ഇന്ത്യയില്‍ മീടു ക്യാംപെയ്ന്‍ ഒന്നുകൂടി സജീവമായി മാറിയിരുന്നത്. നാനാ പടേക്കറിനെതിരെയുളള നടിയുടെ ഗുരുതര ആരോപണങ്ങള്‍ സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.തനുശ്രീയുടെ വെളിപ്പെടുത്തലിനു പിന്നാലെ തെന്നിന്ത്യയിലെയും ബോളിവുഡില്‍ നിന്നുമുളള കൂടുതല്‍ പേരുടെ തുറന്നുപറച്ചിലുകള്‍ ഉണ്ടായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X