വിശാലിനൊപ്പം ആന്‍ഡ്രിയയുടെ ഐറ്റം നമ്പര്‍
ഗായികകൂടിയായ നടി ആന്‍ഡ്രിയ ജെര്‍മിയ തെന്നിന്ത്യയില്‍ അസൂയാവഹമാണ് വളര്‍ച്ചയാണ് കൈവരിയ്ക്കുന്നത്. അഭിനയത്തിലും സംഗീതത്തിലും ഒരുപോലെ കഴിവുതെളിയിച്ച നടി മലയാളത്തിലും സജീവമാണ്. ഇപ്പോഴിതാ വിശാല്‍ നായകനാകുന്ന പൂജൈ എന്ന ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സുമായി എത്തുകയാണ് താരം. ഇതിന് മുമ്പ് തമിഴ് ചിത്രങ്ങളായ ഒരു കല്‍ ഒരു കണ്ണാടി, എന്‍ട്രെന്‍ട്രും പുന്നഗൈ, ഇങ്കേ എന്ന സൊല്ലുതു തുടങ്ങിയ ചിത്രങ്ങളില്‍ അതിഥി താരമായി എത്തിയ ആന്‍ഡ്രിയ ആദ്യമായിട്ടാണ് ഐറ്റം നമ്പറുമായി എത്തുന്നത്.
ഈ ഐറ്റം നമ്പറില്‍ ആന്‍ഡ്രിയയ്‌ക്കൊപ്പം വിശാലും ഉണ്ടാകും. ഈ ഐറ്റം സോങ് ചിത്രീകരണത്തിനായി സംവിധായകന്‍ ഹരി ഒരാഴ്ചയാണ് രണ്ട് ദിവസങ്ങളാണ് മാറ്റിവച്ചിരിക്കുന്നത്. വിശാലിനും ആന്‍ഡ്രിയയ്ക്കും ചുവടുവെയ്ക്കാനുള്ള ഗാനം സംവിധാനം ചെയ്തിരിക്കുന്നത് യുവാന്‍ ശങ്കര്‍ രാജയാണ്.

മുത്തുകുമാര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ഈ ഗാനം നാടന്‍ പാട്ട് ശൈലിയിലുള്ളതാണെന്നാണ് സൂചന. നേരത്തേ മറ്റു ചില നായികമാരെയായിരുന്നു ഐറ്റം നമ്പറിനായി പരിഗണിച്ചിരുന്നത്. എന്നാല്‍ ഒടുവില്‍ ആന്‍ഡ്രിയയ്ക്ക് നറുക്ക് വീഴുകയായിരുന്നു. നൃത്തരംഗത്തിന്റെ ചിത്രീകരണത്തിനായി വമ്പന്‍ സെറ്റാണ് തയ്യാറാക്കുന്നത്. വിശാലും ശ്രുതി ഹസ്സനുമാണ് ചിത്രത്തില്‍ ജോഡികളായി എത്തുന്നത്. രാധിക, സത്യരാജ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.


Click it and Unblock the Notifications











