ഒടുക്കം കമലിന് തൃഷയും തമന്നയും കാജലുമില്ല
രാജേഷ് അരവിന്ദ് സംവിധാനം ചെയ്യുന്ന ഉത്തമ വില്ലന്‍ എന്ന ചിത്രത്തില്‍ കമലിന് മൂന്ന് നായികമാരുണ്ടന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തൃഷയും കാജല്‍ അഗര്‍വാളും തമന്നയുമാണ് പരിഗണനയില്‍ ഉണ്ടായിരുന്നത.് ഇതില്‍ കാജള്‍ അഗര്‍വാള്‍ ഏതാണ്ട് ഉറപ്പിച്ചതാണെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ വൈകി വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇവര്‍ മൂന്ന് പേരും ചിത്രത്തില്‍ കമലിനൊപ്പം അഭിനിയക്കുന്നില്ല.
ഡേറ്റ് പ്രശ്‌നത്തെ തുടര്‍ന്നാണ് മൂവരും പിന്മാറിയതെന്നാണ് അറിയുന്നത്. അതേ സമയം ചിത്രത്തില്‍ കമലിന് മൂന്ന് നായകമാര്‍ തന്നെയുണ്ട്. വിശ്വരൂപം എന്ന ചിത്രത്തില്‍ കമലിനൊപ്പം അഭിനയിച്ച തെന്നിന്ത്യന്‍ സുന്ദരികളായ ആന്‍ഡ്രിയ ജര്‍മിയയും പൂജാ കുമാറുമാണ് കമലിന്റെ നായകമാരായി എത്തുന്നത്. തമിഴില്‍ മരിയാന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ മലയാളി പാര്‍വതി മേനോനും ഈ സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

കമല്‍ ഹസന്‍ തന്നെ സംവിധാനം ചെയ്യുന്ന വിശ്വരൂപം 2 വിന്റെ പ്രദര്‍ശനം കഴിഞ്ഞതിന് ശേഷമേ ഉത്തമ വില്ലന്റെ ഷൂട്ടിങ് തുടങ്ങുകയുള്ളൂ. മാര്‍ച്ച് മൂന്നിന് ബാംഗ്ലൂരില്‍ ചിത്രത്തിന്റെ പൂജ നടക്കും. മൂന്നു മാസത്തിനുള്ളില്‍ ചിത്രം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ജൂണില്‍ കമലഹാസന്‍ മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ദൃശ്യം എന്ന സിനിമയുടെ തമിഴ് റീമേക്കില്‍ അഭിനയിക്കാന്‍ ഡേറ്റു നല്‍കിയിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം സിമ്രാനുമൊത്ത് കമല്‍ വീണ്ടും ദൃശ്യത്തിലൂടെ ജോഡിചേരും.


Click it and Unblock the Notifications











