'ഞാൻ ബിസിനസ്മാനെ വിവാഹം ചെയ്ത് രഹസ്യമായി താമസിക്കുന്നു, കണ്ട് കരയുകയല്ലാതെ വേറെ വഴിയില്ല'; അഞ്ജലി!

അങ്ങാടിത്തെരുവ് എന്ന സിനിമയിലൂടെ മലയാളികൾക്കിടയിൽ വരെ സ്ഥാനം നേടിയ തെന്നിന്ത്യൻ സുന്ദരിയാണ് നടി അഞ്ജലി. ഗ്ലാമര്‍ റോളുകളാണെങ്കില്‍ പക്ക ഗ്ലാമര്‍ വേഷം. അഭിനയ സാധ്യതയുള്ള മികച്ച നായിക വേഷങ്ങളാണെങ്കില്‍ അങ്ങനെ. ഏതുതരം റോളും അനായാസം കൈകാര്യം ചെയ്യുന്ന നടിയാണ് അഞ്ജലി. എന്നാല്‍ അഞ്ജലിയുടെ സ്വകാര്യ ജീവിതം സിനിമ കഥയെയും വെല്ലുന്ന വിധമാണ്. ആന്ധ്രാ പ്രദേശിലാണ് അഞ്ജലി ജനിച്ചതും വളര്‍ന്നതുമെല്ലാം. രണ്ട് സഹോദരങ്ങളും അഞ്ജലിയും രണ്ടാനമ്മയ്‌ക്കൊപ്പമാണ് ജീവിച്ചിരുന്നത്.

എട്ടാം ക്ലാസില്‍ വെച്ച് അവിടെ നിന്ന് പഠനം നിര്‍ത്തുകയും ചെന്നൈയിലേക്ക് വരികയും ചെയ്തു. പിന്നീട് വളപട്ടണത്ത് ഒരു സ്‌കൂളിലാണ് അഞ്ജലി പഠിച്ചത്. ആ സമയത്താണ് സംവിധായകന്‍ റാം കട്രത് തമിഴ് എന്ന തന്റെ പുതിയ ചിത്രത്തിന് വേണ്ടി നായികയെ തിരയുന്നത്. ജീവയാണ് നായകന്‍. പല നടിമാരെയും പരീക്ഷിച്ചെങ്കിലും താന്‍ ഉദ്ദേശിച്ച തരം ഒരു പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

Anjali

അങ്ങനെ ഇരിക്കെയാണ് വളപട്ടണത്തെ സ്‌കൂളില്‍ വെച്ച് അഞ്ജലിയെ റാം കാണുന്നത്. വീട് തേടി പോയി അഞ്ജലിയുടെ രണ്ടാനമ്മയോട് സംസാരിച്ചു. സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയാണ് അശ്ലീലമായി ഒന്ന് കാണിക്കരുത് എന്ന ഉറപ്പില്‍ സിനിമയിലേക്ക് വിട്ടു. ആദ്യ ചിത്രം തന്നെ വന്‍ വിജയമായിരുന്നു അഞ്ജലിയ്ക്ക്. അഭിനയത്തെ പ്രശംസിച്ച് പലരും രംഗത്ത് എത്തി.

അതേ തുടര്‍ന്ന് തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നും എല്ലാം അഞ്ജലിയ്ക്ക് സിനിമകള്‍ വന്നു. താരത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയത് അങ്ങാടി തെരു എന്ന ചിത്രമാണ്. ആദ്യം ആ സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന് അഞ്ജലി പറഞ്ഞുവെങ്കിലും പിന്നീട് കഥ കേട്ടപ്പോള്‍ ഞാന്‍ ഈ സിനിമയ്ക്ക് യോഗ്യയാണോ എന്നാണ് ചോദിച്ചത് എന്നാണ് പറയപ്പെടുന്നത്.

തമിഴ് സിനിമകളിൽ മാത്രമല്ല ചില മലയാളം സിനിമകളിലും അഞ്ജലി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ തുടക്കം ജയസൂര്യയ്ക്കൊപ്പം പയ്യൻസ് എന്ന സിനിമയിലൂടെയായിരുന്നു. ഇരട്ട, റോസാപ്പൂ എന്നിവയാണ് അവസാനം അഞ്ജലി അഭിനയിച്ച മലയാള സിനിമകൾ. പതിനേഴ് വർഷമായി തെന്നിന്ത്യൻ സിനിമയുടെ ഭാ​ഗമായ അ‍ഞ്ജലിക്ക് മുപ്പത്തിയേഴ് വയസാണ് പ്രായം.

എന്നാൽ ഇപ്പോഴും താരം അവിവാഹിതയാണ്. ഏറ്റവും കൂടുതൽ ​ഗോസിപ്പുകൾ കേൾക്കേണ്ടി വന്നിട്ടുള്ള ഒരു നടി കൂടിയാണ് അഞ്ജലി. നടൻ ജെയിയുടെ പേരിനൊപ്പം ചേർത്താണ് അഞ്ജലിയുടെ പേര് എപ്പോഴും ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിട്ടുള്ളത്. ഇടയ്ക്ക് അഞ്ജലി അഭിനയത്തില്‍ നിന്നും വിട്ടുനിന്നപ്പോള്‍ ജെയ് കാരണം അഞ്ജലിയുടെ കരിയര്‍ വരെ നശിച്ചുവെന്നും പ്രചരണങ്ങളുണ്ടായി.

Anjali

ഇപ്പോഴിതാ തന്റെ വിവാഹവുമായും പ്രണയവുമായും ബന്ധപ്പെട്ട് പ്രചരിക്കുന്ന ​ഗോസിപ്പുകളോട് പ്രതികരിച്ചിരിക്കുകയാണ് അ‍ഞ്ജലി. 'ഞാൻ അഭിനയിക്കാൻ തുടങ്ങിയപ്പോൾ ആദ്യം നടൻ ജെയ്യുമായി ബന്ധപ്പെട്ട് വാർത്തകൾ വന്നത് എന്നെ വലിയ രീതിയിൽ വേദനിപ്പിച്ചു. അതിൽ നിന്നും കരകയറി വന്നപ്പോൾ ഞാൻ ഒരു വ്യവസായിയെ വിവാഹം കഴിച്ചുവെന്നും അവനോടൊപ്പം രഹസ്യമായി താമസിക്കുന്നുവെന്നുമായി ​ഗോസിപ്പുകൾ.'

'ഇതൊക്കെ ആലോചിക്കുമ്പോൾ കരയുകയല്ലാതെ വേറെ വഴിയില്ല. എനിക്ക് പറ്റിയ ജീവിതം വരുമ്പോൾ വിവാഹം കഴിക്കുമെന്നും', നടി അഞ്ജലി അടുത്തിടെ ഒരു അഭിമുഖത്തിൽ വളരെ വൈകാരികമായി പ്രതികരിച്ച് പറഞ്ഞു.

More from Filmibeat

Read more about: anjali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X