»   » ആരാധാകരുടെ മോശ പെരുമാറ്റം, പൊട്ടിത്തെറിച്ച് കാജല്‍ അഗര്‍വാളിന്റെ വീഡിയോ വൈറലാകുന്നു

ആരാധാകരുടെ മോശ പെരുമാറ്റം, പൊട്ടിത്തെറിച്ച് കാജല്‍ അഗര്‍വാളിന്റെ വീഡിയോ വൈറലാകുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളെ നേരിട്ടുകാണുമ്പോള്‍, ആരാധകര്‍ക്കിടയില്‍ അമിത ആവേശം കാണാറുണ്ട്. ഇതിനുമാത്രം ആവേശം കാണിക്കാന്‍ ഇവര്‍ മനുഷ്യന്‍ തന്നെയല്ലേ, എന്നൊക്കെ പറയാറുണ്ടെങ്കിലും നേരിട്ടുകാണുമ്പോള്‍ ആര്‍ക്കാണെങ്കിലും അറിയാതെ നിയന്ത്രണം വിട്ടുപോകും.

എന്നാല്‍ ആരാധകര്‍ക്കിടയിലെ ഈ ആവേശം പലപ്പോഴും സിനിമാ താരങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. ഇത്തരത്തില്‍ ഒരു അനുഭവം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് തെന്ന്യന്ത്യന്‍ താരം കാജല്‍ അഗര്‍വാളിനാണ്.

kajal-aggarwal

വിശാല്‍ നായകനാകുന്ന പായും പുലിയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ ചെന്നൈയില്‍ എത്തിയതായിരുന്നു കാജല്‍. ഫങ്ഷന്‍ കഴിഞ്ഞ് വേദയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ താരത്തിനെ കാത്ത് വന്‍ ജനാവലി തന്നെയായിരുന്നു. ഈ വന്‍തിരക്കിനിടയിലൂടെ താരം നടന്ന് നീങ്ങുമ്പോഴാണ് താരത്തിന് അസ്വസ്ഥതയുണ്ടാക്കുന്ന രീതിയില്‍ ആരാധകരില്‍ നിന്ന് മോശപ്പെരുമാറ്റം ഉണ്ടായത്.

പാണ്ഡ്യനാട് എന്ന ചിത്രത്തിന് ശേഷം സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പായും പുലി. വിശാലും,കാജല്‍ അഗര്‍വാളുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Kajal Agarwal, who was mobbed by fans during the audio launch event of her upcoming Tamil movie ‘Puli’, lashed out at them.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X