നയന്‍താര ചിത്രത്തിന് പിന്നാലെ സാമന്തയ്ക്ക് വേണ്ടിയും പ്രമോ സോംഗുമായി അനിരുദ്ധ്!
സിനിമയുടെ പ്രമോഷനുവേണ്ടി മാത്രമായി ഗാനങ്ങള്‍ ഒരുക്കുന്നത് ഇപ്പോള്‍ ചലച്ചിത്ര ലോകത്ത് ട്രെന്‍ഡിംഗായി മാറിയിരിക്കുകയാണ്. നയന്‍താര ചിത്രം കൊലമാവ് കോകിലയ്ക്ക് വേണ്ടി അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ പ്രമോ സോംഗ് ഗണ്‍-ഇന്‍-കാതല്‍ 50 ലക്ഷത്തിലധികം കാഴ്ച്ചക്കാരുമായി യൂടൂബില്‍ തരംഗമായി മാറുമ്പോള്‍ തെന്നിന്ത്യന്‍ നായിക സാമന്ത നായികയാകുന്ന ചിത്രത്തിലും അനിരുദ്ധ് പ്രമോ സോംഗ് ഒരുക്കുകയാണ്. വിനായക ചതുര്‍ത്ഥി ദിനമായ സെപ്തംബര്‍ 13ന് തിയറ്ററിലെത്തുന്ന യു ടേണ്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് സാമന്തയും അനിരുദ്ധും ഒന്നിക്കുന്നത്.

കന്നടയില്‍ സൂപ്പര്‍ ഹിറ്റായി മാറിയ യു ടേണ്‍ എന്ന ചിത്രത്തിന്റെ അതേ പേരില്‍ തമിഴിലും തെലുങ്കിലുമായി റീമേക്ക് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമോ സോംഗിന്റെ അണിയറയില്‍ അനിരുദ്ധ് പ്രവര്‍ത്തിക്കുന്നുവെങ്കിലും ചിത്രത്തിന് സംഗീതമൊരുക്കയാണോ ഗാനം ആലപിക്കുകയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ത്രില്ലര്‍ ചിത്രമായ യു ടേണ്‍ സംവിധാനം ചെയ്യുന്നത് പവന്‍ കുമാറാണ്. സാമന്തയ്‌ക്കൊപ്പം ഭൂമിക ചൗളയും ആദിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ പ്രമോ സോംഗ് സംവിധാനം ചെയ്യുന്നത് കൃഷ്ണയാണ്. നിഖേഷ് ബോമിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നാഗാര്‍ജുന നായകനായി എത്തി യുദ്ധം ശരണം എന്ന ചിത്രത്തിലും ഇവര്‍ ഒരുമിച്ച പ്രവര്‍ത്തിച്ചിരുന്നു. അനിരുദ്ധിന്റെ ആദ്യ തെലുങ്ക് ചിത്രമായ അഗ്ന്യാതവാസിയുടെ പ്രമോ സോംഗായ ഗാലി വാലുഗ സംവിധാനം ചെയ്തതും കൃഷ്ണയായിരുന്നു. പ്രമോ സോംഗില്‍ സാമന്തയ്‌ക്കൊപ്പം അനിരുദ്ധും ക്യാമറയ്ക്ക് മുന്നിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications











