»   » താര പുത്രിയ്‌ക്കൊപ്പം അനിരുദ്ധിന്റെ എംഎംഎസ് വീഡിയോ വൈറലാകുന്നു; സത്യാവസ്ഥ എന്താണ് ?

താര പുത്രിയ്‌ക്കൊപ്പം അനിരുദ്ധിന്റെ എംഎംഎസ് വീഡിയോ വൈറലാകുന്നു; സത്യാവസ്ഥ എന്താണ് ?

Posted By: Rohini
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയുടെ 'കലാവിരുതുകള്‍ക്ക്' പലപ്പോഴും സെലിബ്രിറ്റികള്‍ ഇരയാകാറുണ്ട്. മോര്‍ഫ് ചെയ്ത വീഡിയോകളും ഫോട്ടോകളും കാരണം പണികിട്ടുന്നത് മിക്കപ്പോഴും നായികമാര്‍ക്കായിരിയ്ക്കും. ഇപ്പോഴിതാ ഒരു സംഗീത സംവിധായകനും പണി കിട്ടിയിരിയ്ക്കുന്നു.

അനിരുദ്ധിന് നായകനാകണം, നായികയായി മുന്‍നിര നടിമാര്‍ വേണം, നയനും ശ്രുതിയും പേടിച്ചോടുന്നു

തമിഴകത്തിന്റെ യുവതരംഗം അനിരുദ്ധിന്റേത് എന്ന പേരിലാണ് ഇപ്പോള്‍ ഒരു എംഎംഎസ് വീഡിയോ വൈറലാകുന്നത്. എന്നാല്‍ വീഡിയോയില്‍ ഉള്ള ചെറുപ്പക്കാരന്‍ അനിരുദ്ധ് അല്ല.

പ്രചരിയ്ക്കുന്ന വീഡിയോ

പ്രമുഖ താരത്തിന്റെ മകള്‍ക്കൊപ്പമുള്ള അനിരുദ്ധിന്റെ എംഎംഎസ് വീഡിയോ എന്ന പേരിലാണ് യൂട്യൂബിലും വാട്‌സാപ്പിലും വീഡിയോ വൈറലാകുന്നത്.

അനിരുദ്ധ് അല്ല എന്ന് വ്യക്തം

എന്നാല്‍ വീഡിയോ കാണുന്ന ഏതൊരാള്‍ക്കും മനസ്സിലാകും അത് അനിരുദ്ധ് അല്ല എന്ന്. വീഡിയോയ്ക്ക് താഴെ ഇത് അനിരുദ്ധല്ല എന്ന തരത്തിലുള്ള കമന്റുകളും വന്നിട്ടുണ്ട്.

അല്ല എന്ന് പറയാന്‍ കാരണം

വീഡിയോയില്‍ കാണുന്ന ആള്‍ ക്ലീന്‍ ഷേവാണ്. എന്നാല്‍ അനിരുദ്ധിനിപ്പോള്‍ ചെറുതായി താടിയുണ്ട്. മാത്രമല്ല, അനിരുദ്ധിന്റെ കൈയ് തണ്ടില്‍ ഒരു ടാറ്റു ഉണ്ട്. വീഡിയോയിലുള്ള ആളുടെ കൈയ്യില്‍ ആ ടാറ്റു ഇല്ല എന്നൊക്കെയാണ് അനിരുദ്ധ് ഫാന്‍സ് ചൂണ്ടികാണിക്കുന്ന വിശദീകരണം

അനിരുദ്ധിന്റെ പ്രതികരണം

വിഷയത്തിനെതിരെ അനിരുദ്ധ് ട്വിറ്ററിലൂടെ പ്രതികരിച്ചു. പ്രചരിയ്ക്കുന്ന വീഡിയോ തന്റെതല്ല എന്ന് സംഗീത സംവിധായകന്‍ വ്യക്തമാക്കി

English summary
Blame it on technology loophole, a lot of celebrity scandals are widespread especially online. ‘Rockstar’ Anirudh Ravichander is once again the target of his detractors and the young music director has come out and cleared the air on a video, which is circulating on WhatsApp.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam