»   » മമ്മൂക്ക പരിചയപ്പെടുത്തിയത് നായികയെന്നല്ലേ, ട്രാന്‍സ്‌ജെന്‍ഡര്‍ വാല്‍ വേണ്ടെന്ന് അഞ്ജലി അമീര്‍

മമ്മൂക്ക പരിചയപ്പെടുത്തിയത് നായികയെന്നല്ലേ, ട്രാന്‍സ്‌ജെന്‍ഡര്‍ വാല്‍ വേണ്ടെന്ന് അഞ്ജലി അമീര്‍

Posted By: Nihara
Subscribe to Filmibeat Malayalam

പ്രതിദിനം മാറുകയാണ് മലയാള സിനിമ. ഇന്ത്യന്‍ സിനിമയുടെ മാറ്റങ്ങള്‍ക്കനുസരിച്ച് നീങ്ങാന്‍ മലയാള സിനിമയും തയ്യാറെടുത്തു കഴിഞ്ഞു. പരീക്ഷണങ്ങളും പുതുമകളുമായി മലയാള സിനിമ ജൈത്രയാത്ര തുടരുകയാണ്. അതിനിടയിലാണ് സമൂഹത്തില്‍ നിലനില്‍പ്പിനായിത്തന്നെ വളരെയധികം കഷ്ടപ്പെടുന്ന മൂന്നാം ലിംഗക്കാരിയെ നായികയാക്കാനുള്ള തന്റേടം മലയാള സിനിമ കാണിച്ചത്.

അഭ്രപാളിയില്‍ മിന്നിമറിയുന്ന താരങ്ങളില്‍ പലരും സിനിമയിലെത്തുന്നത് പല ത്യാഗവും സഹിച്ചിട്ടാണ് . സ്‌ക്രീനില്‍ കാണുന്നത്ര സുഖകരമായ കാര്യങ്ങളല്ല അണിയറയിലേത്. സമൂഹത്തില്‍ പല വിധ അവഗണനകള്‍ക്ക് പാത്രമാവുന്ന ട്രാന്‍സ്‌ജെന്‍ഡറുകളെ സിനിമയിലേക്ക് ക്ഷണിക്കാന്‍ പലരും തയ്യാറാവാറില്ല. എന്നാല്‍ ഇതില്‍ നിന്നൊക്കെ വിഭിന്നമാണ് സംവിധായകന്‍ റാമിന്റെ തീരുമാനങ്ങള്‍.

ട്രാന്‍സ് വാല്‍ ആവശ്യമില്ല

ട്രാന്‍സ്‌ജെന്‍ഡര്‍ എന്താണെന്ന് കൃത്യമായി മനസ്സിലാക്കാത്ത സമൂഹമാണ് നമ്മുടേത്. ഞാന്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയതാണ്. എന്നെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് അല്‍പ്പം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി മനസ്സു തുറന്നത്.

രേഖകളിലെല്ലാം സ്ത്രീയാണ്

മനസ്സുകൊണ്ടും ശരീരം കൊണ്ടും സ്ത്രീയായ തന്നെ ട്രാന്‍സ്ജെന്‍ഡര്‍ എന്ന് വിശേഷിപ്പിക്കേണ്ടതില്ല. രേഖകളില്ലാം സ്ത്രീ എന്നാണുള്ളത്. പിന്നെ എന്തിനാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നതെന്നാണ് താരം ചോദിക്കുന്നത്.

വളരെ കംഫര്‍ട്ട് ആയിരുന്നു

മമ്മൂക്ക ചൂടാനാണെന്നൊക്കെ കേട്ടാണ് ലൊക്കേഷനിലെത്തിയത്. സംസാരിക്കാനൊക്കെ പേടിയുണ്ടായിരുന്നു. പക്ഷേ ഓരോ സീന്‍ കഴിയുന്തോറും കൂടുതല്‍ മെച്ചപ്പെടാനുള്ള ഉപദേശങ്ങളൊക്കെ തന്നിരുന്നു. വളരെ കംഫര്‍ട്ടബിളായാണ് മമ്മുക്കയോടൊപ്പം അഭിനയിച്ചത്.

ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വാക്കു പോലും ഉപയോഗിച്ചില്ല

ഫേസ്ബുക്കിലൂടെ മമ്മുക്ക എന്നെ പരിചയപ്പെടുത്തുമ്പോള്‍ ട്രാന്‍സ്ജന്‍ഡര്‍ എന്ന വാക്ക് പോലും ഉപയോഗിച്ചിരുന്നില്ല. ഇതാണ് എന്റെ നായിക എന്നു പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ആദ്യ ചിത്രം തന്നെ താരത്തോടൊപ്പമായതിനാല്‍ ഒരുപാട് സന്തോഷമുണ്ട്.

English summary
Peranpu Actress Anjali Ameer is talking about her experience with Mammootty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam