ജയ് യുമായുള്ള പ്രണയ ഗോസിപ്പിനെ കുറിച്ച് അഞ്ജലി പറഞ്ഞത്
തമിഴ് ഗോസിപ്പ് കോളങ്ങള്‍ ആഘോഷിക്കുന്ന പ്രണയ കഥയാണ് അഞ്ജലിയുടേയും ജയ് യുടെയും ബന്ധം. എങ്കേയും എപ്പോതും എന്ന ചിത്രം ഹിറ്റയത് ശേഷമാണ് ഈ പ്രണയ കഥ പ്രചരിക്കാന്‍ തുടങ്ങിയത്. പിന്നീട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെട്ട ചില ഫോട്ടോകളെ അടിസ്ഥാനമാക്കിയും വാര്‍ത്തകള്‍ പ്രചരിച്ചു.
ഇതാദ്യമായി ഇതാ അഞ്ജലി ഒരു അഭിമുഖത്തില്‍ ജയ് യുമായുള്ള ബന്ധത്തെ കുറിച്ച് പറയുന്നു. ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. ജയ് യുമായി റിലേഷനിലാണെന്നും ബ്രേക്കപ്പ് ആയി എന്നും ഗോസിപ്പുണ്ടല്ലോ എന്നായിരുന്നു ചോദ്യം.

അതിന് ഞാനെപ്പോഴാണ് പ്രണയത്തിലായത് എന്നായിരുന്നു നടിയുടെ പ്രതികരണം. ഒരു അഭിമുഖത്തിലും ജയ് യുമായി എന്തെങ്കിലും ബന്ധമുള്ളതായി ഞാന്‍ പറഞ്ഞിട്ടില്ല. അത് ഓരോരുത്തര്‍ സങ്കല്‍പത്തില്‍ ഉണ്ടാക്കുന്നതാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ അഭിമുഖങ്ങള്‍ പരിശോധിക്കാം എന്നും നടി പറഞ്ഞു.
പണ്ടൊക്കെ എന്തെങ്കിലും ഗോസിപ്പുകള്‍ കേട്ടാല്‍ അതിന് വേണ്ടി സമയം കളയുമായിരുന്നു. റൂമില്‍ പോയിരുന്ന് കരഞ്ഞ് ബഹളമുണ്ടാക്കും. കാണുന്നവരോടൊക്കെ ആ ഗോസിപ്പിനെ കുറിച്ച് പറയും. ഇപ്പോള്‍ ആ പ്രശ്‌നമില്ല. എന്റെ വിവാഹം നടന്നു എന്ന വാര്‍ത്ത വന്നാല്‍, എന്തേ എന്നോട് ആരും പറഞ്ഞില്ല എന്ന നിലയിലേക്ക് മാറി- അഞ്ജലി പറഞ്ഞു.


Click it and Unblock the Notifications











