»   » അങ്ങാടിത്തെരു നായികയും സംവിധായകനും തമ്മില്‍?

അങ്ങാടിത്തെരു നായികയും സംവിധായകനും തമ്മില്‍?

Posted By:
Subscribe to Filmibeat Malayalam
അങ്ങാടിത്തെരു എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന നടി അഞ്ജലിയെ ചുറ്റിപറ്റി കോളിവുഡില്‍ ഒരു ഗോസിപ്പ് പരന്നിരിക്കുകയാണ്. സംവിധായകന്‍ സുന്ദര്‍ സി ആണ് കഥയിലെ നായകന്‍. വിശാല്‍-അഞ്ജലി ജോടികള്‍ ഒന്നിക്കുന്ന മദഗജരാജ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുന്ദറാണ്.

മദഗജരാജയുടെ സംവിധായകന്‍ സെറ്റില്‍ നായികയായ അഞ്ജലിയോട് അടുപ്പം കാണിക്കുന്നുവെന്നാണ് കോളിവുഡിലെ സംസാരം. ആയുധം സെയ്‌ലോം എന്ന ചിത്രത്തിലാണ് സുന്ദറും അഞ്ജലിയും ആദ്യമായി ഒന്നിച്ചത്. സുന്ദറിന്റെ എല്ലാ ചിത്രങ്ങളേയും പോലെ ഗ്ലാമര്‍ പ്രദര്‍ശനത്തിന് പ്രാധാന്യം നല്‍കിയായിരുന്നു ചിത്രം ഒരുക്കിയത്. എന്നാല്‍ ബോക്‌സ്ഓഫീസില്‍ പടം അമ്പേ പരാജയമായിരുന്നു.

പിന്നീട് അങ്ങാടിത്തെരു, എങ്കെയും എപ്പോതും എന്നീ ചിത്രങ്ങളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായികയായി സ്വീകരിക്കപ്പെട്ട അഞ്ജലി വീണ്ടും സുന്ദറിനൊപ്പം ഒരു സിനിമ ചെയ്തു. കലകലപ്പ് എന്ന ആ ചിത്രത്തിലെ അഞ്ജലിയുടെ മേനിപ്രദര്‍ശനം പ്രേക്ഷകരെ ഞെട്ടിച്ചു. അഞ്ജലിയുടെ നല്ല കുട്ടി ഇമേജ് കളഞ്ഞു കുളിക്കുന്ന കഥാപാത്രങ്ങളാണ് സുന്ദര്‍ സിയുടെ സിനിമകളിലേതെന്നാണ് മറ്റൊരു ആക്ഷേപം.

തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് നടിയുടെ വിശദീകരണം. നടിയെന്ന നിലയില്‍ എല്ലാത്തരം വേഷങ്ങളും സ്വീകരിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഗ്ലാമര്‍ റോളുകള്‍ അഭിനയിക്കുന്നതില്‍ തെറ്റില്ലെന്നും താരം പറയുന്നു.

English summary
The latest hot buzz in Kollywood is that Anjali and Sundar C, who are working together for 'Madha Gaja Raja' starring Vishal in the lead, are moving close with each other.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam