»   »  ജയ് യുമായുള്ള പ്രണയത്തെക്കുറിച്ച് ഒന്നും മിണ്ടാതെ അഞ്ജലി, ഇവരും അടിച്ചു പിരിഞ്ഞോ ???

ജയ് യുമായുള്ള പ്രണയത്തെക്കുറിച്ച് ഒന്നും മിണ്ടാതെ അഞ്ജലി, ഇവരും അടിച്ചു പിരിഞ്ഞോ ???

Posted By: Nihara
Subscribe to Filmibeat Malayalam

തമിഴ് സിനിമാലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന പ്രണയിതാക്കളാണ് ജയ് യും അഞ്ജലിയും. എങ്കേയും എപ്പോതും എന്ന ചിത്രത്തിലൂടെയാണ് ഈ താരജോഡികള്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയത്. ഇരുവരും തമ്മിലുള്ള സ്‌ക്രീന്‍ പെര്‍ഫോമന്‍സും കെമിസ്ട്രിയും കണ്ടപ്പോഴേ പ്രേക്ഷകര്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് വിധിയെഴുതിയിരുന്നു.

പാപ്പരാസികളാണ് ജയ് അഞ്ജലി ബന്ധത്തെക്കുറിച്ച് പുറം ലോകത്തെ അറിയിച്ചത്. തുടക്കത്തില്‍ വാര്‍ത്ത നിഷേധിക്കുകയും ഇനി ജയ് യുമായി ഒരുമിച്ച് അഭിനയിക്കില്ലെന്നും അഞ്ജലി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് താരം തന്നെ ആ തീരുമാനം മാറ്റുകയായിരുന്നു. ഇരുവരും ഒരുമിച്ചഭിനയിക്കുന്ന ബലൂണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കൊഡൈക്കനാലില്‍ പുരോഗമിച്ച് വരികയാണ്. തമിഴകത്ത് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഞ്ജലി തന്റെ പുതിയ വിശേഷങ്ങളെക്കുറിച്ച് പങ്കുവെക്കുന്നതിനിടയിലാണ് കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

ജീവിത പങ്കാളിയെ കണ്ടെത്തി

വിവാഹം കഴിക്കേണ്ട ആളെ കണ്ടെത്തിയെന്ന് പ്രമുഖ തമിഴ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഞ്ജലി വെളിപ്പെടുത്തി. എന്നാല്‍ വിവാഹം ഉടനുണ്ടാവുകയില്ല. ആളെ കണ്ടെത്തിയെന്നു മാത്രമാണ് അഞ്ജലി അറിയിച്ചിട്ടുള്ളത്. നന്നായി ചിന്തിക്കുന്ന ആളാണ് തന്‍റെ ഭാവിവരന്‍.

പ്രണയത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല

വിവാഹത്തെക്കുറിച്ചും ജീവിത പങ്കാളിയെക്കുറിച്ചും സംസാരിക്കുന്നതിനിടയില്‍ യുവനടന്‍ വിജയ് യുമായുള്ള പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മൗനമായിരുന്നു അഞ്ജലിയുടെ മറുപടി. ജയ് യുടെ പിറന്നാള്‍ ദിനത്തില്‍ ഷൂട്ടിങ്ങ് ലൊക്കേഷനിലെത്തി അഞ്ജലിയും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വീട്ടിലെ പ്രശ്‌നങ്ങള്‍ക്കിടയില്‍ ആശ്വാസമായത് ജയ്

ഇളയമ്മയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് വീടടുകാരില്‍ നിന്നും അകന്ന് നിന്നപ്പോള്‍ പിന്തുണയുമായെത്തിയത് ജയ് ആണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ അങ്ങനെ പ്രത്യേകിച്ച് ആരുമായും തനിക്ക് അടുപ്പമില്ലെന്നാണ് അഭിമുഖത്തില്‍ താരം വ്യക്തമാക്കിയത്.

കാര്‍ വാങ്ങിച്ചതിനെക്കുറിച്ച് പ്രചരിച്ച വാര്‍ത്ത

അടുത്ത കാലത്ത് താനുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്ന ഒരു വാര്‍ത്ത തനിക്ക് ഒരു കാര്‍ സമ്മാനമായി ലഭിച്ചുവെന്നുള്ളതാണ്. എന്നാല്‍ അല്ലു അര്‍ജുന്റെ സിനിമയില്‍ 24 മണിക്കൂര്‍ നൃത്തം ചെയ്തതിന് കിട്ടിയ പ്രതിഫലം കൊണ്ടാണ് കാര്‍ വാങ്ങിയത്. വളരെ റിസ്‌കെടുത്താണ് ചിത്രത്തിലെ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും അഞ്ജലി വ്യക്തമാക്കി.

പഴയ കാര്യങ്ങളെക്കുറിച്ച് ഓര്‍ക്കാറില്ല

പഴയ കാര്യങ്ങള്‍ ഓര്‍ത്ത് മനസ്സു വിഷമിപ്പിക്കാറില്ലെന്ന് താരം പറഞ്ഞു. തുടക്ക കാലത്ത് സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ലെന്നും അഞ്ജലി വ്യക്തമാക്കി. അധ്വാനം കൊണ്ടാണ് ഇത്രയും കാലം സിനിമയില്‍ പിടിച്ചു നിന്നത്. സിനിമകള്‍ പരാജയപ്പെട്ടാല്‍ സ്വര്‍ണ്ണ വ്യാപാരം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അഞ്ജലി പറഞ്ഞു.

പ്രേക്ഷകരുടെ ഇഷ്ട ജോഡികള്‍ പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍

എങ്കേയും എപ്പോതും സിനിമയിലൂടെ ലഭിച്ച സ്വീകാര്യത
പ്രണയതീവ്രതയുമായെത്തിയ എങ്കേയും എപ്പോതുമിലൂടെയാണ് ജയ് അഞ്ജലി കൂട്ടുകെട്ടിനെ തമിഴകം സ്വീകരിച്ചത്. അങ്ങാടിത്തെരുവിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് അഞ്ജലി. ഒരുമിച്ച് അഭിനയിച്ചപ്പോള്‍ മുതല്‍ ഇരുവരും തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു.

English summary
Anjali says that she find her life partner, but no more talk about Jai in a recent Interview.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam