അഞ്ജലിയുടെ ബേബിയുടെ സീക്രട്ട്?
അഞ്ജലിയോട് ചോദിക്കൂ, ആരാണ് ബേബി എന്ന്. തെറ്റിദ്ധരിക്കരുത്, ബേബി എന്നത് നടിയുടെ ചെല്ലപ്പേരാണ്. എന്നാല്‍ ബേബി എന്ന ഈ പേര് വളരെ സീക്രട്ടാണത്രെ. നടിയുടെ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് താരത്തെ ബേബി എന്ന് വിളിയ്ക്കുന്നത്.
എന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ ബേബി എന്ന പേര് അറിയൂ എന്ന നടി പറയുന്നു. എന്നാല്‍ ഇനി പേടിയ്‌ക്കേണ്ട, സിനിമാ ലോകവും ആരാധകരും ഈ ചെല്ലപ്പേര് നാട്ടില്‍ പാട്ടാക്കി കഴിഞ്ഞു.

അങ്ങാടിതെരു, എങ്കേയും എപ്പോതും എന്നീ ചിത്രങ്ങളിലൂടെ തമിഴകത്ത് മികച്ച നടിമാരില്‍ ഒരാളായി മാറിയ അഞ്ജലി ഇടക്കാലത്ത് സിനിമയില്‍ നിന്നും ഒരിടവേള എടുത്തിരുന്നു. അവസരം കുറഞ്ഞപ്പോഴോ എന്തോ ഇടയ്ക്ക് ഐറ്റം ഡാന്‍സിലേക്കും ശ്രദ്ധകൊടുത്തു.
ഇപ്പോള്‍ രണ്ടും കല്‍പിച്ച് മടങ്ങിവരവിനൊരുങ്ങഉകയാണ് താരം. വിമലിനൊപ്പം മാപ്പിള സിങ്കം എന്ന ചിത്രത്തിലാണ് അഞ്ജലി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അത് കഴിഞ്ഞാല്‍ ജയം രവിയ്‌ക്കൊപ്പം അപ്പാട്ടാക്കറാ എന്ന ചിത്രത്തില്‍ അഭിനയിക്കും.
വരും ദിവസങ്ങളില്‍ താന്‍ സിനിമയില്‍ സജീവമാകുമെന്ന് താരം പറയുന്നു. ചുറ്റി നിന്ന പ്രശ്‌നങ്ങള്‍ക്കൊക്കം പരിഹാരം കണ്ടു. ഞാനിപ്പോള്‍ പൂര്‍ണമായും സ്വതന്ത്രയാണ്. പാര്‍ട്ടികളും മറ്റുമൊന്നും എനിക്കിഷ്ടമല്ല. ഫ്രീ ടൈമില്‍ സിനിമകള്‍ കാണുന്നതാണ് ഇഷ്ടം. സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കും- അഞ്ജലി പറഞ്ഞു.


Click it and Unblock the Notifications