Just In
- 1 hr ago
മുകേഷ് ഒരു സൂപ്പര്‍സ്റ്റാര്‍ ആവാതെ പോയതിന്റെ കാരണമെന്താണ്; ആരാധകരുടെ സ്ഥിരം ചോദ്യത്തിന് മറുപടി പറഞ്ഞ് താരം
- 1 hr ago
ടാ യൂസഫേ, നിനക്കെന്നെ മനസ്സിലായില്ലേ? ഞാനാ മുഹമ്മദ് കുട്ടി; മമ്മൂട്ടിയുടെ ജീവിതത്തിലെ 'കഥ പറയുമ്പോള്‍' നിമിഷം
- 1 hr ago
മുകേഷിന് എന്ത് മാര്‍ക്കറ്റ്? അദ്ദേഹത്തെ മാറ്റി രക്ഷപ്പെടാന്‍ നോക്ക്; റാംജിറാവു സിനിമയെ കുറിച്ച് മുകേഷും ലാലും
- 1 hr ago
അച്ഛനാകുന്നു എന്നറിഞ്ഞപ്പോള്‍ ആദ്യമൊന്ന് നടുങ്ങി, അനുഭവം പങ്കുവെച്ച് ബാലു വര്‍ഗീസ്
Don't Miss!
- Sports
IPL 2021: മല്‍സരക്രമം പ്രഖ്യാപിച്ചു, മുംബൈ- ആര്‍സിബി ഉദ്ഘാടന മല്‍സരം
- News
പ്രശസ്ത നടന് മിഥുന് ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു; ബംഗാളില്‍ ബിജെപി കളിമാറ്റുന്നു
- Finance
കുതിച്ചുയര്‍ന്ന് ചൈന; 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കയറ്റുമതി, തുണയായത് ഈ ഘടകങ്ങള്‍
- Automobiles
ഡ്രൈവര്‍-സൈഡില്‍ മാത്രം എയര്‍ബാഗ് സുരക്ഷാ സവിശേഷത ലഭ്യമായ കാറുകള്‍
- Lifestyle
നിക്ഷേപ നടപടികള്‍ വിജയിക്കുന്ന രാശിക്കാര്‍
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹെലന് തമിഴില്‍, റീമേക്ക് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്, കാണാം
അന്ന ബെന്‍ കേന്ദ്രകഥാപാത്രമായി എത്തിയ ഹെലന് മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണ്. മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ത്രില്ലര്‍ സിനിമ തിയ്യേറ്ററുകളില്‍ വിജയമായിരുന്നു. വിനീത് ശ്രീനിവാസനായിരുന്നു ചിത്രം നിര്‍മ്മിച്ചത്. കുമ്പളങ്ങി നൈറ്റ്സിന് പിന്നാലെ അന്നയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട റോള്‍ കൂടിയായിരുന്നു ചിത്രത്തിലേത്. അന്ന ബെനിനൊപ്പം ലാല്‍, നോബിള്‍ ബാബു തോമസ്, അജു വര്‍ഗീസ്, റോണി ഡേവിഡ് ഉള്‍പ്പെടെയുളള താരങ്ങളായിരുന്നു ഹെലനില്‍ പ്രധാന വേഷങ്ങളിലെത്തിയത്.
ഹെലനിലെ പ്രകടനത്തിലൂടെ അന്നയ്ക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിരുന്നു. ഇപ്പോഴിത വിജയ ചിത്രത്തിന്റെ തമിഴ് റീമേക്കും വരികയാണ്. അന്‍പിര്‍ക്കിനിയാള്‍ എന്നാണ് സിനിമയുടെ പേര്. ഹെലന് തമിഴ് റീമേക്കിന്റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. അന്ന ബെനിന്റെ റോളില്‍ കീര്‍ത്തി പാണ്ഡ്യനാണ് ചിത്രത്തില്‍ എത്തുന്നത്. ലാല്‍ അവതരിപ്പിച്ച വേഷത്തില്‍ കീര്‍ത്തിയുടെ പിതാവ് അരുണ്‍ പാണ്ഡ്യനും അഭിനയിച്ചിരിക്കുന്നു. ഗോകുലാണ് സിനിമ സംവിധാനം ചെയ്യുന്നത്. മോഹന്‍ലാല്‍ ചിത്രം ശ്രദ്ധയിലൂടെ മലയാളത്തിലും ശ്രദ്ധിക്കപ്പെട്ട താരമാണ അരുണ്‍ പാണ്ഡ്യന്.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
പ്രവീണ്‍, രവീന്ദ്ര, ഭൂപതി തുടങ്ങിയവരാണ് ഹെലന് തമിഴ് റീമേക്കിലെ മറ്റ് പ്രധാന താരങ്ങള്‍. അതേസമയം സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രമായിട്ടാണ് ഹെലന് പുറത്തിറങ്ങിയത്. അന്ന ബെന്റിന്റെ പ്രകടനം തന്നെയായിരുന്നു ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായിരുന്നത്. കുമ്പളങ്ങിക്ക് ശേഷം നടിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയിരുന്നു ചിത്രം. അജു വര്‍ഗീസ് ചിത്രത്തില്‍ നെഗറ്റീവ് റോളിലാണ് എത്തിയത്. അന്നയുടെ നായകനായാണ് നോബിള്‍ ബാബു തോമസ് അഭിനയിച്ചത്. ലാലും ഹെലനില്‍ അച്ഛന്റെ റോളില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച തുടക്കമാണ് സംവിധായകന് മാത്തുക്കുട്ടി സേവ്യറിനും ലഭിച്ചത്.