twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനൂപ് മലയാളത്തിന് പുറത്ത് കടക്കുന്നു

    By Ravi Nath
    |

    അഭിനയം, തിരക്കഥ, പാട്ടെഴുത്ത് മൂന്നിലും തിളങ്ങിനില്‍ക്കുന്ന അനൂപ് മേനോന് മലയാളസിനിമയില്‍ നല്ല സമയമാണ്. സമയം നന്നാവുമ്പോള്‍ അവസരം വന്നു കൊണ്ടേയിരിക്കും, തമിഴില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു വേഷം അനൂപ് മേനോനെ തേടി വന്നിരിക്കയാണ് .ചെന്നൈയില്‍ ഒരു നല്ലിരവ് എന്ന ചിത്രത്തിലൂടെയാണ് അനൂപ് തമിഴില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്.

    ചിത്രത്തില്‍ അന്ധനായാണ് അനൂപ് വേഷമിടുന്നത്. മീര കതിരവന്‍ സംവിധാനം ചിത്രത്തില്‍ ശ്രീലങ്കയില്‍ നിന്നും തമിഴകത്തെത്തുന്ന ശന്‍ന്താന്‍ എന്ന കഥാപാത്രമാണ് അനൂപ് മേനോന്റേത്. ശന്‍ന്തന്‍ എന്ന അന്ധന്‍ തന്റെ കാണാതായ കുട്ടിയേയും നായയേയും അന്വേഷിച്ചു നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.

    മണ്ണില്‍ വേരുകളുള്ള സാധാരണമനുഷ്യരിലേക്ക് കടന്നു ചെല്ലുന്ന തമിഴിലെ പുതിയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് ഏറെ ഹൃദയസ്പര്‍ശിയായി അനുഭവപ്പെടുന്നവയാണ്. ഹൃദയഭേദകമായ ആവിഷ്‌കാര രീതി യിലൂടെയാണ് ഈ ചിത്രവും അവതരിപ്പിക്കപ്പെടുന്നത്. തമിഴില്‍ അനൂപ് മേനോന് ഏറെ സാദ്ധ്യതകള്‍ തുറന്നു നല്‍കുന്ന ചിത്രവും കൂടിയായിരിക്കും മീര കതിരവന്റേത്.

    കോക്ടെയ്ല്‍, ബ്യൂട്ടിഫുള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച സിനിമകളുടെ വക്താവായി മലയാളത്തില്‍ തുടരുന്ന അനൂപ് മേനോന്‍ വളരെ സൂക്ഷ്മമായി അഭിനയവും എഴുത്തും തിരഞ്ഞെടുക്കുന്നു എന്നതു തന്നെയാണ് ശ്രദ്ധിക്കപ്പെടാനുള്ള കാരണം. പുതുമ കണ്ടെത്താന്‍ ശ്രമിക്കുന്ന ചിത്രങ്ങളുടെ ഭാഗമാകുന്നു എന്നതും അനൂപിന്റെ സമര്‍ത്ഥമായ സെലക്ഷനാണ്. മലയാളത്തില്‍ ഉടന്‍ റിലീസിംഗ് കാത്തിരിക്കുന്ന ട്രിവാന്‍ഡ്രം ലോഡ്ജിന്റെ രചന അനൂപിന്റേതാണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അനൂപിന് ശ്രദ്ധേയമായ വേഷമുണ്ട്.

    English summary
    Anoop Menon is doing the role of a blind in Tamil film. The name of the film is ‘Nalirvau.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X