കുട്ടി തലയ്‌ക്കൊപ്പം അനൗഷ്‌ക! അജിത്തിന്റെ മക്കളുടെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

തമിഴില്‍ എറ്റവും കൂടുതല്‍ ആരാധകരുളള സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് അജിത്ത്. നടന്റെ പുതിയ സിനിമകള്‍ക്കായെല്ലാം വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബ ജീവിതവും നല്ല രീതിയിലാണ് താരം മുന്നോട്ടുകൊണ്ടുപോവാറുളളത്. അജിത്തിന്റെ കുടുംബ ചിത്രങ്ങളെല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഭാര്യ ശാലിനിക്കും മക്കള്‍ക്കുമൊപ്പമുളള തലയുടെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കാറുളളത്.

 ajith-family

അജിത്തിന്റെ മക്കളായ അനൗഷ്‌കയുടെയും ആദ്വിക്കിന്റെയും പുതിയ ചിത്രങ്ങള്‍ തരംഗമായി മാറിയിരുന്നു. ഇരുവരും ഒരുമിച്ചുളള ചിത്രമാണ് അജിത്ത് ഫാന്‍സ് പേജുകളില്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഫോട്ടോയില്‍ ഇരുവര്‍ക്കൊപ്പം ഒരു പട്ടിക്കുട്ടിയെയും കാണാം. വീട്ടില്‍ നിന്നെടുന്ന ചിത്രങ്ങളാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. കുട്ടി തല എന്ന പേരിലാണ് നാലു വയസുളള ആദ്വിക്കിനെ ആരാധകര്‍ വിളിക്കാറുളളത്.

അതേസമയം നേര്‍കൊണ്ട പാര്‍വൈയാണ് അജിത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തുടര്‍ന്ന് എച്ച് വിനോദ് തന്നെ സംവിധാനം ചെയ്യുന്ന വലിമൈ എന്ന ചിത്രത്തിലാണ് നടന്‍ അഭിനയിച്ചിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Read more about: ajith അജിത്ത്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X