»   » കുഞ്ഞു ബേബി ശാലിനി തന്നെ, കരകാട്ടമാടുന്ന അനൗഷ്‌കയുടെ ചിത്രങ്ങള്‍ വൈറലാവുന്നു, ചിത്രങ്ങള്‍ കാണൂ!!

കുഞ്ഞു ബേബി ശാലിനി തന്നെ, കരകാട്ടമാടുന്ന അനൗഷ്‌കയുടെ ചിത്രങ്ങള്‍ വൈറലാവുന്നു, ചിത്രങ്ങള്‍ കാണൂ!!

Posted By: Nihara
Subscribe to Filmibeat Malayalam

തമിഴകത്തിന്റെ സ്വന്തം താരം തല അജിത്തും ശാലിനിയും പ്രേക്ഷകര്‍ക്ക് ഏരെ ഇഷ്ടപ്പെട്ട താരദമ്പതികളാണ്. ബാലതാരമായി സിനിമയിലെത്തിയ ശാലിനിയും ശ്യാമിലിയും ഒരു കാലത്തെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

തമിഴ് താരം അജിത്തുമായുള്ള വിവാഹത്തോടെ ഉത്തമ കുടുംബിനിയുടെ റോളിലേക്കൊതുങ്ങിയിരിക്കുകയാണ് ശാലിനി. ഭര്‍ത്താവിനെയും മക്കളെയും നോക്കി കുടുംബ ജീവിതത്തില്‍ ഏറെ തിരക്കുമായി നില്‍ക്കുന്ന ശാലിനിയുടെ തിരിച്ചു വരവിനായാണ് പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. ശാലിനിയുടെയും അജിത്തിന്റെയും മകള്‍ അനൗഷ്‌കയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

കുഞ്ഞു അനൗഷ്‌കയുടെ ചിത്രങ്ങള്‍ വൈറലാവുന്നു

സ്‌കൂള്‍ ആനിവേഴ്‌സ്‌റി പരിപാടിക്കിടയില്‍ കരകാട്ടമാടുന്ന കുഞ്ഞു അനൗഷ്‌കയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ട്വിറ്റര്‍ ട്രെന്‍ഡില്‍ ആറാം സ്ഥാനത്തെത്തി

അനൗഷ്‌കയുടെ കരകാട്ടത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റായി മാറിയിരിക്കുകയാണ്. അനൗഷ്‌ക അജിത്ത് എന്ന ഹാഷ് ടാഗില്‍ പോസ്റ്റ് ചെയ്ത ഒന്‍പതുകാരിയുടെ ചിത്രങ്ങള്‍ ട്വിറ്റര്‍ ട്രെന്‍ഡിങ്ങഇല്‍ ആറാം സ്ഥാനത്ത് എത്തിയിരുന്നു.

പ്രേക്ഷകരുടെ മനം കവര്‍ന്ന് കൊച്ചു മിടുക്കി

പ്രേക്ഷകരുടെ മനം കവര്‍ന്ന് മുന്നേറുകയാണ് ഈ കൊച്ചു മിടുക്കി. ശാലിനിയുടെയും ശ്യാമിലിയുടെയും പാത പിന്തുടര്‍ന്ന് കൊച്ചു മിടുക്കി സിനിമയിലെത്തുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാദകവൃന്ദം.

ഭാവിയിലെ താരമാകും

അച്ഛനെയും അമ്മയേയും പോലെ കുഞ്ഞു അനൗഷ്‌കയും ഭാവിയില്‍ സിനിമാതാരമായി എത്തുമെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. വളരെ ക്യൂട്ടായ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

English summary
Anoushka Ajith Photos getting viral .

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam