പാട്ടുപാടി കൈയ്യടി നേടി അനൗഷ്‌ക! ശാലിനിയുടേയും അജിത്തിന്‍റേയും മകളുടെ പാട്ടിനെ ഏറ്റെടുത്ത് ആരാധകര്‍!

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് അജിത്തിന്റേത്. ശാലിനിയുമായുള്ള കെമിസ്ട്രി സ്‌ക്രീനില്‍ മാത്രമായിരുന്നില്ല, ജീവിതത്തിലും നിലനിര്‍ത്താനായി തീരുമാനിക്കുകയായിരുന്നു അജിത്ത്. പ്രണയജോഡികളായി മുന്നേറുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു താരം. സിനിമയില്‍ സജീവമല്ലെങ്കിലും ശാലിനിയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം ആരാധകര്‍ കൃത്യമായി അറിയാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടാണ് താരവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ വൈറലായി മാറുന്നത്. ഇപ്പോഴിതാ മകളായ അനൗഷ്‌കയുടെ പാട്ടിന് കൈയ്യടിയുമായെത്തിയിരിക്കുകയാണ് ആരാധകര്‍.

അജിത്തിന്റേയും ശാലിനിയുടേയും മൂത്ത മകളാണ് അനൗഷ്‌ക. ഇളയ മകനായ അദ്വൈകിനേയും പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. മക്കളുടെ സ്‌കൂളിലെ പരിപാടികളില്‍ ഇരുവരും പങ്കെടുക്കാറുണ്ട്. സിനിമയ്ക്കപ്പുറത്തെ ജീവിതത്തില്‍ സാധാരണക്കാരാനായാണ് അദ്ദേഹം എല്ലാവരോടും ഇടപഴകുന്നത്. ലാളിത്യമുള്ള പെരുമാറ്റവുമായെത്തുന്ന താരത്തോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. അടുത്തിടെയായിരുന്നു ശാലിനി 40ാം പിറന്നാളാഘോഷിച്ചത്. പിറന്നാളാശംസ നേര്‍ന്ന് ആരാധകരെത്തിയിരുന്നു. അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടി നല്‍കി ശാലിനിയെ അമ്പരപ്പിക്കുകയായിരുന്നു അജിത്ത്.

Anoushka Ajith

സ്‌കൂളിലെ ക്രിസ്മസ് പരിപാടിക്കിടയില്‍ പാട്ട് പാടുന്ന അനൗഷ്‌കയുടെ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അച്ഛന്റെ സിനിമകളില്‍ മകളുടെ പാട്ടുണ്ടാവുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. പുതിയ സിനിമയായ വാലിമൈയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദാരാബാദിലാണ് അജിത്ത് ഇപ്പോള്‍. ബോണി കപൂറാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. നേര്‍കൊണ്ട പാര്‍വൈയ്ക്ക് വേണ്ടിയായിരുന്നു നേരത്തെ ഇരുവരും ഒരുമിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X