»   » തമിഴില്‍ 'സൂപ്പര്‍താരമായ' മലയാളി നടിയ്ക്ക് നായകനായി പോകുന്ന 'അണലി സാബു'

തമിഴില്‍ 'സൂപ്പര്‍താരമായ' മലയാളി നടിയ്ക്ക് നായകനായി പോകുന്ന 'അണലി സാബു'

Posted By:
Subscribe to Filmibeat Malayalam

സോളോ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ ഇപ്പോള്‍ ശ്രദ്ധേയനാണ് അന്‍സണ്‍ പോള്‍. മലയാളത്തിലെ സഹതാര വേഷം ഉപേക്ഷിച്ച് തമിഴില്‍ നായകനായി പോകുകയാണിപ്പോള്‍ അന്‍സണ്‍. റെമോ എന്ന ചിത്രത്തിലൂടെ തമിഴകത്തെത്തിയ അന്‍സണിന്റെ രണ്ടാമത്തെ ചിത്രമാണിത്.

അനിത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇതിനോടകം ആരംഭിച്ചു. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയായ മലയാളി താരം ഓവിയയാണ് ചിത്രത്തില്‍ അന്‍സണ്‍ പോളിന്റെ നായികയായെത്തുന്നത്. ചിത്രത്തെ കുറിച്ച് അന്‍സണ്‍ എന്താണ് പറയുന്നതെന്ന് വായിക്കാം..

മമ്മൂട്ടിയും ഒരു കാരണമാണ്, എബ്രഹാമിന്റെ സന്തതികളെ കുറിച്ച് കനിഹ

റൊമാന്‍സ് ചിത്രം

റെമോയ്ക്ക് ശേഷം വീണ്ടുമൊരു തമിഴ് ചിത്രം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇതൊരു റൊമാന്റിക് ഫീല്‍ ചിത്രമാണ് എന്നും നായകന്‍ പറഞ്ഞു. ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും.

നായിക ഓവിയ

മറ്റൊരു മലയാളി താരത്തിനൊപ്പം പ്രവൃത്തിയ്ക്കുന്നതിന്റെ സന്തോഷവും അന്‍സണ്‍ പങ്കുവച്ചു. ഓവിയയും അന്‍സണും തൃശ്ശൂര്‍ക്കാരാണ് എന്നതും പ്രത്യേകതയാണ്.

ആടു ടു വിലെ അണലി സാബു

ചിത്രത്തിന്റെ നിര്‍മാതാവ് വിജയ് ബാബു എനിക്ക് സഹോദര തുല്യനാണ്. ആട് ടുവില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ഞാനദ്ദേഹത്തെ അറിയിച്ചിരുന്നു. അണലി സാബു എന്ന കഥാപാത്രം അപ്പാനി ശരത്ത് ചെയ്യാനിരുന്നതായിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്‌നം കാരണം അദ്ദേഹം പിന്മാറിയപ്പോഴാണ് എനിക്ക് അവസരം വന്നത്.

മമ്മൂട്ടിയ്‌ക്കൊപ്പം

എബ്രഹാമിന്റെ സന്തതികള്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ ഒരു കഥാപാത്രം ചെയ്യുന്ന സന്തോഷവും അന്‍സണ്‍ പ്രകടിപ്പിച്ചു. ചിത്രത്തില്‍ മെഗാസ്റ്റാറിന്റെ സഹോദരന്റെ വേഷമാണത്രെ.

English summary
Anson to debut as a hero in Tamil with Oviya
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam