ഒവിയയുടെ ​ഗതി ശ്രീക്കുണ്ടാകരുത്; ആഘോഷിച്ചവർ നടിയോട് ചെയ്തത്; തുറന്ന് പറഞ്ഞ് അന്തനൻ

കഴിഞ്ഞ ദിവസമാണ് തമിഴ് നടൻ ശ്രീയുടെ ‍ഇന്നത്തെ സാഹചര്യം ചർച്ചയായത്. നടന്റെ രൂപ മാറ്റം ഏവരെയും ഞെ‌ട്ടിച്ചു. മെലിഞ്ഞ് ആരോ​ഗ്യം ശോഷിച്ച ശ്രീയെക്കണ്ട് പലർക്കും തിരിച്ചറിയാനായില്ല. നടന് മാനസിക പ്രശ്നങ്ങളുണ്ടോയെന്ന ചോദ്യവും ഇതിനിടെ വന്നു. കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമെല്ലാം അകന്ന് കഴിയുതയായിരുന്നു കുറച്ച് കാലമായി ശ്രീ. സോഷ്യൽ മീഡിയയിലെ ചർ‌ച്ചകൾക്കും ചോദ്യങ്ങൾക്കും പിന്നാലെ സംവിധായകൻ ലോകേഷ് കനകരാജ് ശ്രീയെ കണ്ടെത്തിയെന്നും നിലവിൽ ആശുപത്രിയിലാണെന്നുമുള്ള വിവരം പങ്കുവെച്ചു.

ശ്രീക്ക് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച ജനപിന്തുണയെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ. പൊള്ളയായ വാക്കുകൾ കൊണ്ട് ശ്രീയെ പിന്തുണയ്ക്കരുതെന്ന് അന്തനൻ പറയുന്നു. എന്റെ സ്വത്തിൽ പകുതിയും നിനക്ക് എഴുതി തരാമെന്ന് ചിലർ ശ്രീയുടെ കമന്റ് ബോക്സിൽ പറയുന്നുണ്ട്. ആത്മവിശ്വാസം നൽകുന്നത് നല്ല കാര്യമാണ്. പക്ഷെ വെറുതെ ഒരു കാര്യം പറഞ്ഞ് പിന്നെ അവരെ അവ​ഗണിക്കുന്നത് ശരിയല്ലെന്നും അന്തനൻ അഭിപ്രായപ്പെട്ടു. നടി ഒവിയ ബി​ഗ് ബോസിൽ പോയപ്പോൾ വലിയ ജന പിന്തുണ ലഭിച്ച കാര്യവും അന്തനൻ ചൂണ്ടിക്കാട്ടി. ചുരുങ്ങിയ നാളുകൾ കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഒവിയ ഇടം നേടി. ബി​ഗ് ബോസിൽ നിന്ന് ഇറങ്ങുന്ന സമയത്ത് ഒവിയക്ക് ലഭിച്ച പിന്തുണ തമിഴ്നാടിനെ അത്ഭുതപ്പെടുത്തി.

Actor Sri

ഒവിയ ആർമി വരെയുണ്ടായി. ഒവിയ ആർമിയിൽ ഉൾപ്പെ‌ടുന്നത് അഭിമാനത്തോടെ പലരും കണ്ടു. പുറത്ത് വന്നാൽ അ‌ടുത്ത നയൻതാരയാണ് എന്നെല്ലാം പറഞ്ഞ് വലിയ ബിൽഡപ്പ് കൊടുത്തു. അവസാനം എന്താണ് സംഭവിച്ചതെന്നറിയില്ല. ഒവിയയും ആർധകരും എവിടെയാണിപ്പോൾ എന്നറിയില്ല. അതേ സാഹചര്യം ശ്രീക്കുണ്ടാകരുതെന്നും അന്തനൻ വ്യക്തമാക്കി.

ഒവിയക്കുണ്ടായ ​ഗതി ശ്രീക്കുണ്ടാകരുത്. ലോകേഷ് കനകരാജും എസ്ആർ പ്രഭുവുമെല്ലാം ചേർന്നാണ് ശ്രീയെ തിരികെ കൊണ്ട് വന്നത്. നല്ല ജീവിതം ശ്രീക്ക് നൽകാനും അവർക്ക് ഉത്തരവാദിത്വമുണ്ട്. പ്രത്യേകിച്ചും ലോകേഷ് കനകരാജിന്. നല്ല റോളുകൾ ശ്രീക്ക് നൽകണമെന്നും അന്തനൻ അഭിപ്രായപ്പെട്ടു. ടെലിവിഷൻ രം​ഗത്ത് നിന്നുമാണ് ശ്രീ സിനിമാ രം​ഗത്തേക്ക് വരുന്നത്. ചില സിനിമളുടെ പരാജയം ശ്രീയെ ബാധിച്ചിരുന്നു. ഒരു സിനിമയു‌ടെ പ്രതിഫലം ലഭിക്കാത്ത് ശ്രീയെ മാനസികമായി തളർത്തിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

Actor Sri  Oviya

ശ്രീയു‌ടെ സ്വകാര്യത മാനിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും നടന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴകത്ത് നിന്നും ഇതാദ്യമായല്ല ഇത്തരം സംഭവങ്ങൾ വാർത്തയാകുന്നത്. ​ഗായിക സുചിത്രയ്ക്കുണ്ടായ പ്രശ്നങ്ങൾ അടുത്ത കാലത്ത് ചർച്ചയായതാണ്. സുചിത്ര മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് വിവരം. സുചി ലീക്ക്സ് വിവാദത്തിന് ശേഷമാണ് സുചിത്രയും കരിയറും ജീവിതവും തകിടം മറിയുന്നത്. പ്രമുഖ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ സുചിത്രയുടെ എക്സ് അക്കൗണ്ടിലൂടെ പുറത്ത് വന്നു.

തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നായിരുന്നു സുചിത്രയുടെ വാദം. സുചിത്രയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് അന്ന് ​ഗായികയുടെ ഭർത്താവയിരുന്ന ​കാർത്തിക് കുമാർ തുറന്ന് പറഞ്ഞു. ഇതിനിടെ ഇവർ വിവാഹ മോചിതരുമായി. അടുത്തിടെ നൽകിയ അഭിമുഖത്തിൽ തമിഴകത്തെ പല താരങ്ങൾക്കെതിരെയും സുചിത്ര സംസാരിച്ചു. കാർത്തിക് കുമാറിനെതിരെയും ആരോപണങ്ങൾ ഉന്നയിച്ചു. വിവാ​​ദമായതോടെ അഭിമുഖം നീക്കേണ്ടി വന്നു. ഇപ്പോഴും വിവാദ പരാമർശങ്ങൾ സുചിത്ര തുടരുന്നു.

More from Filmibeat

Read more about: oviya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X