സിനിമയിൽ ശ്രദ്ധയില്ല, ഭാര്യക്കൊപ്പം കറക്കം; സഹസംവിധായകരെ ഏൽപ്പിച്ച് വി​ദേശത്ത്; വിഘ്നേശിനെതിരെ അന്തനൻ

തമിഴ് സിനിമാ രം​ഗത്തെ മുൻനിര സംവിധായകരിൽ ഒരാളാണ് വിഘ്നേശ് ശിവൻ‌. നാനും റൗഡി താൻ എന്ന സിനിമയിലൂടെയാണ് വിഘ്നേശിന്റെ കരിയർ മാറി മറിയുന്നത്. വൻ ഹിറ്റായ ചിത്രം വിഘ്നേശിന് ഏറെ പ്രശംസ നേടിക്കൊടുത്തു. വിഘ്നേശിന്റെ ജീവിതം നാനും റൗഡി താൻ മാറ്റി മറിച്ചു. ഷൂട്ടിം​ഗിനിടെ നായിക നയൻതാരയുമായി വിഘ്നേശ് പ്രണയത്തിലായി. നടിയെ വിവാഹവും ചെയ്തു. ഉയിർ, ഉലകം എന്നീ ഇരട്ടക്കുട്ടികളും താര ദമ്പതികൾക്ക് പിറന്നു.

ഇന്ന് സിനിമയ്ക്കൊപ്പം ബിസിനസ് ഉൾപ്പെടെയുള്ള വരുമാന ശ്രോതസുകൾ വിഘ്നേശിനും നയൻതാരയ്ക്കുമുണ്ട്. എന്നാൽ സിനിമാ കരിയറിൽ വിഘ്നേശിന് മോശം സമയമാണ്. തുടരെ പരാജയ സിനിമകൾ വന്നത് വിഘ്നേശിനെ ബാധിക്കുന്നു. അടുത്തിടെയാണ് അജിത്ത് ചിത്രത്തിലെ സംവിധായക സ്ഥാനത്ത് നിന്ന് വിഘ്നേശിനെ മാറ്റിയത്. പ്രൊഡക്ഷൻ കമ്പനി ലൈകയാണ് ഈ തീരുമാനം എടുത്തത്. എൽഐസി എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവ് നടത്താനുള്ള ശ്രമത്തിലാണ് വിഘ്നേശ്.

Vignesh Shivan  Nayanthara

കരിയറിനൊപ്പം കുടുംബ ജീവിതത്തിനും വിഘ്നേശ് ഇന്ന് ശ്രദ്ധ നൽകുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് നയൻതാരയ്ക്കും മക്കൾക്കും ഒപ്പമുള്ള വിദേശ യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ വിഘ്നേശ് പങ്കുവെച്ചത്. ഇപ്പോഴിതാ വിഘ്നേശിനെക്കുറിച്ച് സംസാരിക്കുകയാണ് മാധ്യമപ്രവർത്തകൻ അന്തനൻ. കരിയറിലേക്ക് ശ്രദ്ധ നൽകാതെയാണ് വിഘ്നേശ് നയൻതാരയ്ക്കൊപ്പം കറങ്ങുന്നതെന്ന് അന്തനൻ പറയുന്നു. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

വിഘ്നേശ് ശിവന് ഇവിടെ വലിയ ജോലിയുണ്ട്. എൽഐസി സിനിമയു‌ടെ ഷൂട്ടുണ്ട്. എന്നാൽ അത് വിട്ട് വിഘ്നേശ് വിദേശത്തേക്ക് പോയി. ഇവിടെ ദീപാവലിക്ക് റിലീസ് ചെയ്യാനുള്ളതാണ്. ഇത് പോലെയാണ് അജിത്തിനൊപ്പമുള്ള സിനിമ അദ്ദേഹത്തിന്റെ കൈയിൽ നിന്ന് പോയത്. ആ സിനിമയിൽ അജിത്ത് കമ്മിറ്റായി. പ്രൊഡക്ഷൻ കമ്പനി എപ്പോൾ വേണമെങ്കിലും ഷൂട്ടിലേക്ക് കടക്കാൻ തയ്യാറായി. എന്നാൽ വിഘ്നേശ് ശിവൻ കഥ തയ്യാറാക്കാതെ പരസ്യ ചിത്രങ്ങൾ ചെയ്തു.

Vignesh Shivan  Nayanthara

ഭാര്യക്കൊപ്പം വിദേശത്തേക്ക് പോയി. ഇങ്ങനെ ചുറ്റിക്കറങ്ങി. കഥയുടെ ഫസ്റ്റ് ഹാഫ് അജിത്തിനോട് പറഞ്ഞതാണ്. സെക്കന്റ് ഹാഫ് പറഞ്ഞില്ല. വെറുതെ ഒരു കഥ സെക്കന്റ് ഹാഫിൽ പറഞ്ഞു. അതോടെയാണ് എല്ലാവർക്കും ദേഷ്യം വന്നത്. പ്രൊഡക്ഷൻ കമ്പനി വിഘ്നേശിന് പകരം മ​ഗിഴ് തിരുമേനിയെ സംവിധാന സ്ഥാനത്തേക്ക് കാെണ്ടുവന്നെന്നും അന്തനൻ പറയുന്നു, ഇതേ സാഹചര്യമാണ് ഇപ്പോൾ എൽഐസി എന്ന സിനിമയ്ക്കും.

വേറെ ആരെങ്കിലുമായിരുന്നെങ്കിൽ സിനിമ റിലീസിന് തയ്യാറാക്കാതെ എങ്ങനെ വിദേശത്തേക്ക് പോകും എന്ന് ചോദിച്ച് സിനിമയുടെ കാര്യങ്ങൾ നോക്കും. എന്നാൽ വിഘ്നേശ് ഒന്നും നോക്കാതെ പോയി. അസോയിയേറ്റ് ഡയറക്ടർമാർ ഉണ്ട്. അവരവരുടെ ജോലി അവർ നോക്കും. പക്ഷെ സംവിധായകൻ നോക്കിയില്ലെങ്കിൽ വരുമ്പോൾ പ്രതീക്ഷിച്ചത് പോലെയാവില്ല സിനിമയെന്നും അന്തനൻ ചൂണ്ടിക്കാട്ടി. കരിയറിൽ നയൻതാരയ്ക്കും മോശം സമയമാണ്. നടിയുടെ അടുത്തിടെ പുറത്തിറങ്ങിയ ഭൂരിഭാ​ഗം സിനിമകളും പരാജയപ്പെട്ടു.

Read more about: vignesh shivan nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X