നയന്‍താരയെ ധനുഷിന് ഇഷ്ടമായിരുന്നു, നടന്റെ ഭാര്യ പിണങ്ങി പോയതിന് കാരണം നയന്‍സാണ്! ആരോപണവുമായി അന്തനന്‍
നയന്‍താരയും നടന്‍ ധനുഷും തമ്മിലുള്ള വഴക്ക് വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. ധനുഷ് നിര്‍മ്മിച്ച സിനിമയുടെ 3 സെക്കന്‍ഡ് ഉള്ള ദൃശ്യത്തിന് പത്തുകോടി രൂപ കൊടുക്കണമെന്ന് ആവശ്യപ്പെട്ടതായും ധനുഷ് തന്നോട് പ്രതികാരദാഹിയെ പോലെയാണ് പെരുമാറുന്നതെന്നും തുടങ്ങി നടനെതിരെ ഗുരുതരമായ ആരോപണമാണ് നയന്‍താര ഉന്നയിച്ചത്.
ധനുഷിനെ മോശക്കാരനാക്കിയുള്ള നയന്‍താരയുടെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ താരങ്ങളെ കുറിച്ചുള്ള പല കഥകളും പ്രചരിച്ചു. അതില്‍ നടനും യൂട്യൂബറുമായ അന്തനന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. ധനുഷും ഭാര്യയും ബന്ധം വേര്‍പിരിഞ്ഞതിന് കാരണം നയന്‍താര ആണെന്നും പുതിയ പ്രശ്‌നങ്ങള്‍ ഇന്ന് തുടങ്ങിയതല്ലെന്നുമാണ് തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ അന്തനന്‍ വ്യക്തമാക്കുന്നത്.

ധനുഷും നയന്‍താരയും തമ്മിലുള്ളത് ഇപ്പോള്‍ തുടങ്ങിയതല്ല, നീണ്ടകാലങ്ങളായിട്ടുള്ള പ്രശ്‌നങ്ങളാണ്. വിഘ്നേഷ് ശിവന്‍ നയന്‍താരയുടെ ജീവിതത്തില്‍ വന്നത് മുതല്‍ ധനുഷിന് ഇഷ്ടക്കേടുകള്‍ ഉണ്ടായിരുന്നു. അതില്‍ പ്രധാന കാരണം സാധാരണക്കാരനായ ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ വലിയൊരു നടിയെ വിവാഹം ചെയ്തു എന്നതാണ്.
മനുഷ്യര്‍ എല്ലാരും യേശുക്രിസ്തുവും ബുദ്ധനും ഒന്നുമല്ലല്ലോ, ഇത്രയും കാലം തന്നോട് അടുപ്പത്തിലായിരുന്ന ഒരു നടിയെ പെട്ടെന്ന് ഒരാള്‍ വന്ന് തട്ടിയെടുത്തത് പോലെയായി. അതിന്റെ ഒരു ദേഷ്യം ഉണ്ടാവും. മാത്രമല്ല ധനുഷ് നിര്‍മ്മിച്ച സിനിമയില്‍ ഇവര്‍ രണ്ടുപേരും നടന്ന രീതികളും അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ ആയില്ല. അതിനൊരു മറുപടി കൊടുക്കാന്‍ കാത്തിരിക്കുകയായിരുന്നു.
അങ്ങനെയിരിക്കുമ്പോള്‍ ഇവര്‍ തന്നെ ഒരു അവസരം കൊടുത്തത് പോലെയായി. ഇവരുടെ വിവാഹ വീഡിയോ നെറ്റ്ഫ്‌ലിക്‌സില്‍ കൊടുത്ത് വലിയൊരു തുക വാങ്ങിയിരുന്നുവെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും നടക്കില്ല.
ഈ സിനിമയുടെ ദൃശ്യങ്ങള്‍ വേണമെങ്കില്‍ ധനുഷിനോട് നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അതിനുപകരം അദ്ദേഹത്തിന്റെ മാനേജറെ ബന്ധപ്പെട്ട് തികച്ചും ഒഫീഷ്യല്‍ ആയിട്ടാണ് അവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. അതിലും ധനുഷ് വഴങ്ങാതെ വന്നതോടെ നേരിട്ട് കാണണമെന്ന് ആവശ്യമായി.

മാനേജരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ധനുഷ് കാണാമെന്ന് സമ്മതിച്ചു. ഇതോടെ തന്റെ ഓഫീസിലേക്ക് വരാനാണ് നയന്‍താര പറഞ്ഞത്. ആവശ്യം അവര്‍ക്കാണ് അങ്ങനെയുള്ളപ്പോള്‍ നടി ധനുഷിനെ കാണാന്‍ അങ്ങോട്ടാണ് പോകേണ്ടിയിരുന്നത്. അതിനുപകരം ഇങ്ങോട്ട് വരാന്‍ പറഞ്ഞത് നടനെ ചൊടിപ്പിച്ചു.
നയന്‍താരയും വിഘ്‌നേശും വിവാഹിതരായത് തമിഴ് ഇന്‍ഡസ്ട്രിയിലെ പലര്‍ക്കും ഇഷ്ടപ്പെടാത്ത കാര്യമാണ്. അതിന് കാരണം പലരും ആഗ്രഹിച്ചിരുന്ന നയന്‍താരയെ സാധാരണക്കാരന് കിട്ടി എന്നതാണ്. പ്രഭുദേവയും സിമ്പുവും മാത്രമല്ല നടന്‍ ധനുഷിനും നയന്‍താരയെ ഇഷ്ടമായിരുന്നു.
ഒരുകാലത്ത് ധനുഷ് നയന്‍താരയെ സ്‌നേഹിച്ചിരുന്നു. നയന്തരയ്ക്കും ഇഷ്ടമുണ്ടായിരുന്നു. ഇതൊക്കെ പുറംലോകത്തിന് അറിയാവുന്ന കാര്യമാണ്. ധനുഷും ഭാര്യ ഐശ്വര്യ രജനികാന്ത് ഇപ്പോള്‍ കോടതിയുടെ മുന്നില്‍ വന്നു നില്‍ക്കുന്നതിന്റെ കാരണം തുടങ്ങിയത് തന്നെ നയന്‍താരയുടെ പേരിലാണ്. അതിനുശേഷം ആണ് ധനുഷിന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നതെന്നും അന്തനൻ പറയുന്നു.


Click it and Unblock the Notifications