For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നവരസയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു, മലയാളത്തിൽ നിന്ന് പാർവതിയും പ്രയാഗയും നെടുമുടി വേണുവും

  |

  സംവിധായകൻ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിർമാണത്തിൽ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയുടെ റിലീസ് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു.ആഗസ്റ്റ് 6 നാണ് നവരസ റിലീസ് ചെയ്യുന്നത്. തമിഴ് ആന്തോളജി ചിത്രം നവരസയുടെ ഫസ്റ്റ് ലുക്ക് ടീസറും പുറത്ത് വിട്ടിട്ടുണ്ട്. ചിത്രത്തിന്റെ റിലീസ് തീയ്യതി അടക്കമാണ് ടീസർ പുറത്ത് വിട്ടിരിക്കുന്നത്. ഓഗസ്റ്റ് ആറിന് ചിത്രം നെറ്റ്ഫ്ലിക്സിലെത്തും. വിഖ്യാത സംവിധായകൻ ഭരത് ബാലയുടെ പ്രത്യേക കൺസെപ്റ്റിലൊരുക്കിയിരിക്കുന്ന ഫസ്റ്റ് ലുക്ക് ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്. ആന്തോളജി ചിത്രത്തിലെ ഒൻപത് കഥകളിലെയും പ്രധാന താരങ്ങൾ വഹിക്കുന്ന ഇമോഷൻസിലൂടെയാണ് ടീസർ പ്രേക്ഷകരെ കൊണ്ടുപോകുന്നത്.

  navarasa

  ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. പ്രിയദർശൻ, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, അരവിന്ദ് സ്വാമി, സർജുൻ, രതിന്ദ്രൻ പ്രസാദ്, കാർത്തിക് സുബ്ബരാജ്, വസന്ത്. ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ അടിസ്ഥാനമാക്കിയാണ് നവരസ ഒരുങ്ങിയിരിക്കുന്നത്.

  മണിരത്‌നത്തിന്‍റെ മദ്രാസ് ടാക്കീസിന്‍റെയും ജയേന്ദ്ര പഞ്ചപകേശന്‍റെ ക്യൂബ് സിനിമ ടെക്നോളജീസിന്‍റെയും ബാനറിൽ നിർമിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിർമാണത്തിൽ ജസ്റ്റ്‌ടിക്കറ്റിന്റെ ബാനറിൽ എ.പി. ഇന്റർനാഷണൽ, വൈഡ് ആംഗിൾ ക്രിയേഷൻസും പങ്കാളികൾ ആണ്.

  ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവർത്തകരുടെ സംഘടന ഫെപ്‌സി മുഖേന കൊവിഡ് പ്രതിസന്ധിയിൽപെട്ട സിനിമാതൊഴിലാളികൾക്ക് നൽകും.ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവർത്തകരും പ്രതിഫലം വാങ്ങാതെ സൗജന്യമായാണ് സിനിമയിൽ പ്രവർത്തിച്ചത്.
  തമിഴ് ചലച്ചിത്രമേഖലയെ സഹായിക്കാനും പിന്തുണയ്ക്കാനുമുള്ള ശക്തമായ പ്രേരണയിൽ നിന്നാണ് നവരസ എന്ന ആശയം ജനിച്ചതെന്ന് ചിത്രത്തിനെ കുറിച്ച് മണിരത്നവും ജയന്ദ്ര പഞ്ചപകേശനും പറഞ്ഞു. "ഈ മഹാമാരി കാലം ഏറ്റവും കൂടുതൽ ബാധിച്ചത് തങ്ങളുടെ മേഖലയെ ആണെന്ന് മനസ്സിലാക്കി, ഞങ്ങളുടെ സ്വന്തം ആളുകൾക്കായി എന്തെങ്കിലും ചെയ്യാനുള്ള ശക്തമായ ആഗ്രഹം ഞങ്ങൾക്ക് അനുഭവപ്പെട്ടു.

  തമിഴ് ചലച്ചിത്രമേഖലയെ സഹായിക്കാനും പിന്തുണയ്ക്കാനുമുള്ള ശക്തമായ പ്രേരണയിൽ നിന്നാണ് നവരസ എന്ന ആശയം ജനിച്ചത്. ഈ ആശയം ഉപയോഗിച്ച് ഞങ്ങൾ സിനിമയിലെ സംവിധായകർ, എഴുത്തുകാർ, അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവരെ സമീപിച്ചു. എല്ലാവരിൽ നിന്നും അനുകൂലമായ മറുപടിയായിരുന്നു പ്രതികരണം. വിവിധ ടീമുകൾ ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്. ഏറ്റവും സുരക്ഷിതമായ നടപടികൾ സ്വീകരിച്ച് ഒമ്പത് സിനിമകൾ പൂർത്തിയായി.

  ഇന്ന് നവരസ ലോകം കാണാൻ തയ്യാറാണ്. 190-ലധികം രാജ്യങ്ങളിലെ ആളുകൾ ഒരു സിനിമ ഇൻട്രസ്റ്ററി അതിലെ തൊഴിലാളികൾക്ക് വേണ്ടി നിർമിച്ച ഈ സിനിമ കാണും. പകർച്ചവ്യാധിയെ മറികടക്കാൻ ഈ ചിത്രത്തിൽ നിന്നുള്ള വരുമാനം ഞങ്ങളുടെ 12000 സഹപ്രവർത്തകരെ പിന്തുണയ്ക്കും.സിനിമയിലുടനീളം വ്യാപകമായ പിന്തുണ ഭൂമിക ട്രസ്റ്റിന്റെ സഹായത്തോടെ പലരും വ്യക്തിഗതമായി നൽകിയിട്ടുണ്ട്. ഈ യാത്രയിൽ പങ്കാളികളായതിന് നെറ്റ്ഫ്ലിക്സിനോട് ഞങ്ങൾ നന്ദിയുള്ളവരാണ്. "

  എ.ആര്‍ റഹ്‌മാന്‍, ജിബ്രാന്‍, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. പി.ആർ.ഒ. ആതിര ദിൽജിത്ത്.

  നവരസയിലെ 9 ചിത്രങ്ങൾ

  പ്രണയത്തെ അടിസ്ഥാനമാക്കി 'ഗിത്താർ കമ്പി മേലെ നിന്ദ്രു'. ഗൗതം മേനോൻ ആണ് സംവിധാനം ചെയ്യുന്നച്.
  സൂര്യ, പ്രയാഗ മാർട്ടിനാണ് പ്രധാനവേഷത്തിലെത്തുന്നത്.

  വീരം പ്രമേയമാക്കി 'തുനിന്ദ പിൻ'
  സംവിധാനം - സർജുൻ അഭിനേതാക്കൾ - അഥർവ, അഞ്ജലി, കിഷോർ

  രൗദ്രത്തെ അടിസ്ഥാനമാക്കി 'രൗതിരം'
  സംവിധാനം - അരവിന്ദ് സ്വാമി അഭിനേതാക്കൾ - റിത്‌വിക, ശ്രീറാം, രമേശ് തിലക്

  കരുണം ആസ്‌പദമാക്കി 'എതിരി' സംവിധാനം - ബിജോയ് നമ്പ്യാർ അഭിനേതാക്കൾ - വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെൽവൻ

  ഹാസ്യം പ്രമേയമാക്കി 'സമ്മർ ഓഫ് 92'
  സംവിധാനം - പ്രിയദർശൻ അഭിനേതാക്കൾ - യോഗി ബാബു, രമ്യ നമ്പീശൻ, നെടുമുടി വേണു.

  അത്ഭുതത്തെ ആസ്‌പദമാക്കി 'പ്രോജക്റ്റ് അഗ്നി'
  സംവിധാനം - കാർത്തിക് നരേൻ അഭിനേതാക്കൾ - അരവിന്ദ് സ്വാമി, പ്രസന്ന, പൂർണ

  ഭയാനകം അടിസ്ഥാനമാക്കി 'ഇൻമയ്'
  സംവിധാനം - രതിന്ദ്രൻ പ്രസാദ്
  അഭിനേതാക്കൾ - സിദ്ധാർത്ഥ്, പാർവതി തിരുവോത്ത്

  ശാന്തം ആസ്‌പദമാക്കി ഒരുക്കുന്ന 'സമാധാനം'
  സംവിധാനം - കാർത്തിക് സുബ്ബരാജ് അഭിനേതാക്കൾ - ഗൗതം മേനോൻ, സിംഹ, സനന്ത്

  Complete Actor Mohanlal Biography | മോഹൻലാൽ ജീവചരിത്രം | FilmiBeat Malayalam

  ബീഭത്സം പ്രമേയമാക്കി 'പായസം' സംവിധാനം - വസന്ത് അഭിനേതാക്കൾ - ഡൽഹി ഗണേഷ്, രോഹിണി, അദിതി ബാലൻ.

  Read more about: ott
  English summary
  Anthology Movie Navarasa In Releasinf Date announced Netflix
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X